- Trending Now:
കൊച്ചി: പ്രമോഷൻ ഓഫ് ഇൻഡസ്ട്രി ആൻറ് ഇൻറേണൽ ട്രേഡ് വകുപ്പിനു കീഴിലുള്ള സ്റ്റാർട്ടപ്പ് ഇന്ത്യയുമായി സഹകരിച്ചു പ്രവർത്തിച്ച് ഇ-കോമേഴ്സിലൂടെ സ്റ്റാർട്ടപ്പുകളെ വളർത്തിയെടുക്കാനും ശക്തിപ്പെടുത്താനുമുള്ള വിവിധ നീക്കങ്ങൾ നടത്തുമെന്ന് ആമസോൺ ഇന്ത്യ പ്രഖ്യാപിച്ചു. ആമസോൺ മാർക്കറ്റ് പ്ലെയിസിൽ രജിസ്റ്റർ ചെയ്ത് ഇ-കോമേഴ്സിലെ അവസരങ്ങൾ പ്രയോജനപ്പെടുത്താൻ അർഹരായ സ്റ്റാർട്ടപ്പുകളുമായി ആമസോൺ സഹകരിക്കും. സ്റ്റാർട്ടപ്പ് ഇന്ത്യ പോർട്ടലിലെ ഡെഡിക്കേറ്റഡ് പേജു വഴിയാകും ഇത്. സ്റ്റാർട്ടപ്പുകൾക്കായി ആമസോൺ പ്രത്യേകമായ ഓൺബോർഡിങ് അനുഭവങ്ങളാകും പ്രധാനം ചെയ്യുക. ആമസോൺ മെൻറർഷിപ്പ് വഴിയും വിപണിയിലും ലോജിസ്റ്റികിലുമുള്ള ആമസോൺ പിന്തുണയോടെയും ആഭ്യന്തര വിപണി പ്രയോജനപ്പെടുത്താൻ ഇതു സഹായകമാകും.
ഇതിനു പുറമെ സ്റ്റാർട്ട് ഇന്ത്യയുമായുള്ള സഹകണം ഇ-കോമേഴ്സിൽ വനിതാ സംരംഭകരെ സഹേലി പ്രോഗ്രാം വഴി ശാക്തീകരിക്കും. അർഹരായ വനിതാ സംരംഭകർ നേതൃത്വം നൽകുന്ന ഇടത്തരം, ചെറുകിട സംരംഭങ്ങളെ ഇ-കോമേഴ്സിൽ മുന്നോട്ടു പോകാൻ സഹായകമായ രീതിയിൽ രൂപകൽപന ചെയ്തതാണ് ഈ സഹകരണം. ആമസോൺ പേ, ആമസോൺ ഇൻസെൻറീവുകൾ, ആമസോൺ ബിസിനസ്, ആമസോൺ ട്രാൻസ്പോർട്ട്, എഡബ്ലിയുഎസ്, ആമസോൺ അഡ്വെർടൈസിങ്, മിനി ടിവി തുടങ്ങിയവ ഇതിൻറെ ഭാഗമായി വനിതാ സ്റ്റാർട്ടപ്പുകൾക്കു ലഭിക്കും. ഫാഷൻ, ഭക്ഷ്യ-പാനീയങ്ങൾ, വസ്ത്രം, കളിപ്പാട്ടങ്ങൾ, ഗെയിമുകൾ, വാഹന വിഭാഗം, കലാ- ഫോട്ടോഗ്രാഫി, പെറ്റ്സ് ആനിമൽ, കൃഷി തുടങ്ങിയ വിവിധ രംഗങ്ങളിൽ ഇതു പ്രയോജനകരമാകും.
ഭാരത് സ്റ്റാർട്ടപ്പ് നോളെജ് അക്സസ് രജിസ്റ്ററിയെ (ഭാസ്കർ) കുറിച്ചു കൂടുതൽ അവബോധം സൃഷ്ടിക്കാനും സ്റ്റാർട്ടപ്പ് ഇന്ത്യയുമായുള്ള ആമസോണിൻറെ സഹകരണം സഹായിക്കും. സ്റ്റാർട്ടപ്പുകൾ, നിക്ഷേപകർ, മെൻറർമാർ, സേവന പിന്തുണക്കാർ, സർക്കാർ സ്ഥാപനങ്ങൾ തുടങ്ങിയവ ഉൾപ്പെടെയുളളവർക്ക് സംരംഭക സംവിധാനത്തിനു കീഴിൽ സഹകരിക്കാനുള്ളതും കേന്ദ്രീകൃതമായി ഏകീകരിക്കുന്നതുമായിരിക്കും ഇത്.
സ്റ്റാർട്ടപ്പുകളുടെ സംരംഭകത്വ കഴിവുകൾ പ്രയോജനപ്പെടുത്തി പുതിയ മേഖലകളിലേക്കു വളരാൻ സ്റ്റാർട്ടപ്പുകളെ സഹായിക്കുന്നതാണ് ആമസോണുമായുള്ള തങ്ങളുടെ സഹകരണമെന്ന് പ്രമോഷൻ ഓഫ് ഇൻഡസ്ട്രി ആൻറ് ഇൻറേണൽ ട്രേഡ് ജോയിൻറ് സെക്രട്ടറി സഞ്ജീവ് പറഞ്ഞു. ഇ-കോമേഴ്സ് രംഗത്തെ ആമസോണിൻറെ വൈദഗ്ദ്ധ്യവും കേന്ദ്ര സർക്കാരിൻറെ പതാകവാഹക നീക്കമെന്ന നിലയിൽ സ്റ്റാർട്ടപ്പ് ഇന്ത്യയുടെ പങ്കും സംയോജിപ്പിച്ച് തങ്ങൾ ഇന്ത്യൻ സ്റ്റാർട്ട് അപ്പുകൾക്ക് ബിസിനസ് വളർത്താനുള്ള നവീനമായ സംവിധാനമാണ് തങ്ങൾ ഒരുക്കുന്നത്. വിവിധ മേഖലകളിലും വിഭാഗങ്ങളിലമായുള്ള ഇന്ത്യൻ സംരംഭകരെ ശാക്തീകരിക്കാനുള്ള തങ്ങളുടെ പ്രതിബദ്ധതയാണ് ഈ സഹകരണമെന്നും സംരംഭകത്വത്തിലൂടെയും പുതുമകളിലൂടേയും രാജ്യത്ത് സാമ്പത്തിക വികസനം വളർത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിവിധ വ്യവസായങ്ങളിലായി വിജയകരമായ ബിസിനസുകൾ വളർത്തിയെടുക്കാനുള്ള പ്രതിബദ്ധത മൂലം ഇന്ത്യയിലെ സ്റ്റാർട്ടപ്പുകൾ എല്ലാവരുടേയും പ്രതീക്ഷയാണെന്ന് ആമസോൺ ഇന്ത്യ പബ്ലിക് പോളിസി വൈസ് പ്രസിഡൻറ് ചേതൻ കൃഷ്ണസ്വാമി പറഞ്ഞു. ഇ-കോമേഴ്സിൻറെ ശക്തി പ്രയോജനപ്പെടുത്തി പുതിയ ഉയരങ്ങൾ തേടുകയും നവീന ഉൽപന്നങ്ങളുമായി രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിലുള്ള ഉപഭോക്താക്കളെ സൃഷ്ടിക്കുകയും ചെയ്യുകയാണ്. സംരംഭകരെ ശാക്തീകരിക്കുകയും സാമ്പത്തിക വളർച്ച ശക്തമാക്കുകയും ചെയ്യുക എന്ന പൊതു ലക്ഷ്യവുമായി സ്റ്റാർട്ടപ്പ് ഇന്ത്യയുമായി സഹകരിക്കുന്നതിലൂടെ തങ്ങൾ ആദരിക്കപ്പെടുകയാണ്. വൈവിധ്യമാർന്നതും എല്ലാവരേയും ഉൾപ്പെടുത്തിയുള്ളതുമായ വികസനത്തിൽ ആമസോണിനുള്ള പ്രതിബദ്ധത കൂടിയാണ് ഇതു വെളിപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് സ്റ്റാർട്ടപ്പുകളുടെ വളർച്ച ത്വരിതപ്പെടുത്തുന്നതിനുള്ള ശക്തമായ സംവിധാനം സൃഷ്ടിക്കുകയും ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ ബിസിനസ് ഇ-കോമേഴ്സിലൂടെ വർധിപ്പിക്കുകയും സേവനം ലഭ്യമാക്കാനാവുന്ന എല്ലാ പിൻകോഡുകളിലും ഡെലിവറി നടത്തുകയും ചെയ്ത് ദേശീയ ബ്രാൻഡുകളാകാനുള്ള അവസരവും അവർക്കു ലഭിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.