- Trending Now:
കൊച്ചി: അന്താരാഷ്ട്ര വനിതാ ദിനത്തിന് മുന്നോടിയായി ആമസോൺ ഇന്ത്യ വനിതാ ശാക്തീകരണത്തിനായുള്ള നിരവധി നീക്കങ്ങൾ പ്രഖ്യാപിച്ചു. ആർത്തവാരോഗ്യം, സംരംഭകത്വ വികസനം, ഡിജിറ്റൽ സാമ്പത്തിക സാക്ഷരത, സാമൂഹിക അവബോധം തുടങ്ങിയവയിൽ കേന്ദ്രീകരിച്ചുള്ള നീക്കങ്ങളാവും ഇതിൻറെ ഭാഗമായുണ്ടാവുക.
19 സ്ക്കൂളുകളിലായി 1900 വിദ്യാർത്ഥികൾക്കു ഗുണകരമാകുന്ന രീതിയിൽ സാനിറ്ററി നാപ്കിനുകൾ ലഭ്യമാക്കലും അവയുടെ സംസ്ക്കരണവും സ്ക്കൂളുകളിൽ നടപ്പാക്കുക, അത്യാധുനീക സാനിറ്ററി നാപ്കിൻ നിർമാണ യൂണിറ്റുകളുമായി ബന്ധപ്പെട്ട് വനിതാ സംരംഭകർക്കായി പരിശീലനം നൽകുക, പാർശ്വവൽകൃത വിഭാഗങ്ങളിലുളള 2000ത്തിലേറെ വനിതകൾക്കു ഗുണകരമാകുന്ന രീതിയിൽ ഡിജിറ്റൽ സാമ്പത്തിക സാക്ഷരതാ പരിപാടികൾ സംഘടിപ്പിക്കുക, വനിതാ ശാക്തീകരണ പരിപാടികളെ കുറിച്ചുള്ള അവബോധം വർധിപ്പിക്കുന്ന കമ്യൂണിറ്റി ക്യാമ്പുകൾ നടത്തുക തുടങ്ങിയവയാണ് ഇതിൻറെ ഭാഗമായി സംഘടിപ്പിക്കുക.
വനിതകളുടെ ക്ഷേമം മാത്രമല്ല സമൂഹത്തിൽ എല്ലാവരേയും ഉൾപ്പെടുത്തിയുള്ള മുന്നേറ്റത്തിനു കൂടി ഈ നീക്കങ്ങൾ സഹായകമാകുമെന്ന് ആമസോൺ ഇന്ത്യയുടെ ലാസ്റ്റ് മൈൽ ഓപറേഷൻസ് ഡയറക്ടർ ഡോ. കരുണ ശങ്കർ പാണ്ഡേ പറഞ്ഞു.
ആമസോണിൻറെ പ്രവർത്തനങ്ങളിൽ വിൽപന പങ്കാളികൾ, പ്രവർത്തന ശൃംഖലാ പങ്കാളികൾ, സാമൂഹിക ഗുണഭോക്താക്കൾ, ജീവനക്കാർ, അസോസ്സിയേറ്റുകൾ തുടങ്ങി വിവിധ വിഭാഗങ്ങളിലായി വിപുലമായ അവസരങ്ങളാണ് ആമസോൺ ഇന്ത്യ ലഭ്യമാക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.