Sections

ഇന്ത്യയിൽ ക്രിയേറ്റർ യൂണിവേഴ്സിറ്റിയും ക്രിയേറ്റർ കണക്ടും ആരംഭിച്ച് ആമസോൺ

Tuesday, Jun 04, 2024
Reported By Admin
Amazon.in Launches Creator University & Creator Connect in India

കൊച്ചി: ആമസോൺ ഡോട്ട് ഇൻ ഇന്ത്യയിൽ ക്രിയേറ്റർ യൂണിവേഴ്സിറ്റിയും ക്രിയേറ്റർ കണക്ടും അവതരിപ്പിച്ചു. ആമസോൺ പ്ലാറ്റ്ഫോമിൽ വിജയിക്കുന്നതിന് ടൂൾസും അറിവും ഉപയോഗിച്ച് ഉള്ളടക്ക സ്രഷ്ടാക്കളെ സജ്ജമാക്കാൻ രൂപകൽപ്പന ചെയ്തിരിക്കുന്ന വിദ്യാഭ്യാസ പരിപാടിയാണ് ആമസോൺ ക്രിയേറ്റർ യൂണിവേഴ്സിറ്റി.

വീഡിയോ ട്യൂട്ടോറിയലുകൾ, ലേഖനങ്ങൾ, ശിൽപ്പശാലകൾ, കേസ് പഠനങ്ങൾ എന്നിവയുൾപ്പെടെ വിവിധ റിസോഴ്സുകൾ ഇത് ലഭ്യമാക്കുന്നു. ക്രിയേറ്റർ കണക്റ്റ് ഇവൻറുകളിലൂടെ മറ്റു ക്രിയേറ്റർമാരുമായി കണക്റ്റ് ചെയ്യാനും, വ്യവസായ വിദഗ്ധരിൽ നിന്ന് പഠിക്കാനും, ഒപ്പം ഒരു ഒന്നിച്ചു പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റിയുടെ ഭാഗമാവാനും ഇത് സഹായിക്കും. കണ്ടൻറ് ക്രിയേറ്റർമാരെയും ഇൻഫ്ളുയൻസർമാരേയും പിന്തുണയ്ക്കുന്നതിനുള്ള ആമസോണിൻറെ ശ്രമങ്ങളുടെ ഭാഗമാണ് ഈ പ്രോഗ്രാം.

ആമസോൺ ലൈവ്, ആമസോൺ ഇൻഫ്ളുയൻസർ പ്രോഗ്രാം തുടങ്ങിയ സംരംഭങ്ങളും ഇത്തരത്തിൽ നിലവിലുണ്ട്. ആമസോണിലെ ക്രിയേറ്റർമാർക്കായി ബന്ധങ്ങൾ, പഠനം, വളർച്ച എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് രൂപകൽപ്പന ചെയ്തിരിക്കുന്ന വ്യക്തിഗത ഇവൻറുകളുടെ ഒരു സീരീസാണ് ക്രിയേറ്റർ കണക്ട്. ആദ്യത്തെ ക്രിയേറ്റർ കണക്ട് ഇവൻറ്, എ സമ്മർ എസ്കേപ്പ് എന്ന പേരിൽ 2024 ജൂൺ 3ന് മുംബൈയിൽ നടക്കും.

ആമസോണിൽ കണ്ടൻറ് ക്രിയേറ്റർമാർ ഇന്നത്തെ ഉപഭോക്താക്കളിൽ ചെലുത്തുന്ന വലിയ സ്വാധീനം തിരിച്ചറിയുന്നുവെന്നും, ഇവർക്ക് ആമസോൺ ശൃംഖലക്കുള്ളിൽ വളർച്ച നേടാൻ ആവശ്യമായ ടൂളുകളും അറിവും നൽകി ശാക്തീകരിക്കുന്നതിനുള്ള മാർഗമാണ് ക്രിയേറ്റർ യൂണിവേഴ്സിറ്റിയും ക്രിയേറ്റർ കണക്ടുമെന്നും ആമസോൺ ഇന്ത്യ & എമർജിങ് മാർക്കറ്റ്സ് ഷോപ്പിങ് എക്സ്പീരിയൻസ് ഡയറക്ടർ കിഷോർ തോട്ട പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.