Sections

ബമ്പർ ഹോളിഡേ ഷോപ്പിംഗ് സീസണിന് തയാറെടുത്ത് ആമസോൺ ഗ്ലോബൽ സെല്ലിംഗ് കയറ്റുമതിക്കാർ

Thursday, Nov 21, 2024
Reported By Admin
Indian-made products displayed on Amazon for Black Friday and Cyber Monday 2023

കൊച്ചി: വാർഷിക ബ്ലാക്ക് ഫ്രൈഡേ ആൻഡ് സൈബർ മൺഡേ (ബിഎഫ്സിഎം) വിൽപ്പനയ്ക് തയ്യാറെടുത്ത് ആമസോൺ. ദശലക്ഷക്കണക്കിന് ഇന്ത്യയിൽ നിർമ്മിച്ച ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കാൻ ആമസോൺ ഗ്ലോബൽ സെല്ലിംഗ് പ്രോഗ്രാമിലെ ഇന്ത്യൻ കയറ്റുമതിക്കാർ തയ്യാറാണെന്ന് ആമസോൺ. ഈ വർഷം ഉപഭോക്താക്കൾക്ക് കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ ദിവസങ്ങൾ ഷോപ്പിംഗ് നടത്താനാകും. ഡിസംബർ 2 ന് അവസാനിക്കുന്ന വിൽപ്പന സീസണിൽ കളിപ്പാട്ടങ്ങൾ, വസ്ത്രങ്ങൾ, ആരോഗ്യം, വ്യക്തിഗത പരിചരണം, ഓഫീസ് ഉൽപ്പന്നങ്ങൾ, ആഭരണങ്ങൾ, സൗന്ദര്യം, ഫർണിച്ചറുകൾ എന്നിങ്ങനെ ഇന്ത്യൻ കയറ്റുമതിക്കാർ 50,000-ത്തിലധികം പുതിയ ഉൽപ്പന്നങ്ങൾ വിപണിയിൽ അവതരിപ്പിച്ചു.

അവധിക്കാല വിൽപ്പന പ്രയോജനപ്പെടുത്താൻ ആമസോൺ ഗ്ലോബൽ സെല്ലിംഗ് പ്രോഗ്രാമിൽ ചേരുന്നതിനും യു.എസ്, കാനഡ, മെക്സിക്കോ എന്നിവിടങ്ങളിലെ ആമസോൺ മാർക്കറ്റ് പ്ലെയ്സുകളിൽ വിൽക്കുന്നതിനുമുള്ള ഇന്ത്യൻ കയറ്റുമതിക്കാർക്കുള്ള സബ്സ്ക്രിപ്ഷൻ ഫീസ് വെട്ടിക്കുറച്ചു.ആമസോൺ അതിൻറെ മുൻനിര ക്രോസ്-ബോർഡർ ലോജിസ്റ്റിക്സ് പ്രോഗ്രാമായ ആമസോൺ ഗ്ലോബൽ സെല്ലിംഗ് സെൻഡ് വിപുലീകരിച്ചു, ഇന്ത്യയിൽ നിന്ന് യുഎസ്, യുകെ, ജർമനിഎന്നിവിടങ്ങളിലേക്കുള്ള വ്യോമ, സമുദ്ര പാതകളിൽ മൂന്ന് പുതിയ കാരിയറുകൾ കൂടി ചേർത്തു.

ആമസോൺ ഗ്ലോബൽ സെല്ലിംഗിനൊപ്പം ഇന്ത്യൻ കയറ്റുമതിക്കാർക്ക് വർഷം മുഴുവനും ഒന്നിലധികം പീക്ക് ഷോപ്പിംഗ് സീസണുകളിലേക്കും ആഗോള ഇവൻറുകളിലേക്കും പ്രവേശനം നല്കുന്നു. അടുത്തിടെ സമാപിച്ച പ്രൈം ബിഗ് ഡീൽ ഡേയ്സ് സെയിലിൽ ആമസോൺ ഗ്ലോബൽ സെല്ലിംഗിലെ ഇന്ത്യൻ കയറ്റുമതിക്കാർ ബെഡ്ഷീറ്റുകൾ, സ്ക്രബ് അപ്പാരൽ സെറ്റുകൾ, ഓറൽ കെയർ ഉൽപ്പന്നങ്ങൾ, ഏരിയ റഗ്ഗുകൾ, ടവൽ സെറ്റുകൾ, കിച്ചൺ ഉൽപ്പന്നങ്ങൾ എന്നിവയായിരുന്നു വിറ്റഴിച്ച മികച്ച 5 ഉൽപ്പന്നങ്ങൾ.

ബിഎഫ്സിഎം വിൽപ്പനയോടെ ആരംഭിക്കുന്ന ആഗോള അവധിക്കാലം ഗ്ലോബൽ സെല്ലിംഗ് പ്രോഗ്രാമിൽ ഇന്ത്യൻ കയറ്റുമതിക്കാർക്ക് സുപ്രധാന വളർച്ച അവസരമാണ് നല്കുന്നതെന്ന് ആമസോൺ ഇന്ത്യയുടെ ഗ്ലോബൽ ട്രേഡ് ഡയറക്ടർ ഭൂപെൻ വകങ്കർ പറഞ്ഞു. 2025-ഓടെ രാജ്യത്ത് നിന്ന് 20 ബില്യൺ ഡോളർ കയറ്റുമതി സാധ്യമാക്കാൻ ആമസോൺ പ്രവർത്തിക്കുമ്പോൾ തന്നെ ഇ-കൊമേഴ്സ് കയറ്റുമതി അവസരങ്ങൾ വിപുലീകരിക്കാനും പ്രതിജ്ഞാബദ്ധരാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.