Sections

കുടുംബശ്രീ വഴി വനിതാ സംരംഭകര്‍ക്ക് വായ്പയ്ക്ക് അപേക്ഷിക്കാം... സഹായഹസ്തം വായ്പാ പദ്ധതി...നിങ്ങളറിയേണ്ടതെല്ലാം

Tuesday, Nov 02, 2021
Reported By Gopika
kudumbasree

വനിതാ സംരംഭകര്‍ക്ക് പ്രോത്സാഹനമേകി സംസ്ഥാന സര്‍ക്കാരിന്റെ സഹായഹസ്തം പദ്ധതി

 

കേരളത്തില്‍ സ്ഥിതി ചെയ്യുന്ന എല്ലാ വനിതാ സ്വയം സഹായ സംഘങ്ങള്‍ക്കും ശരിയായ വായ്പാ സൗകര്യം നല്‍കുന്നതിനായുള്ള സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിയാണ് 'സഹായഹസ്തം' വായ്പാ  പദ്ധതി. കേരളത്തിലെ ഏകദേശം 22.7 ലക്ഷം സ്ത്രീകളാണ് ഈ പദ്ധതിയുടെ ഗുണഭോക്താക്കള്‍. കുടുംബശ്രീ മുഖേന നടപ്പിലാക്കി വരുന്ന മുഖ്യമന്ത്രിയുടെ സഹായഹസ്തം വായ്പാ പദ്ധതിയിലുടെ 1729.4 കോടി രൂപയാണ് ഇതുവരെ വിതരണം ചെയ്തിട്ടുള്ളത്. ആര്‍ക്കൊക്കെ ഈ പദ്ധതിയുടെ ഭാഗമാകാമെന്നും പദ്ധതിയുടെ മറ്റുസവിശേഷതകളെന്തൊക്കെയെന്നും നമുക്ക് നോക്കാം.

പദ്ധതി പൂര്‍ണമായും കുടുംബശ്രീ വഴിയാണ് നടപ്പിലാക്കിവരുന്നത്. അതിനാല്‍ ഈ വായ്പയ്ക്ക് അര്‍ഹരാകണമെങ്കില്‍ നിങ്ങളൊരു കുടുംബശ്രീ അംഗമായിരിക്കണം. സ്ത്രീകള്‍ക്ക് സ്വയംതൊഴിലിനായുള്ള ധനസഹായമാണ് പദ്ധതി വാഗ്ദാനം ചെയ്യുന്നത്. കുടുംബശ്രീ-ആയില്‍ക്കൂട്ടം(അയല്‍ക്കൂട്ടങ്ങള്‍) അക്കൗണ്ടുകള്‍ ബന്ധിപ്പിച്ചിട്ടുള്ള ബാങ്കുകള്‍ വഴിയാണ് പണമയയ്ക്കുന്നത്. യോഗ്യരായ വ്യക്തികള്‍ക്ക് പ്രതിവര്‍ഷം 9 ശതമാനം പലിശയ്ക്ക് മൂന്ന് വര്‍ഷത്തെ ലോണ്‍ അഡ്വാന്‍സ് ചെയ്യുന്നു.


പദ്ധതിയുടെ സവിശേഷതകള്‍:


കുടുംബശ്രീ വഴി നേരിട്ടോ, ഓണ്‍ലൈന്‍ വഴിയോ ലോണിനായ് അപേക്ഷിക്കാം. ബന്ധപ്പെട്ട അധികാരികള്‍ സ്വയം സഹായ സംഘത്തിന് വായ്പ നല്‍കും. കൂടാതെ ഗ്രൂപ്പുകള്‍ക്ക് നിശ്ചിത നടപടിക്രമത്തിലൂടെ വായ്പാ തുകയുടെ തിരിച്ചടവിന്റെ റെക്കോര്‍ഡ് ട്രാക്കുചെയ്യാനാകും. സ്‌കീമിന് കീഴില്‍ ഏകദേശം 30,00,00 ഗ്രൂപ്പുകളുണ്ട്, ശരാശരി 4.5 ലക്ഷം വായ്പാ തുകയുമുണ്ട്. സ്‌കീമിന്റെ തിരിച്ചടവ് നിരക്ക് 98% ആണ്. കുടുംബശ്രീ-ആയില്‍ക്കൂട്ടം(അയല്‍ക്കൂട്ടങ്ങള്‍) അക്കൗണ്ടുകള്‍ ബന്ധിപ്പിച്ചിട്ടുള്ള ബാങ്കുകള്‍ വഴിയാണ് പണമയയ്ക്കുന്നത്. യോഗ്യരായ വ്യക്തികള്‍ക്ക് പ്രതിവര്‍ഷം 9 ശതമാനം പലിശയ്ക്ക് മൂന്ന് വര്‍ഷത്തെ ലോണ്‍ അഡ്വാന്‍സ് ചെയ്യുന്നു.

 


ആനുകൂല്യങ്ങള്‍:

പദ്ധതിയുടെ പലിശയിളവ് ഏകദേശം 350 കോടി രൂപയാണ്. എല്ലാ വനിതാ സ്വയം സഹായ സംഘങ്ങള്‍ക്കും ഈ പദ്ധതി വളരെ പ്രയോജനാത്മകമാണ്. 5000 മുതല്‍ 20,000 വരെയുള്ള വായ്പാ തുകയും അവര്‍ക്ക് എടുക്കാം. വായ്പയുടെ 9% പലിശ സംസ്ഥാന സര്‍ക്കാര്‍ വഹിക്കും. 3 വര്‍ഷത്തിനുള്ളില്‍ വായ്പ പൂര്‍ത്തിയാക്കും, പദ്ധതിക്ക് കീഴില്‍ ഏകദേശം 22.7 ലക്ഷം ഗുണഭോക്താക്കള്‍ ഉണ്ട്. 2000 കോടി രൂപയാണ് പദ്ധതിയുടെ ആകെ വിഹിതം.

 

യോഗ്യതാ മാനദണ്ഡങ്ങള്‍:


1.അപേക്ഷകര്‍ കേരളത്തില്‍ നിയമപരവും, സ്ഥിര താമസക്കാരും ആയിരിക്കണം.

2.അപേക്ഷകര്‍ ഏതെങ്കിലും ഒരു വനിതാ സ്വയം സഹായ സംഘത്തില്‍ ജോലി ചെയ്യുന്നവരായിരിക്കണം.

3.അപേക്ഷകര്‍ മേല്‍പറഞ്ഞ വനിതാ സ്വയം സഹായ സംഘത്തില്‍ നിയമപരമായി രജിസ്റ്റര്‍ ചെയ്തിരിക്കണം.

4.നിലവില്‍ പ്രവര്‍ത്തിക്കുന്ന ഒരു ബാങ്ക് അക്കൗണ്ട് ഉണ്ടായിരിക്കണം.


അപേക്ഷക്കായി വേണ്ട അവശ്യ രേഖകള്‍ :

1. ഐഡി പ്രൂഫ്, അഡ്‌റസ് പ്രൂഫ്.
2. വനിതാ സ്വയം സഹായ സംഘത്തില്‍ നിയമപരമായി രജിസ്റ്റര്‍ ചെയ്ത സര്‍ട്ടിഫിക്കറ്റ്.
3. ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.