Sections

വിതരണ ശൃംഖലയിൽ 10,000ലധികം ഇലക്ട്രിക് വാഹനങ്ങൾ വിന്യസിച്ച് ആമസോൺ

Thursday, Dec 12, 2024
Reported By Admin
Amazon electric vehicles delivering packages across India’s cities, supporting net-zero goals.

ഇലക്ട്രിക് ഹെവി വാഹനങ്ങളുടെ പരീക്ഷണം ആരംഭിച്ചു


കൊച്ചി: ലക്ഷ്യമിട്ടതിലും ഒരു വർഷം മുൻപ് തന്നെ രാജ്യത്ത വിതരണ ശൃംഖലയിൽ 10,000ലധികം ഇലക്ട്രിക് വാഹനങ്ങൾ വിന്യസിച്ച് ആമസോൺ. ഡൽഹി, മുംബൈ, ബെംഗളൂരു എന്നിവിടങ്ങളിലും ലേ മുതൽ ഗാങ്ടോക്ക് വരെയുള്ള ഇടങ്ങളിലുമായി 500 നഗരങ്ങളിൽ ഇലക്ട്രിക് വാഹനങ്ങളിലാണ് ആമസോൺ ഡെലിവറി നടത്തുന്നത്.

2040ലെ പാരിസ് പാരിസ്ഥിതിക ഉച്ചകോടിക്ക് 10 വർഷം മുൻപ് തന്നെ സീറോ കാർബൺ എന്ന ലക്ഷ്യം മുന്നിൽ കണ്ടാണ് ആമസോൺ പ്രവർത്തിക്കുന്നത്. ആമസോണിൻറെ ഈ നേട്ടത്തിലൂടെ ഇന്ത്യൻ നിരത്തുകളിലെ ഡീസൽ വാഹനങ്ങളിൽ നിന്നുള്ള കാർബൺ പുറന്തള്ളൽ കുറയ്ക്കാൻ സാധിക്കും.

കാലാവസ്ഥാ പ്രതിജ്ഞയുടെ ലെയിൻഷിഫ്റ്റ് പരിപാടിയുടെ കീഴിലായി 350 കിലോമീറ്റർ ബെംഗളൂരു- ചെന്നൈ ഹൈവേയിൽ ഇലക്ട്രിക് ഹെവി ട്രക്കുകളുടെ പരീക്ഷണങ്ങൾ പുരോഗമിക്കുകയാണ്. ആമസോൺ, അശോക് ലെയ്ലാൻഡ്, ബില്യൺ-ഇ, ചാർജ്സോൺ തുടങ്ങിയ വ്യവസായ പ്രമുഖരെ ഒന്നിപ്പിച്ചാണ് ഈ ദീർഘദൂര ചരക്കു നീക്ക പരീക്ഷണങ്ങൾ. ഇതിലൂടെ നിരവധി തൊഴിൽ അവസരങ്ങളും സൃഷ്ടിക്കാനായി.

വിവിധ സേവനങ്ങളുമായി 10,000ലധികം ഇലക്ട്രിക് വാഹനങ്ങൾ ഫ്ളീറ്റിലും ദീർഘദൂര ഇലക്ട്രിക് ട്രക്കുകളുടെ പരീക്ഷണവും മുന്നോട്ട് കൊണ്ടു പോകുന്നതിൽ തങ്ങൾ വളരെയേറെ അഭിമാനിക്കുന്നതായും മലിനീകരണം ഇല്ലാതാക്കി ഇന്ത്യയുടെ നെറ്റ്-സീറോ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ ആമസോൺ പ്രതിജ്ഞാബദ്ധമാണെന്നും ആമസോൺ ഇന്ത്യയുടെ ഓപ്പറേഷൻസ് വൈസ് പ്രസിഡൻറ് അഭിനവ് സിങ് പറഞ്ഞു.

മുൻനിര വാഹന നിർമാതാക്കളായ വോൾവോ, ഐഷർ, ടാറ്റാ മോട്ടോഴ്സ്, മഹീന്ദ്ര ഇലക്ട്രിക്, അശോക് ലെയ്ലാൻഡ്, ആൾടിഗ്രീൻ തുടങ്ങിയവയുമായി ചേർന്നാണ് ആമസോൺ ഇക്ട്രിക് വാഹനങ്ങൾ വികസിപ്പിക്കുന്നത്. ഡെലിവറി രംഗത്ത് പ്രവർത്തിക്കുന്നവർക്കായി കുറഞ്ഞ പലിശ നിരക്കിൽ മുച്ചക്ര- ഇരുചക്ര വാഹനങ്ങളും ട്രക്കുകളും കമ്പനി ലഭ്യമാക്കുന്നുണ്ട്. സർക്കാരിൻറെ ശൂന്യ, നീതി ആയോഗ് ഇ-ഫാസ്റ്റ് പ്രോഗ്രാം എന്നിവയുമായും ആമസോൺ സഹകരിക്കുന്നുണ്ട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.