Sections

ഇന്ത്യയിൽ നിന്നും ആമസോൺ വഴിയുള്ള കയറ്റുമതി 2024 അവസാനത്തോടെ 13 ബില്ല്യൺ ഡോളർ കടക്കും

Sunday, Sep 08, 2024
Reported By Admin
Amazon Export Digest 2024 Report Cover

കൊച്ചി: എക്സ്പോർട്ട്സ് ഡൈജസ്റ്റ് 2024 ആമസോൺ പ്രസിദ്ധീകരിച്ചു. 2024 അവസാനത്തോടെ ഇന്ത്യയിൽ നിന്നുള്ള മൊത്തം ഇ-കൊമേഴ്സ് കയറ്റുമതിയിൽ പതിനായിരക്കണക്കിന് ഇന്ത്യൻ ബിസിനസുകളെ 13 ബില്യൺ ഡോളർ മറികടക്കാൻ പ്രാപ്തമാക്കുമെന്നും പ്രഖ്യാപിച്ചു. ആമസോണിൻറെ പതാകവാഹക ഇ-കൊമേഴ്സ് കയറ്റുമതി പദ്ധതിയായ ആമസോൺ ആഗോള വിൽപ്പന 2015ൽ അവതരിപ്പിച്ചു. കഴിഞ്ഞ ഒമ്പതു വർഷത്തിനിടെ 1.50 ലക്ഷം കയറ്റുമതിക്കാർ പദ്ധതിയുടെ ഭാഗമായി. ഇവർ 40 കോടിയിലധികം ഇന്ത്യൻ നിർമിത ഉൽപ്പന്നങ്ങൾ ലോകമൊട്ടാകെയുള്ള ഉപഭോക്താക്കൾക്കായി കയറ്റുമതി ചെയ്തു. ഈ പദ്ധതിയിലൂടെയുള്ള ആകെവിൽപ്പന അടിത്തറ കഴിഞ്ഞ വർഷം 20 ശതമാനം വളർന്നു. ആമസോൺ ആഗോള വിൽപ്പനയ്ക്ക് രാജ്യത്തുടനീളം മികച്ച സ്വീകരണമാണ് ലഭിച്ചത്. 200ലധികം ഇന്ത്യൻ നഗരങ്ങളിൽ നിന്നും വിൽപ്പനക്കാരുണ്ടായി. യുഎസ്, യുകെ, യുഎഇ, സൗദി അറേബ്യ, കാനഡ, മെക്സിക്കോ, ജർമ്മനി, ഇറ്റലി, ഫ്രാൻസ്, സ്പെയിൻ, ഓസ്ട്രേലിയ, സിംഗപ്പൂർ തുടങ്ങിയ 18ലധികം ആമസോൺ ആഗോള വിപണികളിൽ ദശലക്ഷക്കണക്കിന് ഉപഭോക്താക്കൾക്ക് വിൽക്കുന്നതിലൂടെ ആഗോള ബ്രാൻഡുകൾ നിർമ്മിക്കാൻ ഇതുവഴി വിൽപ്പനക്കാരെ പ്രാപ്തരാക്കി.

എംഎസ്എംഇ കയറ്റുമതി വർദ്ധിപ്പിക്കുന്നത് രാജ്യത്തിൻറെ സാമ്പത്തിക വളർച്ചയ്ക്ക് നിർണായകമാണ് ഇകൊമേഴ്സ് ഇക്കാര്യത്തിൽ ശക്തമായ ഉത്തേജകമാണെന്ന് തെളിയിക്കുന്നുവെന്നും പ്രധാനമന്ത്രി മോദിയുടെ ആത്മനിർഭർ ഭാരത് എന്ന കാഴ്ചപ്പാടിന് അനുസൃതമായി എംഎസ്എംഇകൾക്ക് ആഗോളതലത്തിൽ വളർച്ച നേടാനും വിപുലീകരിക്കാനുമുള്ള അന്തരീക്ഷം വളർത്തിയെടുക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും ആമസോൺ ആഗോള വിൽപ്പന പോലുള്ള പദ്ധതികൾ വഴി സുഗമമാകുന്ന ഇകൊമേഴ്സ് കയറ്റുമതി, ആഗോള തലത്തിൽ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കുന്നതിന് മികച്ച അവസരങ്ങൾ എംഎസ്എംഇകൾക്ക് നൽകുന്നുവെന്നും ഇന്ത്യയിലുടനീളമുള്ള ജില്ലകൾ, നഗരങ്ങൾ, ചെറുപട്ടണങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള സംരംഭകർക്ക് ഇ-കൊമേഴ്സ് കയറ്റുമതി ഏറ്റെടുക്കാൻ വലിയ സാധ്യതയാണ് ലഭിക്കുന്നതെന്നും ശരിയായ നയങ്ങളും ലഭ്യമായ സാഹചര്യങ്ങളും ഉപയോഗിച്ച് ഈ സംരംഭകരെ ശാക്തീകരിക്കാനും ഇന്ത്യയെ ഒരു മുൻനിര കയറ്റുമതി രാജ്യമായി ഉയർത്താനും നമുക്ക് ഇതുവഴി കഴിയുമെന്നും നൈപുണ്യ വികസനത്തിനും സംരംഭകത്വത്തിനുമുള്ള കേന്ദ്ര സഹമന്ത്രിയും (സ്വതന്ത്ര ചുമതല) വിദ്യാഭ്യാസ സഹമന്ത്രിയുമായ ജയന്ത് ചൗധരി അഭിപ്രായപ്പെട്ടു.

ആമസോൺ ആഗോള വിൽപ്പന ആഗോളതലത്തിൽ ഉപഭോക്താക്കളിലേക്ക് എത്താൻ ഇന്ത്യൻ കയറ്റുമതിക്കാരെ ശാക്തീകരിക്കുന്നുവെന്നും എംഎസ്എംഇകൾക്ക് ഇ-കൊമേഴ്സ് കയറ്റുമതി ലളിതമാക്കാനുള്ള പ്രേരകശക്തി സാങ്കേതികവിദ്യയാണെന്നും വിൽപ്പനക്കാർക്ക് അവരുടെ വ്യാപ്തി പരമാവധി ഉപയോഗപ്പെടുത്താനും മികച്ച ഉൽപ്പന്നം കണ്ടെത്തൽ വർധിപ്പിക്കാനും വിൽപ്പന വർദ്ധിപ്പിക്കാനും സഹായിക്കുന്ന ഉപകരണങ്ങളിലും സാങ്കേതികവിദ്യകളിലും തങ്ങൾ ഗണ്യമായി നിക്ഷേപിക്കുന്നുവെന്നും കയറ്റുമതി ബിസിനസിലെ വളർച്ചയിൽ പദ്ധതിയുടെ വിജയം പ്രതിഫലിക്കുന്നുവെന്നും ചെറുകിട ബിസിനസുകാർക്കും സ്റ്റാർട്ട്അപ്പുകൾക്കുമുള്ള പിന്തുണ തുടരുമെന്നും 2025ഓടെ ഇന്ത്യയിൽ നിന്നുള്ള ഇ-കൊമേഴ്സ് കയറ്റുമതി 20 ബില്ല്യൻ ഡോളർ സാധ്യമാക്കുന്നതിൽ ആമസോൺ പ്രതിജ്ഞാബദ്ധമാണെന്നും ആമസോൺ ഇന്ത്യ ഗ്ലോബൽ ട്രേഡ് ഡയറക്ടർ ഭൂപെൻ വകാങ്കർ പറഞ്ഞു.

ഇ-കൊമേഴ്സ് കയറ്റുമതിയെക്കുറിച്ചുള്ള ആമസോണിൻറെ വാർഷിക കോഫി ടേബിൾ ബുക്കായ എക്സ്പോർട്ട്സ് ഡൈജസ്റ്റ് (പുതിയ റിപ്പോർട്ടുമായി ഹൈപ്പർലിങ്ക് ചെയ്തത്) ആമസോൺ ആഗോള വിൽപ്പന പദ്ധതിയിലൂടെ ഇന്ത്യയിൽ നിന്നുള്ള ഇ-കൊമേഴ്സ് കയറ്റുമതിയുടെ വിജയത്തെയും വ്യാപ്തിയെയും കുറിച്ചുള്ള ഉൾക്കാഴ്ചകൾ നൽകുന്നു. ഇത് ആഗോള വിപണികളിലുടനീളം 'ഇന്ത്യൻ നിർമിത' ഉൽപ്പന്നങ്ങളുടെ വർദ്ധിച്ചുവരുന്ന ആവശ്യകതയെ പ്രതിഫലിപ്പിക്കുന്നു. ആമസോൺ ആഗോള വിൽപ്പന ഇന്ത്യയിലുടനീളമുള്ള എംഎസ്എംഇകളെയും സംരംഭകരെയും കയറ്റുമതി എളുപ്പവും കൂടുതൽ വിപുലവുമാക്കുന്നതിനുള്ള നിർണായക നിക്ഷേപങ്ങൾക്ക് പ്രാപ്തരാക്കി. ഇപ്പോൾ ഈ പദ്ധതിയിലൂടെ 28 സംസ്ഥാനങ്ങളിൽ നിന്നും 7 കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നും 200ലധികം നഗരങ്ങളിൽ നിന്നുമുള്ള കയറ്റുമതിയുണ്ട്.

യുഎസ്, യുകെ, മിഡിൽ ഈസ്റ്റ്, സിംഗപ്പൂർ, ഓസ്ട്രേലിയ തുടങ്ങിയ വിപണികളിലൂടെ ലോകമെമ്പാടും തങ്ങളുടെ ഉപഭോക്തൃ അടിത്തറ വികസിപ്പിക്കുന്നതിൽ ആമസോൺ ആഗോള വിൽപ്പന പ്രധാന പങ്കുവഹിച്ചുവെന്നും ആമസോണിൻറെ എഫ്ബിഎ പദ്ധതി തടസങ്ങളൊന്നും ഇല്ലാതെ ചെലവു കുറച്ച് പുതിയ രാജ്യാന്തര വിപണികളിലേക്ക് കടക്കുന്നതിന് സാധ്യമാക്കിയെന്നും പ്രൈം ഡേ വിൽപ്പനയിലൂടെ മൂന്നു വർഷത്തിനുള്ളിൽ തങ്ങൾ ആമസോൺ യുഎസ്എയിൽ 135 ശതമാനവും ആമസോൺ യുകെയിൽ 75 ശതമാനവും വളർച്ചയാണ് നേടിയതെന്നും മിനിമലിസ്റ്റിൻറെ സ്ഥാപകരായ മോഹിതും രാഹുൽ യാദവും പ്രസ്താവനയിൽ പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.