Sections

അൽസ്ഹൈമേഴ്സ്: മറവിയും മാനസിക മാറ്റങ്ങളും ആദ്യ സൂചനകൾ

Sunday, Aug 18, 2024
Reported By Soumya
Alzheimers: Early signs of forgetfulness and mental changes

ഇത് ഏതു വർഷമാണ്? ഇപ്പോൾ ഏതു സമയമാണ്? ഇന്ന് തീയതി എത്രയാണ്? എന്ത് ആഴ്ചയാണ്? ഏതു മാസമാണ്? ഇപ്പോൾ എവിടെയാണ്... തുരുതുരെ ഇങ്ങനെ കുറേ ചോദ്യങ്ങൾ ചോദിച്ചാൽ തെറ്റാതെ ഉത്തരം പറയാൻ കഴിയുമോ? പറ്റില്ലെങ്കിൽ മറവി രോഗമുണ്ടോ എന്നു വിശദമായി പരിശോധിക്കണം. ഒരുപക്ഷേ അൽസ്ഹൈമേഴ്സ് രോഗത്തിന്റെ തുടക്കമാവും ഈ മറവി. പ്രായം കൂടുന്നതിന് അനുസരിച്ച് ഓർമ്മശക്തിക്ക് ചെറിയ തോതിലുള്ള ക്ഷയം സംഭവിച്ചേക്കാം. എന്നാൽ ഇത് സംഭവിക്കുമെന്ന് നിർബന്ധവുമില്ല. പക്ഷേ സാധാരണഗതിയിൽ ഓർമ്മശക്തിയിൽ പ്രശ്നം സംഭവിക്കാറ് പ്രായാധിക്യം മൂലമാണ്. ഇതല്ലാത്ത അവസ്ഥയാണ് മറവിരോഗമായി കണക്കാക്കപ്പെടാറ്.

ശരീരത്തിന്റെ മറ്റു ഭാഗങ്ങളെപ്പോലെ തലച്ചോറിനും വാർധക്യസഹജമായ മാറ്റങ്ങളുണ്ടാകുന്നു. നാഡീകോശങ്ങൾ ക്രമേണ നശിക്കുന്നതിനാൽ അവയുടെ എണ്ണത്തിൽ കുറവ് സംഭവിക്കുന്നു. പ്രതിവർഷം ഏകദേശം 0.5 ശതമാനം നാഡീകോശങ്ങൾ നഷ്ടപ്പെടാം. ഓർമ നിലനിർത്തുന്നതിന് ഉതകുന്ന തലച്ചോറിലെ പ്രധാന ഭാഗങ്ങളാണ് 'ഹിപ്പോകാമ്പസ്', ?'സെറിബ്രൽ കോർട്ടക്സ്', പ്രീ ഫ്രോണ്ടൽ കോർട്ടക്സ് എന്നിവ. ഈ ഭാഗങ്ങളിലെ നാഡീകോശങ്ങളുടെ നഷ്ടവും പ്രവർത്തനക്ഷമതയിലുണ്ടാകുന്ന കുറവും മറവിക്ക് കാരണങ്ങളാണ്.

കാരണങ്ങളില്ലാതെ മാനസികതലം പെട്ടെന്നു മാറിമറിയുക. ഉദാ: പെട്ടെന്നുള്ള ദേഷ്യം, സങ്കടം. വ്യക്തിത്വത്തിൽ പ്രകടമായ മാറ്റങ്ങൾ. അകാരണമായ ഭയം, സംശയം എന്നിവയുണ്ടാകുക. കാര്യങ്ങൾ സ്വയം ചെയ്യാനുള്ള ശേഷി നഷ്ടപ്പെടുക. ഒന്നിലും ഉത്സാഹമില്ലാതെയിരിക്കുക. ദൈനംദിന കാര്യങ്ങൾ ചെയ്യാനുള്ള മടി, താൽപര്യക്കുറവ്. ശരീരത്തിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതു തലച്ചോറിലെ കോടിക്കണക്കിനു ന്യൂറോണുകളാണ്. ഇവയുടെ പ്രവർത്തന ഫലമായാണു ചിന്തിക്കുക, കാണുക, കേൾക്കുക, മനസ്സിലാക്കുക തുടങ്ങിയവയെല്ലാം നടക്കുന്നത്. ഈ കോശങ്ങളെയാണ് അൽസ്ഹൈമേഴ്സ് കാർന്നു തിന്നുന്നത്.

കൃത്യമായ ചികിൽസയോ പ്രതിരോധ മാർഗങ്ങളോ ഇനിയും കണ്ടുപിടിച്ചിട്ടില്ലെന്നതാണ് ആരോഗ്യരംഗത്ത് അൽസ്ഹൈമേഴ്സ് ഉയർത്തുന്ന പ്രധാന വെല്ലുവിളി. രോഗിയെ എന്നതുപോലെ രോഗിയോടു ബന്ധപ്പെട്ടു ജീവിക്കുന്നവരെയും വല്ലാതെ പ്രയാസപ്പെടുത്തുന്ന അവസ്ഥയാണിത്. ദൈനംദിന ജീവിതത്തിന്റെ എല്ലാ ചര്യകളിലും പൂർണമായ പരസഹായം അൽസ്ഹൈമേഴ്സ് രോഗിക്ക് ആവശ്യമാണ്. എന്നാൽ, ഈ പരിചരണങ്ങളോടു പ്രതികരിക്കാൻപോലും കഴിയാത്ത അവസ്ഥയിലാകും രോഗിയെന്നതിനാൽ ശുശ്രൂഷകന്റെ ജോലിഭാരവും മാനസിക വൈഷമ്യവും ഇരട്ടിയാകും. ഈ പ്രതിസന്ധികൾ കാര്യക്ഷമമായി കൈകാര്യം ചെയ്യണം.



ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.