Sections

ക്രിയേറ്റർ സെൻട്രലുമായി ആമസോൺ.ഇൻ

Friday, Nov 08, 2024
Reported By Admin
Amazon India launches Creator Central platform to simplify content creation and promotion for Indian

കൊച്ചി: കണ്ടന്റ് ക്രിയേറ്റർമാരെ ശാക്തീകരിക്കാനായി ആമസോൺ.ഇൻ ഇന്ത്യയിൽ ക്രിയേറ്റേർ സെൻട്രൽ അവതരിപ്പിച്ചു. കണ്ടന്റ് നിർമാണം ലളിതമാക്കാനും സാങ്കേതിക സങ്കീർണ്ണതകളൊഴിവാക്കി സർഗാത്മകമായി കണ്ടന്റുകൾ സൃഷ്ടിക്കാനും മികച്ച രീതിയിൽ പ്രമോഷൻ ചെയ്യാനും ഇതിലൂടെ സാധിക്കും. ആമസോൺ ഇൻഫ്ളുവൻസർ പ്രോഗ്രാമുമായി ബന്ധപ്പെട്ട 50,000ലധികം ക്രിയേറ്റർമാർക്ക് സമീപ ആഴ്ചകളിൽ തന്നെ ക്രിയേറ്റർ സെൻട്രൽ ലഭ്യമാക്കും.

ക്രിയേറ്റർ സെൻട്രൽ ഉപയോഗിച്ച് ആമസോൺ ആപ്പിൽ നിന്നും ക്രിയേറ്റർമാർക്ക്് ഐഡിയ ലിസ്റ്റുകൾ, ഫോട്ടോകൾ, വീഡിയോകൾ എന്നിവ അപ്ലോഡ് ചെയ്യാം. ഇതിൽ നിന്നുള്ള വരുമാനം, മികച്ച പ്രവർത്തനം കാഴ്ചവെച്ച കണ്ടന്റുകൾ, വിഭാഗം തുടങ്ങിയ പ്രകടന റിപ്പോർട്ടുകളും ലഭിക്കും. ക്രിയേറ്റർമാർക്ക് ഒന്നിലധികം അക്കൗണ്ടുകൾ എളുപ്പത്തിൽ കൈകാര്യം ചെയ്യാനും സ്റ്റോർ ഫ്രണ്ടിലേക്ക് ഒന്നിലധികം യൂസർമാരെ ചേർക്കാനും കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കാനും ഇതുവഴി സാധിക്കും.

തുടർച്ചയായ വളർച്ചയും വികസനവും പ്രോത്സാഹിപ്പിക്കുന്നതിനായി ഈ വർഷം ആദ്യം ആരംഭിച്ച ക്രിയേറ്റർ യൂണിവേഴ്സിറ്റിയെ ക്രിയേറ്റർ സെൻട്രലുമായി സംയോജിപ്പിക്കും. ഇന്ത്യയിലെ ക്രിയേറ്റർമാരെ ശാക്തീകരിക്കാനായി രൂപകൽപ്പന ചെയ്തിരിക്കുന്ന ഏകജാലക പ്ലാറ്റ്ഫോമാണ് ക്രിയേറ്റർ സെൻട്രലെന്ന് ആമസോൺ ഇന്ത്യ ഷോപ്പിംഗ് ഇനിഷ്യേറ്റീവ്സ് ആൻഡ്് എമർജിംഗ് മാർക്കറ്റിംഗ് ഡയറക്ടർ സാഹിദ് ഖാൻ പറഞ്ഞു.

ക്രിയേറ്റർ യൂണിവേഴ്സിറ്റിയ്ക്കൊപ്പം ആമസോൺ.ഇൻ ഇന്ത്യയിൽ ക്രിയേറ്റർ കണക്ടും ആരംഭിച്ചിരുന്നു. ആമസോൺ ചുറ്റുപാടിനുള്ളിലെ ക്രിയേറ്റർമാർക്കായി പഠനം, വളർച്ച, ബന്ധങ്ങൾ തുടങ്ങിയവ പ്രോത്സാഹിപ്പിക്കുന്നതിനായി രൂപകൽപ്പന ചെയ്തിരിക്കുന്ന വ്യക്തിഗത ഇവന്റുകളുടെ ഒരു പരമ്പരയാണ് ക്രിയേറ്റർ കണക്ട്.

പ്രധാന വിഭാഗങ്ങൾക്കുള്ള സ്റ്റാൻഡേർഡ് കമ്മീഷൻ വരുമാന നിരക്കിൽ അടുത്തിടെ ആമസോൺ.ഇൻ ഗണ്യമായ വർദ്ധനവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഫാഷൻ, സൗന്ദര്യ- വ്യക്തിഗത സംരക്ഷണ ഉപകരണങ്ങൾ, വീട്ടുപകരണങ്ങൾ, കളിപ്പാട്ടങ്ങൾ, പുസ്തകങ്ങൾ എന്നിങ്ങനെ ജനപ്രിയ ചോയ്സുകൾ ഉൾപ്പെടെ വിവിധ ഉൽപ്പന്ന വിഭാഗങ്ങളുടെ പരിഷ്ക്കരിച്ച കമ്മീഷൻ ഘടനയിൽ ഒന്നര മുതൽ രണ്ടു മടങ്ങുവരെ വർദ്ധനവും വരുത്തിയിട്ടുണ്ട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.