- Trending Now:
കൊച്ചി: ആമസോൺ ഡോട്ട് ഇൻ ഇന്ത്യയിൽ മൾട്ടി ചാനൽ ഫുൾഫിൽമെൻറ് (എംസിഎഫ്) അവതരിപ്പിക്കുന്നതായി പ്രഖ്യാപിച്ചു. ഡി2സി ബ്രാൻഡുകൾ, നിർമാതാക്കൾ, വിവിധ വ്യവസായങ്ങളിൽ നിന്നുള്ള റീട്ടെയിലർമാർ എന്നിവരടക്കമുള്ള വിൽപനക്കാരുടെ ഫുൾഫിൽമെൻറ് പ്രവർത്തനങ്ങളിൽ വിപ്ലവകരമായ മാറ്റം വരുത്താൻ ഇത് സഹായിക്കും. ആമസോണിൻറെ ഇന്ത്യ മുഴുവനായുള്ള സാന്നിധ്യം, അത്യാധുനീക ഫുൾഫിൽമെൻറ് കേന്ദ്രങ്ങൾ, തങ്ങളുടെ വെബ്സൈറ്റുകൾ ഉൾപ്പെടെയുള്ള വിവിധ വിൽപന ചാനലുകളിൽ നിന്നുള്ള ഉപഭോക്തൃ ഓർഡറുകൾ കൈകാര്യം ചെയ്യാനുള്ള ലോജിസ്റ്റിക് ശേഷി തുടങ്ങിയവ പ്രയോജനപ്പെടുത്തി തങ്ങളുടെ ഉപഭോക്താക്കളുടെ അനുഭവങ്ങൾ മെച്ചപ്പെടുത്താനും ഇതു സഹായകമാകും. ഇന്ത്യയിലെ ആമസോണിൻറെ സേവനം ലഭ്യമായ ഇരുപതിനായിരത്തിലേറെ ഇടങ്ങളിലേക്ക് തങ്ങളുടെ വിപണി വിപുലീകരിക്കാനും ഉപഭോക്തൃ ഓർഡറുകൾ നിറവേറ്റുന്നത് ജനാധിപത്യവൽക്കരിക്കാനും ഈ മൾട്ടി ചാനൽ ഫുൾഫിൽമെൻറ് കേന്ദ്രങ്ങളിലൂടെ ആമസോൺ വഴിയൊരുക്കും.
ഓഫ്-ആമസോൺ ഷോപ്പർമാർക്കായി ഓർഡറുകൾ സൃഷ്ടിക്കുന്നതും അവരെ ട്രാക്കു ചെയ്യുന്നതും നികുതി ഇൻവോയ്സുകൾ തയ്യാറാക്കുന്നതും വിൽപനക്കാരെ സംബന്ധിച്ച് എളുപ്പമാക്കുന്നതും അതിവേഗ ഷോപ്പിങും അതിവേഗ ഡെലിവറിയും ഉറപ്പാക്കുന്നതുമാണ് മൾട്ടി ചാനൽ ഫുൾഫിൽമെൻറ് കേന്ദ്രം. വിൽപനക്കാരുടെ ഫുൾഫിൽമെൻറ് പ്രക്രിയ ലളിതമാക്കുന്നതും ഉപഭോക്തൃ അനുഭവങ്ങൾ മെച്ചപ്പെടുത്തുന്നതും വിൽപന വർധനവിനു വഴി തുറക്കുന്നതുമാണ് ഇത്. എംസിഎഫ് വഴി വിൽപനക്കാർക്ക് തങ്ങളുടെ ഓഫ്-ആമസോൺ ഓർഡറുകൾ ഓട്ടോമേറ്റു ചെയ്യാനാവും. അതുവഴി ഓർഡറുകൾ സംബന്ധിച്ച സങ്കീർണതകൾ ഇല്ലാതാക്കാനും ഓർഡറുകൾ നിറവേറ്റുന്ന പ്രക്രിയ മുഴുവൻ ലളിതമാക്കാനും സാധിക്കും. സൗകര്യപ്രദവും താങ്ങാനാവുന്നതും മികച്ച ശേഖരണ സൗകര്യമുള്ളതുമായ ആമസോണിൻറെ ഫുൾഫിൽമെൻറ് വഴി ഇൻബൗണ്ട് ട്രാൻസ്പോർട്ടേഷൻ, ലേബലിങ്, ശേഖരണം, ഓർഡർ മാനേജുമെൻറ്, ഉൽപന്നങ്ങൾ ശേഖരിക്കുകയും ഷിപ്പിങ് സേവനങ്ങൾ നൽകുകയും വഴി വിൽപനക്കാർക്ക് പരമാവധി കാര്യക്ഷമതയിലൂടെ നേട്ടമുണ്ടാക്കാനാവും.
എല്ലാ വിൽപനക്കാർക്കും തുല്യ അവസരം നൽകുന്ന വിധത്തിൽ ഓർഡർ ഒന്നിന് 59 രൂപ എന്ന താഴ്ന്ന അവതരണ വിലയാണ് ഒരു സമഗ്ര സേവനം എന്ന നിലയിൽ ആമസോണിൻറെ എംസിഎഫ് അവതരിപ്പിച്ചിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.