Sections

വർധിപ്പിച്ച കമ്മീഷൻ, ലൈവ് ഷോപ്പിങ് തുടങ്ങി നിരവധി സവിശേഷതകളുമായി ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിന് ഒരുങ്ങി ആമസോൺ

Thursday, Sep 26, 2024
Reported By Admin
Amazon increases influencer commission for Great Indian Festival 2024 with doubled earnings across p

കൊച്ചി: ഉയർന്ന പ്രതീക്ഷകളുമായി എത്തുന്ന ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിനു മുന്നോടിയായി ആമസോൺ അൻപതിനായിരത്തിലേറെ വരുന്ന ഇൻഫ്ളൂവൻസർമാരുടെ ശൃംഖലയ്ക്കുള്ളിലെ വിവിധ വിഭാഗങ്ങളിലെ സ്റ്റാൻഡേർഡ് കമ്മീഷൻ നിരക്കുകൾ ഗണ്യമായി ഉയർത്തി. സെപ്റ്റംബർ 27ന് ആരംഭിക്കുന്ന ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ പ്രൈം മെമ്പർമാർക്ക് 24 മണിക്കൂർ മുൻപേ പ്രത്യേക ഡീലുകളും ഇളവുകളും ലഭ്യമായി തുടങ്ങും.

ജനപ്രിയ വിഭാഗങ്ങളായ ഫാഷൻ, ബ്യൂട്ടിപേഴ്സണൽ കെയർ ആപ്ലിക്കേഷൻ, ഹോം, കിച്ചൺ, ടോയ്സ്, ആമസോണിൽ പ്രവർത്തിക്കുന്ന ആക്ടീവ് ക്രിയേറ്റർമാർക്കായുള്ള പുസ്തകങ്ങൾ തുടങ്ങി വിപുലമായ ശ്രേണിയിൽ ഇൻഫ്ളുവൻസർമാർക്കുള്ള പുതുക്കിയ കമ്മീഷൻ വഴി ഒന്നര മുതൽ രണ്ടു മടങ്ങു വരെ ഗണ്യമായ വർധനവു ലഭിക്കും. തിരക്കേറിയ ഈ ഷോപ്പിങ് സീസണിൽ കൂടുതൽ വരുമാനമുണ്ടാക്കാനും ആമസോൺ ഗ്രേറ്റ് ഇന്ത്യ ഫെസ്റ്റിവൽ കാലത്ത് കൂടുതൽ നേട്ടമുണ്ടാക്കാനും ഇതു സഹായിക്കും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.