Sections

30,000 സ്ത്രീകളുടെയും യുവാക്കളുടെയും സംരംഭകത്വവും സാമ്പത്തിക സാക്ഷരതയും പ്രോത്സാഹിപ്പിക്കാൻ ആമസോൺ

Saturday, Mar 22, 2025
Reported By Admin
Amazon India Launches 'Entrepreneurship for Enablement' to Train 30,000 Women and Youth in Business

കൊച്ചി: സ്ത്രീകളെയും യുവാക്കളെയും സ്വന്തമായി ബിസിനസ്സ് ആരംഭിക്കുന്നതിനെക്കുറിച്ചും സാമ്പത്തികം കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചും പഠിക്കാൻ സഹായിക്കുന്നതിനായി 'എൻറർപ്രണർഷിപ്പ് ഫോർ എനേബിൾമെൻറ്' അവതരിപ്പിച്ച് ആമസോൺ. മൂന്ന് വർഷത്തെ പരിപാടിയിൽ 30,000 സ്ത്രീകൾക്കും യുവാക്കൾക്കും ആമസോൺ ഇന്ത്യ പരിശീലനം നൽകും.

സുസ്ഥിരമായ ഉപജീവനമാർഗ്ഗങ്ങൾക്കായുള്ള നൂതനാശയങ്ങൾ വികസിപ്പിക്കാൻ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഉപജീവന സഹായ സംഘടനയായ ആക്സസ് ഡെവലപ്മെൻറ് സർവീസസുമായി സഹകരിച്ചാണ് ഈ പരിപാടി നടപ്പാക്കുക. ഈ പരിപാടി ഹരിയാന, ഉത്തർപ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലുടനീളം നടപ്പാക്കും. എൻറർപ്രണർഷിപ്പ് ഫോർ എനേബിൾമെൻറ് അവതരിപ്പിച്ചുകൊണ്ട് ഗുരുഗ്രാമിൽ നടന്ന പരിപാടിയിൽ ഗുരുഗ്രാമിലെ വികസന വകുപ്പ്, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, നാഷണൽ ബാങ്ക് ഫോർ അഗ്രികൾച്ചർ ആൻഡ് റൂറൽ ഡെവലപ്മെൻറ് (നബാർഡ്), റൂറൽ ഡെവലപ്മെൻറ് & സെൽഫ് എംപ്ലോയ്മെൻറ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് (ആർയുഡിഎസ്ഇടിഐ) എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥർ പങ്കെടുത്തു.

സ്ത്രീകൾ നയിക്കുന്ന സംരംഭങ്ങളുടെ ഒരു തരംഗം സൃഷ്ടിച്ച് ദീർഘകാല വളർച്ചയ്ക്ക് പുതിയ അവസരങ്ങൾ തുറക്കാനും, കൂടുതൽ ഉൾക്കൊള്ളുന്ന സമ്പദ്വ്യവസ്ഥയ്ക്കായി ലിംഗ സമത്വത്തിൻറെ നേട്ടം പ്രയോജനപ്പെടുത്താനും സാധിക്കുമെന്ന് ആക്സസ് ഡെവലപ്മെൻറ് സർവീസസ് സിഇഒ വിപിൻ ശർമ്മ പറഞ്ഞു.

ഈ സംരംഭത്തിലൂടെ സുസ്ഥിര ബിസിനസുകൾ കെട്ടിപ്പടുക്കുന്നതിന് ആവശ്യമായ മാർഗങ്ങളും കഴിവുകളും സ്ത്രീകൾക്കും യുവാക്കൾക്കും നൽകുകയാണ് ലക്ഷ്യമെന്ന് ആമസോൺ ലോജിസ്റ്റിക്സ് ഇന്ത്യ വൈസ് പ്രസിഡൻറ് ഡോ. കരുണ ശങ്കർ പാണ്ഡെ പറഞ്ഞു.

വനിതാ സംരംഭകത്വത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ക്രമീകരിച്ച മെൻറർഷിപ്പ് പ്രോഗ്രാമുകൾ വഴി 3,000 സംരംഭകർക്ക് വരെ ബിസിനസ് വികസന പരിശീലനവും പിന്തുണയും നൽകുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. സ്മാർട്ട്ഫോൺ ഉപയോഗത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന 24,000 പങ്കാളികൾക്ക് ഡിജിറ്റൽ സാക്ഷരതാ പരിശീലനം നൽകാനും 22,000 വ്യക്തികൾക്ക് ഡിജിറ്റൽ പേയ്മെൻറ് പ്ലാറ്റ്ഫോം പരിശീലനം നൽകാനും പരിപാടി ലക്ഷ്യമിടുന്നു.

മൂന്നാം വർഷത്തോടെ 1,200 പുതിയ സംരംഭങ്ങൾ തുടങ്ങുന്നതിനും ഈ പരിപാടി പിന്തുണ നൽകും, ഇതിൽ 80 ശതമാനം മൂന്നാം വർഷത്തോടെ ഒരു ലക്ഷം രൂപ വാർഷിക വരുമാനം നേടുമെന്ന് പ്രതീക്ഷിക്കുന്നു. സ്ത്രീകൾ നയിക്കുന്ന 10 മാതൃകാ സംരംഭങ്ങളും ഇത് വികസിപ്പിക്കും, ഇവ വാർഷിക വിറ്റുവരവിൽ 10 മുതൽ 25 ലക്ഷം രൂപ വരെയാകുമെന്നും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും പ്രതീക്ഷിക്കുന്നു. ഈ സംരംഭകർക്ക് ഓഫ്ലൈനായും ഓൺലൈനായും വിൽക്കാനുള്ള അവസരങ്ങൾ സൃഷ്ടിക്കുക എന്നതും പരിപാടിയുടെ ലക്ഷ്യമാണ്.

അറിവ് സൃഷ്ടിയ്ക്കാനും സംരംഭ വികസനത്തിലും ലക്ഷ്യത്തോടെ ഈ പദ്ധതി 3 സംസ്ഥാനങ്ങളിലായി നടപ്പിലാക്കുകയും വിപുലീകരിക്കുകയും ചെയ്യും.

ഈ പദ്ധതി ഹരിയാനയിലെ ഗുരുഗ്രാം ജില്ലയിലെ ഫറുഖ്നഗർ, ടൗറു മേഖലകളിലെ മൂന്ന് ക്ലസ്റ്ററുകൾക്ക് പ്രാധാന്യം നൽകും, പ്രത്യേകിച്ചും ജമാൽപൂർ, സെഹ്സോള, ബിനോള, ഭോറ കലാൻ എന്നിവയെ ലക്ഷ്യമിട്ടായിരിക്കും.

ഉത്തർ പ്രദേശിൽ ഈ പദ്ധതി ലഖ്നൗവിലെ ഭൗകാപുരും ഉന്നാവോയിലെ ബജ്ഹേരയും എന്ന രണ്ടു പ്രധാന ക്ലസ്റ്ററുകളിൽ കേന്ദ്രീകരിക്കും. ഇവിടെ ചികൻകാരി, ടെറാകോട്ടാ കരകൗശലങ്ങൾ എന്നിവയ്ക്ക് വലിയ സാധ്യതയുണ്ട് അതിനോടൊപ്പം ബാങ്കിംഗ് കോറസ്പോണ്ടൻറ് യൂണിറ്റുകൾ, റീട്ടെയിൽ സ്റ്റോറുകൾ, വസ്ത്രവ്യാപാരങ്ങൾ, ഭക്ഷണ സേവന സ്ഥാപനങ്ങൾ എന്നിവയും ഉൾക്കൊള്ളുന്നു.

മഹാരാഷ്ട്രയിൽ ഭിവണ്ടി പ്രദേശത്തെ മൂന്ന് ക്ലസ്റ്ററുകളിലായി ഈ പദ്ധതി പ്രവർത്തിക്കും. കളിമൺപാത്രങ്ങൾ, വർളി ചിത്രങ്ങൾ തുടങ്ങിയ പരമ്പരാഗത കരകൗശല വസ്തുക്കൾ, പവർ ലൂം യൂണിറ്റുകൾ, ഭക്ഷ്യ ഉത്പാദനം, ട്യൂഷൻ, കാറ്ററിംഗ് സേവനങ്ങൾ തുടങ്ങിയ സേവന-അധിഷ്ഠിത ബിസിനസ്സുകൾ എന്നിവ വികസിപ്പിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

അമസോൺ ഇന്ത്യ നമ്മുടെ സമൂഹങ്ങളിൽ നല്ലതിനുള്ള ശക്തിയാകാൻ പ്രതിജ്ഞാബദ്ധമാണ്. 2014 മുതൽ, വിദ്യാഭ്യാസം, ഉപജീവന മാർഗങ്ങൾ, ആരോഗ്യസംരക്ഷണം, പരിസ്ഥിതി താത്പര്യങ്ങൾ, ദുരന്ത പ്രതികരണം എന്നിവ ഉൾക്കൊള്ളുന്ന പ്രധാന സാമൂഹിക ആവശ്യങ്ങൾ പരിഹരിക്കുന്നതിന് സാമൂഹിക ഇടപെടലുകൾക്ക് മാറ്റം വന്നു. ഇപ്പോൾ ആഹാരവും പോഷകസുരക്ഷയും, ഉപജീവന മാർഗങ്ങളും, ജോലിക്കാരുടെ ക്ഷേമവും എന്നിങ്ങനെ ദീർഘകാല പദ്ധതികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. എൻജിഒകൾ, പ്രാദേശിക അംബാസഡർമാർ, കമ്മ്യൂണിറ്റി പങ്കാളികൾ എന്നിവരുമായി സഹകരിച്ച് നിലനിൽക്കുന്നതും അർത്ഥവത്തായതുമായ സ്വാധീനം സൃഷ്ടിക്കാൻ ശ്രമിക്കുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.