- Trending Now:
മൊബൈല്‍ ഓണ്‍ലി പ്ലാന്‍ ആയതിനാല്‍ എല്ലാ ആമസോണ്‍ ഒറിജിനലുകളും ലൈവ് ക്രിക്കറ്റ് മത്സരങ്ങളും ലഭിക്കുന്നതാണ്
ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കായി ചിലവ് കുറഞ്ഞ പ്ലാനുമായി രംഗത്തെരിക്കുകയാണ് പ്രമുഖ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ ആമസോണ്‍ പ്രൈം വീഡിയോ. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഒരു വര്‍ഷത്തേക്ക് 599 രൂപ നിരക്കിലാണ് ആമസോണ്‍ പം കാണാന്‍ സാധിക്കുക. നിലവില്‍, പ്രതിമാസം 179 രൂപയാണ് സബ്‌സ്‌ക്രിപ്ഷന്‍ നിരക്കായി ഈടാക്കുന്നത്.
ഈ പ്ലാനിനെക്കാളും വില കുറഞ്ഞ പ്ലാനാണ് പുതുതായി അവതരിപ്പിച്ചിരിക്കുന്നത്. മൊബൈല്‍ ഓണ്‍ലി പ്ലാനായ ഈ ഓഫറിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാം. പുതിയ പ്ലാനില്‍ ഉപയോക്താക്കള്‍ പ്രതിമാസം 50 രൂപയാണ് ചിലവഴിക്കേണ്ടത്. മൊബൈല്‍ ഓണ്‍ലി പ്ലാന്‍ ആയതിനാല്‍ എല്ലാ ആമസോണ്‍ ഒറിജിനലുകളും ലൈവ് ക്രിക്കറ്റ് മത്സരങ്ങളും ലഭിക്കുന്നതാണ്.
കൂടാതെ, ഓഫ്‌ലൈന്‍ വീഡിയോകള്‍ കാണാനും ഡൗണ്‍ലോഡ് ചെയ്യാനും സാധിക്കും. ഈ എഡിഷന്‍ തിരഞ്ഞെടുക്കാന്‍ ആഗ്രഹിക്കുന്ന ഉപയോക്താക്കള്‍ ആന്‍ഡ്രോയിഡ്, ഐഫോണ്‍ മുഖാന്തരം ആപ്പിലൂടെയോ, വെബിലെ പ്രൈം വീഡിയോ ആപ്പിലൂടെയോ ആക്‌സസ് ചെയ്യാവുന്നതാണ്. എന്നാല്‍, സാധാരണ പ്ലാനില്‍ ഉള്ളതുപോലെ ഒന്നിലധികം ആളുകള്‍ക്ക് ആമസോണ്‍ പ്രൈം ആക്‌സസ് ചെയ്യാന്‍ സാധിക്കുന്നതല്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.