Sections

വിവിധ പദ്ധതികളിലൂടെ 7.8 ദശലക്ഷത്തിലധികം പേർക്ക് സഹായമേകി ആമസോൺ

Wednesday, May 29, 2024
Reported By Admin
Amazon Impacts

കൊച്ചി: വിവിധ സംരംഭങ്ങളിലൂടെ സമൂഹങ്ങളെ ശാക്തീകരിക്കുന്നതിൽ വലിയ മുന്നേറ്റം തുടർന്ന് ആമസോൺ. നൈപുണ്യ വികസനം, വിദ്യാഭ്യാസം, ദുരിതാശ്വാസ സഹായം, സാമൂഹ്യ ശാക്തീകരണം എന്നിങ്ങനെ വിവിധ തലങ്ങളിലുള്ള പ്രവർത്തനങ്ങളിലൂടെ സമൂഹത്തോടുള്ള പ്രതിബദ്ധത പ്രകടമാക്കുന്ന ആമസോൺ ഇതിനകം രാജ്യവ്യാപകമായി 7.8 ദശലക്ഷത്തിലധികം ആളുകളിൽ ഗുണപരമായ മാറ്റമുണ്ടാക്കുകയും ചെയ്തു. ഇരുപതിലേറെ ഫലപ്രദമായ പ്രോഗ്രാമുകളും, 170ലേറെ പദ്ധതികളും രാജ്യത്താകെ നടപ്പിലാക്കാൻ 160ലേറെ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സംഘടനകളുമായി ആമസോൺ ഇന്ത്യ സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്.

താഴേക്കിടയിലുള്ള ജനവിഭാഗങ്ങൾക്ക് ആവശ്യമായ വിദ്യാഭ്യാസവും നൈപുണ്യ പരിശീലനവും നല്കുന്നതിലാണ് ആമസോൺ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള യുവ വിദ്യാർത്ഥികൾക്ക് അവരുടെ തൊഴിൽ ജീവിതത്തിൽ നിർണായകമായ കഴിവുകൾ നേടാനുള്ള അവസരം നല്കി. കമ്പ്യൂട്ടർ സയൻസ് വിദ്യാഭ്യാസത്തിലെ വിടവ് നികത്താൻ ലക്ഷ്യമിട്ടുള്ളതാണ് ആമസോൺ ഫ്യൂച്ചർ എഞ്ചിനീയർ പോലുള്ള പ്രോഗ്രാമുകൾ. ഗുണനിലവാരമുള്ള വിദ്യാഭ്യാസം നേടുന്നതിന് സാമ്പത്തിക തടസം ഒരു വെല്ലുവിളിയായി മാറുന്നില്ലെന്ന് ഉറപ്പാക്കാൻ നിരവധി സ്കോളർഷിപ്പ് പ്രോഗ്രാമുകളും ആമസോൺ നടപ്പാക്കുന്നുണ്ട്.

ദുരിതാശ്വാസ സഹായങ്ങൾ നല്കാനായി ഷെൽട്ടറും ശുചിത്വ കിറ്റുകളും അടങ്ങുന്ന ദുരന്ത നിവാരണ സാമഗ്രികൾ മുൻകൂട്ടി സ്ഥാപിച്ചിട്ടുണ്ടെന്നും ആമസോൺ അറിയിച്ചു. അതുവഴി 72 മണിക്കൂറിനുള്ളിൽ ആവശ്യമായ കമ്മ്യൂണിറ്റികൾക്ക് ദുരിതാശ്വാസ സാമഗ്രികൾ എത്തിച്ചുനല്കാൻ കഴിയും. ആരോഗ്യം, ശുചിത്വം, സംരംഭകത്വം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് ആമസോൺ പ്രാദേശിക കമ്മ്യൂണിറ്റികളെയും സഹായിക്കുന്നുണ്ട്.

അടിസ്ഥാനപരമായി സേവിക്കുന്ന കമ്മ്യൂണിറ്റികളുടെ ക്ഷേമവുമായി ബന്ധപ്പെട്ടിരിക്കുന്നു ആമസോണിൽ തങ്ങളുടെ വിജയമെന്ന് ആമസോൺ ഇന്ത്യയുടെ വൈസ് പ്രസിഡൻറും കണ്ട്രി മാനേജറുമായ മനീഷ് തിവാരി പറഞ്ഞു.

വിവിധ കാമ്പെയ്നുകൾ വഴി ആരോഗ്യ, ശുചിത്വ അവബോധം പ്രോത്സാഹിപ്പിക്കുന്നതിന് ആമസോൺ പ്രതിജ്ഞാബദ്ധമാണ്. ഇതുവരെ 20,000 സ്ത്രീകളുടെയും പെൺകുട്ടികളുടെയും ജീവിതത്തിൽ വെളിച്ചമേകി. കൂടാതെ, കൊൽക്കത്ത, ഹൈദരാബാദ്, ചെന്നൈ, ബാംഗ്ലൂർ തുടങ്ങിയ നഗരങ്ങളിൽ സാനിറ്ററി നാപ്കിൻ ഉൽപ്പാദന യൂണിറ്റുകൾ സ്ഥാപിച്ചു. ഈ നിർമ്മാണ യൂണിറ്റുകൾ ചെലവ് കുറഞ്ഞ മാതൃകയിലൂടെ 60 ഗ്രാമീണ സ്ത്രീകൾക്ക് സുസ്ഥിരമായ ഉപജീവനമാർഗങ്ങൾ പ്രദാനം ചെയ്യുക മാത്രമല്ല 2000ലധികം ഗ്രാമീണ സ്ത്രീകൾക്കും പെൺകുട്ടികൾക്കും പാരിസ്ഥിതിക ഉത്തരവാദിത്തമുള്ള ഉൽപ്പന്നങ്ങളുടെ ലഭ്യത ഉറപ്പാക്കുകയും ചെയ്യുന്നു.

2024 മെയ് 1 മുതൽ മെയ് 31 വരെയുള്ള ആഗോള സന്നദ്ധപ്രവർത്തനത്തിൻറെ ഭാഗമായി വിദ്യാഭ്യാസം, ഭക്ഷ്യ സുരക്ഷ, സുസ്ഥിരത, സ്ത്രീ ശാക്തീകരണം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. രാജ്യവ്യാപകമായി 150ലധികം പരിപാടികളും 40ലധികം ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സംഘടനകളുമായി ആമസോണിനു പങ്കാളിത്തം ഉള്ളതിനാൽ ഇതുവരെ, 35,000ത്തിലധികം ജീവനക്കാർ നിരവധി പ്രവർത്തനങ്ങളിൽ സന്നദ്ധരായി.

ആമസോണിൻറെ സ്വാധീനം പ്രാദേശിക കരകൗശല തൊഴിലാളികളെയും ചെറുകിട ബിസിനസുകളെയും പിന്തുണയ്ക്കുന്നതിലേക്കും വ്യാപിക്കുന്നു. പോച്ചമ്പള്ളിയിലെ പരമ്പരാഗത നെയ്ത്ത് വ്യവസായത്തെ പുനരുജ്ജീവിപ്പിക്കാൻ സഹായിച്ച ഒരു ആപ്പിൻറെ ആമുഖം, കമ്മ്യൂണിറ്റി പിന്തുണയ്ക്കുള്ള ആമസോണിൻറെ നൂതനമായ സമീപനത്തിനു ഉദാഹരണമാണ്. പ്രാദേശിക കരകൗശല തൊഴിലാളികൾക്ക് വിശാലമായ വിപണികളിലെത്താൻ ഉപകരണങ്ങളും പ്ലാറ്റ്ഫോമുകളും നൽകുന്നതിലൂടെ, ആമസോൺ സാംസ്കാരിക പൈതൃകം സംരക്ഷിക്കുക മാത്രമല്ല ഈ കമ്മ്യൂണിറ്റികൾക്ക് സാമ്പത്തിക അവസരങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

ആമസോണിൻറെ സമഗ്രമായ കമ്മ്യൂണിറ്റി ഇംപാക്ട് സ്ട്രാറ്റജി വിവിധ മേഖലകളിലുടനീളം പോസിറ്റീവ് മാറ്റങ്ങൾ വരുത്തുന്നതിനും സുസ്ഥിര വികസനത്തെ പിന്തുണയ്ക്കുന്നതിനും സാങ്കേതികവിദ്യയും വിഭവങ്ങളും പ്രയോജനപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധത അടിവരയിടുന്നു. കമ്പനിയുടെ നിരന്തരമായ ശ്രമങ്ങൾ അതിൻറെ ജീവനക്കാർ താമസിക്കുന്നതും ജോലി ചെയ്യുന്നതുമായ ലോകമെമ്പാടുമുള്ള കമ്മ്യൂണിറ്റികൾക്ക് ശാശ്വതമായ ആനുകൂല്യങ്ങൾ സൃഷ്ടിക്കുന്നതിനുള്ള വ്യക്തമായ സമർപ്പണം പ്രകടമാക്കുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.