- Trending Now:
ആമസോണിൽ രജിസ്റ്റർ ചെയ്ത് ലോകമെമ്പാടും ഉപഭോക്താക്കളെ നേടാം
കൊച്ചി: രാജ്യത്തെ ചെറുകിട വ്യാപാരികൾക്ക് ഓൺലൈൻ വിപണിയെക്കുറിച്ച് അവബോധം ശക്തിപ്പെടുത്താനും സാധ്യകൾ തുറന്നു കാട്ടാനുമായി ദിഘോഗേ തോ ബിഘോഗേ കാമ്പയിന് ആമസോൺ ഇന്ത്യ തുടക്കമിട്ടു. മൂന്ന് പരസ്യ വീഡിയോകൾ ഉൾപ്പെടുന്ന ഈ കാമ്പയിനിലൂടെ ഉൽപ്പന്നങ്ങൾ വിറ്റഴിക്കുന്നതിനായി പാരമ്പര്യേതര വഴികൾ സ്വീകരിക്കുന്ന വ്യാപാരികളെയാണ് ആമസോൺ ഇന്ത്യ അവതരിപ്പിക്കുന്നത്. വിശാലമായ ഉപഭോക്തൃ അടിത്തറ, ഇന്ത്യയിലെ സേവനയോഗ്യമായ പിൻ കോഡുകളിലെ 100% സേവനം, പതിനെട്ടോളം ആഗോള മാർക്കറ്റ് പ്ലെയ്സുകൾ തുടങ്ങി വ്യാപാരികൾക്ക് ലഭിക്കുന്ന ആമസോൺ മാർക്കറ്റ് പ്ലെയ്സുകളുടെ നേട്ടങ്ങളും ഈ വീഡിയോകളിലുണ്ട്. വീഡിയോയുടെ നിർമാണവും ആശയവും എനോർമസ് ബ്രാൻഡ്സ് എൽഎൽപിയുടേതാണ്.
ഇ-കൊമേഴ്സ് വഴി ഇന്ത്യയിലുടനീളമുള്ള ചെറുകിട വ്യാപാരങ്ങളെ ശാക്തീകരിക്കുക എന്നതാണ് ആമസോണിന്റെ പ്രധാന ദൗത്യമെന്ന് ആമസോൺ ഇന്ത്യയുടെ സെല്ലിംഗ് പാർട്ണർ സർവീസസ് ഡയറക്ടർ അമിത് നന്ദ പറഞ്ഞു. ഈ കാമ്പയിനിലൂടെ ചെറുകിട വ്യാപാരികൾക്ക് ആമസോൺ മാർക്കറ്റ് പ്ലെയ്സുകൾ വഴി ഇന്ത്യയിലും ലോകമെമ്പാടുമുള്ള ഉപഭോക്താക്കളെ ലഭിക്കാനുള്ള വഴി തുറക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ആമസോൺ ഇന്ത്യയുടെ ദിഘോഗേ തോ ബിഘോഗേ കാമ്പയിൻ തങ്ങളുടെ ഇതുവരെയുള്ള ഏറ്റവും രസകരമായ പദ്ധതികളിൽ ഒന്നാണെന്ന് എനോർമസ് ബ്രാൻഡ്സ് എൽഎൽപി മാനേജിംഗ് പാർട്ണർ ആശിഷ് ഖസാഞ്ചി പറഞ്ഞു.
ടിവി, ഡിജിറ്റൽ, സോഷ്യൽ മീഡിയ ചാനലുകൾ ഉൾപ്പടെയുള്ള മീഡിയ പ്ലാറ്റ്ഫോമുകളിൽ ദിഘോഗേ തോ ബിഘോഗേ കാമ്പയിൻ ആസ്വദിക്കാം. ആമസോണുമായി ചേർന്ന് പ്രവർത്തിക്കാൻ താൽപര്യമുള്ള ചെറുകിട വ്യാപാരികൾ https://sell.amazon.in/ എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.