- Trending Now:
ഇന്ത്യയിലെ ആദ്യത്തെ യൂട്ടിലിറ്റി സ്‌കെയില്‍ പുനരുപയോഗിക്കാവുന്ന ഊര്‍ജ്ജ പദ്ധതിക്ക് ആമസോണ്‍ ബുധനാഴ്ച തുടക്കമിട്ടു.രാജസ്ഥാനില്‍ സ്ഥിതി ചെയ്യുന്ന മൂന്ന് സോളാര്‍ ഫാമുകള്‍ വഴി 210 മെഗാവാട്ട്, ആംപ് എനര്‍ജി 100 മെഗാവാട്ട് പദ്ധതി, ബ്രൂക്ക്ഫീല്‍ഡ് റിന്യൂവബിള്‍ 110 മെഗാവാട്ട് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
ഈ സോളാര്‍ ഫാമുകള്‍ക്ക് പ്രതിവര്‍ഷം 1,076,000 മെഗാവാട്ട് മണിക്കൂര്‍ (MWh) പുനരുപയോഗ ഊര്‍ജം ഉല്‍പ്പാദിപ്പിക്കാനുള്ള ശേഷിയുണ്ട്, ആമസോണ്‍ പറയുന്നത് ''ന്യൂഡല്‍ഹിയിലെ 360,000 കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം വൈദ്യുതി നല്‍കാന്‍ ഇത് മതി'' എന്നാണ്.രാജസ്ഥാനിന് റിന്യൂ പവറുമൊത്തുള്ള ആമസോണിന്റെ പ്രോജക്റ്റ് ഇന്ത്യയിലെ ഒരു ടെക്നോളജി കമ്പനിയുടെ ഏറ്റവും വലിയ സോളാര്‍ കോര്‍പ്പറേറ്റ് പവര്‍ പര്‍ച്ചേഴ്സ് കരാറുകളിലൊന്നായി പറയപ്പെടുന്നു, കൂടാതെ ഇന്ത്യയില്‍ റിന്യൂ പവര്‍ വികസിപ്പിക്കുന്ന ഏറ്റവും വലിയ സിംഗിള്‍ ബിസിനസ്-ടു-ബിസിനസ് (ബി 2 ബി) പ്രോജക്റ്റ്.ആമസോണ്‍ ആഗോളതലത്തില്‍ ബ്രൂക്ക്ഫീല്‍ഡുമായി ചേര്‍ന്ന് 500 മെഗാവാട്ടിലധികം പുനരുപയോഗിക്കാവുന്ന ഊര്‍ജ്ജ പിപിഎകള്‍ നടപ്പിലാക്കിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.