- Trending Now:
കൊച്ചി: ആമസോൺ ഇന്ത്യ തങ്ങളുടെ മൾട്ടിചാനൽ ഫുൾഫിൽമെൻറ് സംവിധാനങ്ങൾ വിപുലീകരിക്കുന്നു. വിൽപ്പനക്കാർക്കും ഡയറക്ട്-ടു-കൺസ്യൂമർ ബ്രാൻഡുകൾക്കുമായി ഓട്ടോമേഷൻ ശേഷിയും പണമടക്കൽ സംവിധാനങ്ങളും മെച്ചപ്പെടുത്താനും നടപടികൾ ആരംഭിച്ചു.
എപിഐ സംവിധാനങ്ങളും പേ ഓൺ ഡെലിവറി സൗകര്യവും സംയോജിപ്പിക്കാനുള്ള നടപടി ഇതിൻറെ മുഖ്യ ഘടകമാണ്. നേരത്തെ പരീക്ഷ അടിസ്ഥാനത്തിൽ നടപ്പാക്കിയ ഈ നടപടി ഇപ്പോൾ ഇന്ത്യ മുഴുവനായി വിപുലീകരിക്കുകയാണ്.
ഈ സേവനം ഒരൊറ്റ ഇൻവെൻററി സ്ഥലത്ത് നിന്ന് ഓർഡർ പ്രോസസ്സിംഗ്, ട്രാക്കിംഗ്, ഷിപ്പിംഗ് എന്നിവ ലളിതമാക്കുന്നു അങ്ങനെ പ്രത്യേക വെയർഹൗസുകളുടെയോ ലോജിസ്റ്റിക്സ് പങ്കാളികളുടെയോ ആവശ്യകത ഇല്ലാതാകുന്നു.
1000ലേറെ സംരംഭകരും ഡയറക്ട് ടു കൺസ്യൂമർ ബ്രാൻഡുകളുമാണ് ഇപ്പോൾ എംസിഎഫ് സേവനങ്ങൾ ഉപയോഗിക്കുന്നത്. 70 ശതമാനത്തിലേറെ ഡയറക്ട് ടു കൺസ്യൂമർ ഓർഡറുകളും ക്യാഷ് അധിഷ്ഠിതമാണ് എന്നതിനാൽ ഈ നീക്കങ്ങൾക്ക് ഏറെ പ്രാധാന്യമാണുള്ളത്.
ഇന്നത്തെ ഇ-കോമേഴ്സ് സാഹചര്യങ്ങളിൽ കൂടുതൽ ഉയരങ്ങൾ കൈവരിക്കാൻ ചെറുകിട ബിസിനസുകളേയും ഡയറക്ട് ടു കൺസ്യൂമർ ബ്രാൻഡുകളേയും ശാക്തീകരിക്കുന്നതിന് തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് ആമസോണിലെ എമർജിംഗ് മാർക്കറ്റ്സ് ആൻഡ് ഇന്ത്യ ഗ്ലോബൽ ട്രേഡ് സെല്ലർ എക്സ്പീരിയൻസ് വൈസ് പ്രസിഡൻറ് വിവേക് സോമറെഡ്ഡി പറഞ്ഞു. ലോകോത്തര നിലവാരത്തിലെ ഫുൾഫിൽമെൻറ് ശൃംഖലയും സാങ്കേതികവിദ്യയും ലഭ്യമാക്കി സംരംഭകരെ പുതുമയിലും വളർച്ചയിലും കേന്ദ്രീകരിക്കാൻ തങ്ങൾ സഹായിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.