Sections

അൾട്ടിഗ്രീൻ സാമ്പത്തിക സേവനങ്ങൾ ലഭ്യമാക്കാൻ ആക്സിസ് ബാങ്കുമായി കൈകോർക്കുന്നു

Sunday, Aug 06, 2023
Reported By Admin
Axis Bank

കൊച്ചി: ഇന്ത്യയിലെ മുൻനിര വാണിജ്യ ഇലക്ട്രിക് വാഹന നിർമാതാക്കളായ അൾട്ടിഗ്രീൻ ഉപയോക്താക്കൾക്ക് കസ്റ്റമൈസ്ഡ് റീട്ടെയിൽ സാമ്പത്തിക സഹായങ്ങൾ ലഭ്യമാക്കുന്നതിന് ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യമേഖലാ ബാങ്കുകളിലൊന്നായ ആക്സിസ് ബാങ്കുമായി കൈകോർക്കുന്നു. വാഹനം വാങ്ങൽ പ്രക്രിയ കൂടുതൽ കാര്യക്ഷമവും ലളിതവുമാക്കുകയും വൈദ്യുത വാഹനത്തിലേക്കുള്ള മാറ്റത്തിന് ഉപയോക്താക്കളെ ശാക്തീകരിക്കുകയുമാണ് ഇതിലൂടെ കമ്പനി ലക്ഷ്യമിടുന്നത്. ആക്സിസ് ബാങ്കിൻറെ വിപുലമായ സാമ്പത്തിക സേവനങ്ങൾ ഇനി ഇന്ത്യയിലെമ്പാടുമുള്ള അൾട്ടിഗ്രീൻ ഉപയോക്താക്കൾക്ക് ലഭ്യമാകും.

ഈ പങ്കാളിത്തത്തിലൂടെ അൾട്ടിഗ്രീനിൻറെ ഉപയോക്താക്കൾക്ക് ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കുകളിലൊന്നിൽ നിന്ന് സുരക്ഷിതമായ സാമ്പത്തിക സേവനങ്ങളും സേവനങ്ങളും ലഭ്യമാകുമെന്നും കമ്പനിയുടെ മികച്ച വിൽപ്പനാനന്തര സേവനവും ബാങ്കിൻറെ മികവുറ്റ സാമ്പത്തിക സേവനവും ചേർത്ത് ഉപയോക്താക്കൾക്ക് തുടർന്നും ഏറ്റവും മികച്ച പിന്തുണയും സേവനവും നൽകുമെന്നും അൾട്ടിഗ്രീൻ സിഎഫ്ഒ ശാലേന്ദ്ര ഗുപ്ത പറഞ്ഞു.

ഇലക്ട്രിക് വാഹന വായ്പാ ബാങ്ക് എന്നും മുൻഗണന നൽകുന്ന മേഖലയാണെന്നും ഈ പങ്കാളിത്തത്തിലൂടെ ഇഎസ്ജി പ്രതിബദ്ധതകളിലേക്ക് ബാങ്ക് ഒരുപടികൂടി അടുത്തിരിക്കുകയാണെന്നും ആക്സിസ് ബാങ്ക് ഗ്രൂപ്പ് എക്സിക്യുട്ടീവും റീട്ടെയിൽ ബാങ്കിങ് മേധാവിയുമായ സുമിത് ബാലി പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.