- Trending Now:
കൊച്ചി: ഭിന്നശേഷിക്കാരായ വ്യക്തികളുടെ ശാക്തീകരണത്തിനുള്ള കേന്ദ്ര സർക്കാരിൻറ ദേശീയ അവാർഡ് ആമസോൺ ഇന്ത്യക്ക്. ഭിന്നശേഷിക്കാരുടെ ശാക്തീകരണത്തിനായുള്ള വകുപ്പും സാമൂഹ്യ നീതി, ശാക്തീകരണ മന്ത്രാലയവും ചേർന്നാണ് അവാർഡ് നൽകുന്നത്. ഭിന്നശേഷിക്കാരായ വ്യക്തികളുടെ ഉൾപ്പെടുത്തലിനും അനുയോജ്യമായ പരിസ്ഥിതിയും സൃഷ്ടിക്കുന്നതിലുള്ള കമ്പനിയുടെ സംഭാവന കണക്കിലെടുത്താണ് അവാർഡ് നൽകിയിരിക്കുന്നത്.
ഭിന്നശേഷിക്കാരുടെ രാജ്യാന്തര ദിനമായ ഡിസംബർ മൂന്ന് ഞായറാഴ്ച വിജ്ഞാൻ ഭവനിൽ രാഷ്ട്രപതി ദ്രൗപതി മുർമുവാണ് അവാർഡ് സമ്മാനിച്ചത്. എല്ലാവർക്കും അഭിവൃദ്ധി പ്രാപിക്കാൻ അവസരമുള്ള വൈവിധ്യവും തുല്യതയുമുള്ള ജോലിസ്ഥലത്തെ പരിപോഷിപ്പിക്കുന്നതിലുള്ള ആമസോൺ ഇന്ത്യയുടെ പ്രതിബദ്ധതയുടെ തെളിവാണ് ഈ അംഗീകാരം.
യുഎഇ ദേശീയ ദിനത്തിന് ആകർഷകമായ ഇളവുകളുമായി എയർ ഇന്ത്യ എക്സ്പ്രസ്... Read More
ഭിന്നശേഷിക്കാരുടെ ശാക്തീകരണത്തിനുള്ള ദേശീയ അവാർഡ് കരസ്ഥമാക്കിയതിലൂടെ തങ്ങൾ ആദരിക്കപ്പെട്ടിരിക്കുകയാണെണെന്ന് ആമസോൺ ഇന്ത്യ ലാസ്റ്റ് മൈൽ ഓപറേഷൻസ് ഡയറക്ടർ ഡോ. കരുണ ശങ്കർ പാണ്ടേ പറഞ്ഞു. എല്ലാവരെയും ഉൾക്കൊള്ളാനും എല്ലാവർക്കും അഭിവൃദ്ധി പ്രാപിക്കാൻ കഴിയുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നതിൽ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും ദേശീയ അംഗീകാരം തൊഴിലിടത്തിലും സാമൂഹ്യവുമായ ഉൾക്കൊള്ളലിനുള്ള ഉത്തരവാദിത്തം വർധിപ്പിക്കുന്നുവെന്നും ഭിന്നശേഷിക്കാർക്ക് തുല്ല്യ അവസരങ്ങൾ ഉറപ്പാക്കേണ്ടതുണ്ടെന്നും പാണ്ടെ കൂച്ചിച്ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.