Sections

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ 2024ൽ എസ്എംബികൾ 9500ലധികം പുതിയ ഉൽപ്പന്നങ്ങൾ അവതരിപ്പിക്കും

Friday, Sep 27, 2024
Reported By Admin
Amazon Great Indian Festival 2024 featuring SMB products and new seller tools.

കൊച്ചി: ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ 2024ൽ ആമസോണിൻറെ വിൽപ്പനയുടെ ഭാഗമായ കരിഗർ, സഹേലി, പ്രാദേശിക കടകൾ, ലോഞ്ച്പാഡ് എന്നിവയുടെ ഭാഗമായ എസ്എംബികൾ 9500ലധികം ഉൽപ്പന്നങ്ങൾ അവതരിപ്പിക്കുന്നു. ആൽപിനോ, ഫൂൽ, ആസോൾ, ടാഷ ക്രാഫ്റ്റ് തുടങ്ങിയ ബ്രാൻഡുകളും നൂതനമായ ഉൽപ്പന്നങ്ങൾ ആമസോൺഡോട്ട്ഇന്നിൽ അവതരിപ്പിക്കും. ഇന്ത്യയിലെ എല്ലാ പിൻകോഡുകളിലുമുള്ള ഉപഭോക്താക്കൾക്ക് സേവനം ലഭ്യമാണ്. വീട്, അടുക്കള, പലചരക്ക്, വസ്ത്രങ്ങൾ തുടങ്ങി വിവിധ വിഭാഗങ്ങളിലായി 16 ലക്ഷത്തിലധികം വിൽപ്പനക്കാരുടെ കോടിക്കണക്കിന് ഉൽപ്പന്നങ്ങൾ ആമസോൺ ലഭ്യമാക്കുന്നു.

ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ തങ്ങളുടെ ഉൽപ്പന്നങ്ങൾക്കായുള്ള ഉപഭോക്തൃ ഡിമാൻഡിൽ കുതിച്ചു ചാട്ടത്തിന് വിൽപ്പനക്കാരെ സജ്ജമാക്കുന്നതിന് വിവധ പദ്ധതികളും ആമസോൺ ആവിഷ്ക്കരിച്ചിട്ടുണ്ട്. ഉത്സവ സീസണിനായി തയ്യാറെടുക്കുന്ന വിൽപ്പനക്കാർക്ക് പ്രോൽസാഹനം നൽകുന്നതിനായി, സെപ്റ്റംബർ 9 മുതൽ പ്രാബല്യത്തിൽ വന്ന പ്ലാറ്റ്ഫോമിലെ ഒന്നിലധികം ഉൽപ്പന്ന വിഭാഗങ്ങൾക്കുള്ള വിൽപ്പന ഫീസിൽ കുറവ് വരുത്തിയത് ഈയിടെയാണ്. ഈ ഇളവിലൂടെ വിൽപ്പനക്കാർക്ക് വിവിധ വിഭാഗങ്ങളിലെ ഉൽപ്പന്നങ്ങൾക്ക് ഫീസിൽ മൂന്നു മുതൽ 12 ശതമാനംവരെ കുറവു ലഭിക്കും. ദീപാവലി ഷോപ്പിങ് തിരക്കിനിടയിൽ അവരുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും ആഘോഷങ്ങൾക്കപ്പുറത്തേക്ക് സുസ്ഥിരമായ വിജയത്തിന് കളമൊരുക്കാനും അവർക്ക് കഴിയും.

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ഇന്ത്യയിലെ തങ്ങളുടെ ഏറ്റവും വലിയ ഷോപ്പിംഗ് ഉൽസവമാണ. ഒമ്പതാം തവണയും ഇത് അവതരിപ്പിക്കുന്നതിൻറെ ആവേശത്തിലാണ് തങ്ങളെന്നും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുള്ള ഉപഭോക്താക്കളുമായി ബന്ധപ്പെടാൻ സഹായിക്കുകയും ഡിജിറ്റൽ പരിവർത്തനത്തിലൂടെ ഉത്സവകാലം എല്ലാവർക്കും അവിസ്മരണീയമാക്കുകയും വിൽപ്പനക്കാരെ ശാക്തീകരിക്കുകയും ചെയ്യുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും 16 ലക്ഷത്തിലധികം കച്ചവടക്കാർ കോടിക്കണക്കിന് ഉൽപ്പന്നങ്ങൾ ലഭ്യമാക്കുന്നതിലൂടെ ഉപഭോക്താക്കൾക്ക് ഇന്ത്യയിലുടനീളം 100 ശതമാനം സേവനയോഗ്യമായ പിൻകോഡുകളിലേക്ക് മൂല്യമേറിയതും വിശ്വസനീയവുമായ ഡെലിവറിയും പ്രതീക്ഷിക്കാമെന്നും ആമസോൺ ഇന്ത്യ സെല്ലിങ് പാർട്നർ സർവീസസ് ഡയറക്ടർ അമിത് നന്ദ പറഞ്ഞു.

ഉൽസവ സീസണിനായി തയ്യാറെടുക്കുന്ന കച്ചവടക്കാരെ സഹായിക്കുന്നതിന് ആമസോൺ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ വിൽപ്പനക്കാരെ തമ്മിൽ ബന്ധിപ്പിക്കുന്ന പരിപാടികളുടെ ഒരു പരമ്പര ആതിഥേയത്വം വഹിച്ചിട്ടുണ്ട്, കൂടാതെ ഓൺലൈനിൽ വിൽക്കുന്നതിൻറെ വ്യത്യസ്ഥതകൾ മനസിലാക്കുന്നതിനായി നേതൃത്വ ടീമുമായി ഇടപഴകാൻ അവരെ സഹായിക്കുന്നു. ആയിരക്കണക്കിന് കച്ചവടക്കാർ പങ്കെടുക്കുകയും ഉൽസവ സീസണിൽ വിൽപ്പന പരമാവധി കൂട്ടുന്നതിനായുള്ള അവരുടെ പദ്ധതികൾ പങ്കുവയ്ക്കുകയും ചെയ്തു. ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ 2024ൽ മികച്ച വിൽപ്പന നേടാൻ സഹായിക്കുന്ന ആമസോണിലെ വിവിധ ടൂളുകളെക്കുറിച്ചും ഫീച്ചറുകളെക്കുറിച്ചും വിൽപ്പനക്കാർക്ക് പ്രത്യേക പരിശീലന സെഷനുകളും മാസ്റ്റർ ക്ലാസുകളും നടത്തി. ഇതു കൂടാതെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലെ പ്രകടന മികവനുസരിച്ച് വിൽപ്പനക്കാർക്ക് സമ്മാനങ്ങൾ (ക്യാഷ് പ്രൈസും രാജ്യാന്തര ട്രിപ്പുകളും ഉൾപ്പടെ) നേടാവുന്ന ആമസോൺ സെല്ലർ റിവാർഡ്സ് 2024ലും അവതരിപ്പിച്ചിട്ടുണ്ട്.

പ്രധാന വിൽപ്പന ഇവൻറുകൾ കൈകാര്യം ചെയ്യുന്നതിനും നടപ്പിലാക്കുന്നതിനും വിൽപ്പനക്കാരെ സഹായിക്കുന്ന വിൽപ്പന ഇവൻറ് പ്ലാനർ, ഇമേജിങ് സേവനങ്ങൾ, ലിസ്റ്റിങ് അസിസ്റ്റൻറുകൾ എന്നിവ പോലുള്ള ജെൻ-എഐ അടിസ്ഥാനമാക്കിയുള്ള പുതുമകൾ പോലെയുള്ള പുതിയ ടൂളുകളുടെയും ഫീച്ചറുകളുടെയും ശക്തമായ സ്യൂട്ട് എസ്എംബികൾക്ക് പ്രയോജനപ്പെടുത്താൻ കഴിയും. സെൽഫ്സർവീസ് രജിസ്ട്രേഷൻ (എസ്എസ്ആർ 2. 0) ബഹുഭാഷാ പിന്തുണയും കാര്യക്ഷമമായ രജിസ്ട്രേഷനും ഇൻവോയ്സിംഗ് പ്രക്രിയകളും ഉപയോഗിച്ചുള്ള പ്രവേശനം ലളിതമാക്കുമ്പോൾ, സെയിൽ ഇവൻറ് പ്ലാനർ വിൽപ്പനക്കാർക്ക് ആകർഷകമായ ഡീലുകൾ തയ്യാറാക്കാനും ഫലപ്രദമായ ചരക്കു പട്ടിക തയ്യാറാക്കുന്നതിനും വിലയേറിയ ഉൾക്കാഴ്ചകൾ നൽകാനും സഹായിക്കുന്നു. ഓൺലൈൻ ഷോപ്പുകൾ സജ്ജീകരിക്കുന്നതിനും പരസ്യങ്ങൾ, പ്രൈം, ഡീലുകൾ എന്നിവ പോലുള്ള ഫീച്ചറുകൾ ഉപയോഗിക്കുന്നതിനുമുള്ള വിശദമായ മാർഗനിർദ്ദേശം ന്യൂ സെല്ലർ സക്സസ് സെൻറർ ലഭ്യമാക്കുന്നു. മൾട്ടിചാനൽ ഫുൾഫിൽമെൻറ് (എംസിഎഫ്) ആമസോണിൻറെ ഡെലിവറി നെറ്റ്വർക്ക് ഉപയോഗിച്ച് കൂടുതൽ ഉപഭോക്താക്കളിലേക്ക് എത്തിച്ചേരുന്നത് കച്ചവടക്കാർക്ക് എളുപ്പമാക്കും.

വിൽപ്പനക്കാരുടെ ബിസിനസുകൾ നിയന്ത്രിക്കാനും വളർത്താനും വിൽപ്പനക്കാരെ സഹായിക്കുന്നതിനായി ആമസോൺ സെല്ലർ ആപ്പിൻറെ പ്രവർത്തനങ്ങൾ തുടർച്ചയായി നവീകരിക്കുന്നുണ്ട്. കൂപ്പണുകൾ, ഡീലുകൾ, സ്പോൺസർ ചെയ്ത ഉൽപ്പന്നങ്ങളുടെ പ്രചാരണങ്ങൾ എന്നിവ കൈകാര്യം ചെയ്യുന്നത് ഉൾപ്പടെ, വിൽപ്പനക്കാർക്ക് അവരുടെ മുഴുവൻ പ്രവർത്തനങ്ങളും ഇപ്പോൾ ആപ്പ് വഴി സാധ്യമാണ്. പ്രധാന സൂചകങ്ങൾ എളുപ്പത്തിൽ ട്രാക്കുചെയ്യാനും വിശകലനം ചെയ്യാനും വിൽപ്പനക്കാരെ സഹായിക്കുന്ന ഇൻററാക്റ്റീവ് ബിസിനസ് മെട്രിക്സും ആപ്ലിക്കേഷൻ നൽകുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.