Sections

ആമസോണും ഡിജിഎഫ്ടിയും ധാരണാപത്രം ഒപ്പുവെച്ചു

Thursday, Nov 23, 2023
Reported By Admin
Amazon and DGET

കൊച്ചി: ഇന്ത്യയിൽ നിന്നുള്ള ചെറുകിട സംരംഭകർക്ക് (എംഎസ്എംഇ) ഇരുന്നൂറിലേറെ രാജ്യങ്ങളിലുള്ള ആമസോൺ ഉപഭോക്താക്കൾക്കു മുന്നിൽ വിൽപന നടത്താൻ അവസരമൊരുക്കുക എന്ന ലക്ഷ്യവുമായി ആമസോണും ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡും (ഡിജിഎഫ്ടി) ധാരണാപത്രം ഒപ്പു വെച്ചു. രാജ്യത്തെ ചെറുകിട, ഇടത്തരം, സൂക്ഷ്മ സംരംഭകരുടെ ശേഷി വർധിപ്പിക്കാനുള്ള പരിശീലനവും ശിൽപശാലകളും ഇതിൻറെ ഭാഗമായി 75 ജില്ലകളിൽ നടത്തും. 2023 മാർച്ചിൽ അവതരിപ്പിച്ച വിദേശ വാണിജ്യ നയത്തിലുള്ള രീതിയിൽ എക്സ്പോർട്ട് ഹബ്ബ് ആയിട്ടുള്ള ജില്ലകളെയാണ് ഇതിനായി ഡിജിഎഫ്ടി തെരഞ്ഞെടുക്കുക. ഗ്രാമീണ മേഖലകളിലും വിദൂര ജില്ലകളിലുമുള്ള പ്രാദേശിക ഉൽപാദകരെ ആഗോള വിതരണ ശൃംഖലയുമായി ബന്ധിപ്പിക്കുകയാണ് ഈ നീക്കത്തിലൂടെ ഉദ്ദേശിക്കുന്നത്.

ചെറുകിട സംരംഭങ്ങളെ ഇ-കോമേഴ്സിനെ കുറിച്ചു ബോധവൽക്കരിക്കുകയും ആഗോളതലത്തിലെ ഉപഭോക്താക്കൾക്കു മുന്നിൽ വിൽപന നടത്താൻ അവരെ പ്രാപ്തരാക്കുകയുമാണ് ഇതിലൂടെ ഡിജിഎഫ്ടിയും ആമസോണും ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.