- Trending Now:
കൊച്ചി: വൈദ്യുതി പുനരുപയോഗ ഊർജ്ജവുമായി പൊരുത്തപ്പെടുന്നതിനും കാലാവസ്ഥാ പ്രതിജ്ഞാ ലക്ഷ്യങ്ങളിലേക്കുള്ള പുരോഗതി മുന്നോട്ട് കൊണ്ടുപോകുന്നതിനുമുള്ള കമ്പനിയുടെ വിശാലമായ പ്രതിബദ്ധതയുടെ ഭാഗമായി ആമസോൺ ഇന്ന് ഇന്ത്യയിലെ മൂന്ന് പുതിയ കാറ്റാടി പദ്ധതികളിൽ നിക്ഷേപം പ്രഖ്യാപിച്ചു. ക്ലീൻമാക്സ് കൊപ്പാൽ, ബ്ലൂപൈൻ സോളാപൂർ, ജെഎസ് ഡബ്ല്യൂ എനർജി ധർമപുരം എന്നിവയാണ് ആമസോൺ പുതിയ ഒപ്പുവച്ച മൂന്ന് പദ്ധതികൾ. ആമസോണിൻറെ നിലവിലെ 53 സോളാർ, വിൻഡ് എനർജി പദ്ധതികൾക്കൊപ്പമാണ് ഇവ കൂടി ആരംഭിക്കുന്നത്.
നിലവിലെ പദ്ധതികളിലൂടെ രാജ്യത്തിന് മണിക്കൂറിൽ നാലു ദശലക്ഷം മെഗാവാട്ട് കാർബൺ മുക്ത ഊർജം ലഭിക്കും. ഇന്ത്യയിലെ 13 ലക്ഷം ഭവനങ്ങൾക്കുള്ള ഊർജ്ജം ഇതിലൂടെ ലഭിക്കും. രാജ്യത്തുടനീളമുള്ള 9 യൂട്ടിലിറ്റി സ്കെയിൽ സോളാർ, വിൻഡ് ഫാമുകളും ആമസോൺ പ്രവർത്തനങ്ങൾ നടത്തുന്ന 44 പ്രാദേശിക കെട്ടിടങ്ങളിലെ ഓൺസൈറ്റ് സോളാർ കേന്ദ്രങ്ങളും പദ്ധതികളിൽ ഉൾപ്പെടുന്നു.
കർണാടകയിലെ വിൻഡ് ഫാമിൽ 100 മെഗാവാട്ട് ഉൽപ്പാദിപ്പിക്കുന്നതാണ് ക്ലീൻമാക്സ് കൊപ്പാൽ പദ്ധതി. മഹാരാഷ്ട്രയിലെ 99 മെഗാവാട്ടിൻറെ വിൻഡ് പ്രൊജക്റ്റാണ് ബ്ലൂപൈൻ. തമിഴ്നാട്ടിലെ 180 മെഗാവാട്ടിൻറെ വിൻഡ് പദ്ധതിയാണ് ജെഎസ് ഡബ്ല്യൂ എനർജി ധർമപുരം. ഈ പ്രൊജക്റ്റുകളിലൂടെ ഇന്ത്യയുടെ പുനരുപയോഗ ഊർജ്ജ ലക്ഷ്യത്തെ സഹായിക്കും. ബന്ധപ്പെട്ട മേഖലകളിൽ നിരവധി നിർമാണ പ്രവർത്തനങ്ങളിലൂടെ തൊഴിൽ അവസരങ്ങളും ലഭ്യമാകും.
ലക്ഷ്യമിട്ടതിലും ഏഴു വർഷം മുമ്പേ 2023ൽ തന്നെ 100 ശതമാനം പുനരുപയോഗ ഊർജ്ജ ലക്ഷ്യം ആമസോൺ കൈവരിച്ചു. ആഗോള തലത്തിൽ ഇതിനായി 600 പ്രൊജക്റ്റുകളിലാണ് കമ്പനി നിക്ഷേപിച്ചിരിക്കുന്നത്. ഇതുവഴി ലഭിക്കുന്ന ഊർജ്ജം യുഎസിലെ 83 ലക്ഷം വീടുകൾക്കുള്ള ഊർജ്ജത്തിന് തുല്ല്യമാണ്. ഉൽപ്പാദിപ്പിക്കുന്ന ഊർജ്ജം കമ്പനിയുടെ പ്രവർത്തനങ്ങളെ മാത്രമല്ല പിന്തുണയ്ക്കുന്നത്, ആമസോണിൻറെ ഉപഭോക്താക്കൾ, വെണ്ടർമാർ, ജീവനക്കാർ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന പ്രാദേശിക സമൂഹങ്ങൾക്കു മുഴുവൻ കാർബൺ മുക്ത ഊർജ്ജം ലഭ്യമാക്കുന്നു. കൂടുതൽ സുസ്ഥിരമായ കമ്പനിയാകാനുള്ള ആമസോണിൻറെ പ്രതിബദ്ധതയുടെ ഭാഗമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും പ്രാദേശിക ബിസിനസുകളെ പിന്തുണയ്ക്കുന്നതിനും പ്രാദേശിക നികുതി അടിത്തറ വർധിപ്പിക്കുന്നതിനും ഇത് സഹായിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.