Sections

സ്ത്രീകള്‍ക്കായുള്ള ആധാര്‍ശില നിക്ഷേപ പദ്ധതി... അറിയേണ്ടതെല്ലാം

Tuesday, Oct 26, 2021
Reported By Admin
women

എന്താണ് ആധാര്‍ശില നിക്ഷേപ പദ്ധതി..?

 


സാമ്പത്തികഭദ്രത ഏറ്റവും കൂടുതല്‍ ഉറപ്പുവരുത്തേണ്ടത് സ്ത്രീകളാണ്. അതിനാല്‍ രാജ്യത്തെ സ്ത്രീകളെ സാമ്പത്തീക സ്വയം പര്യാപ്തത കൈവരിക്കുവാന്‍ സഹായിക്കുന്ന ഒരു പദ്ധതിയുമായി രംഗത്തെത്തിയിരിക്കുകയാണ് എല്‍ഐസിയുടെ ആധാര്‍ശില സ്‌കീം. 8 വയസ്സ് മുതല്‍ 55 വയസ്സ് വരെ പ്രായമുള്ള സ്ത്രീകള്‍ക്ക് പദ്ധതിയില്‍ നിക്ഷേപം ആരംഭിക്കാം. തങ്ങളുടെ കൈവശമുള്ള ചുരുങ്ങിയ തുക ഉപയോഗിച്ച് വനിതകള്‍ക്ക് നിക്ഷേപം നടത്തി ഉയര്‍ന്ന നേട്ടം സ്വന്തമാക്കുവാന്‍ സാധിക്കുമെന്നതാണ് എല്‍ഐസി ആധാര്‍ശില പദ്ധതിയുടെ പ്രത്യേകത.


നിക്ഷേപത്തില്‍ നിന്നുള്ള ഉറപ്പുള്ള ആദായത്തിന് പുറമേ പരിരക്ഷയും ഈ പ്ലാനില്‍ നിക്ഷേപകര്‍ക്ക് ലഭിക്കും. ഉദാഹരണത്തിന് മെച്യൂരിറ്റി കാലയളവിന് മുമ്പ് നിക്ഷേപക മരണപ്പെട്ടാല്‍ കമ്പനി കുടുംബത്തിന് സാമ്പത്തീക സഹായം നല്‍കും. എല്‍ഐസി ആധാര്‍ശില സ്‌കീം പ്രകാരം അഷ്വര്‍ ചെയ്യുന്ന ഏറ്റവും ചരുങ്ങിയ തുക 75,000 രൂപയും പരമാവധി തുക 3,00,000 രൂപയുമാണ്. വനിതാ നിക്ഷേപകര്‍ക്ക് എല്‍ഐസി ആധാര്‍ശില സ്‌കീമില്‍ നിക്ഷേപിക്കുവാന്‍ സാധിക്കുന്ന ഏറ്റവും കുറഞ്ഞ നിക്ഷേപ കാലാവധി 10 വര്‍ഷവും പരമാവധി നിക്ഷേപ കാലാവധി 20 വര്‍ഷവുമാണ്. എല്‍ഐസി ആധാര്‍ശില സ്‌കീമില്‍ അംഗമാകണമെങ്കില്‍ നിക്ഷേപകയ്ക്ക് ആധാര്‍ ഉണ്ടാകണമെന്ന് നിര്‍ബന്ധമാണ്. നിങ്ങളുടെ പ്രദേശത്തുള്ള എല്‍ഐസി ഏജന്റുമായി ബന്ധപ്പെട്ടോ സമീപത്തുള്ള എല്‍ഐസി ശാഖയില്‍ ചെന്നോ നിങ്ങള്‍ക്ക് പദ്ധതിയില്‍ ചേരാന്‍ സാധിക്കും. മെച്യുരിറ്റി കാലയളവ് പൂര്‍ത്തിയാകുമ്പോള്‍ കൈയ്യില്‍ 4 ലക്ഷം രൂപ വേണമെങ്കില്‍ ഒരു വര്‍ഷം 10,959 രൂപയാണ് നിങ്ങള്‍ നിക്ഷേപിക്കേണ്ടത്. അതായത് ദിവസം 29 രൂപ മാറ്റി വച്ചാല്‍ മതിയെന്നര്‍ഥം. 20 വര്‍ഷത്തേക്ക് 4.5% നികുതിയും മാറ്റിവയ്ക്കാം. 20 വര്‍ഷക്കാലയളവില്‍ നിങ്ങള്‍ എല്‍ഐസിയ്ക്ക് നല്‍കുന്ന ആകെ തുക 2,14,696 രൂപയായിരിക്കും. എന്നാല്‍ മെച്യൂരിറ്റി കാലയളവ് പൂര്‍ത്തിയായാല്‍ നിങ്ങള്‍ക്ക് 4 ലക്ഷം രൂപ ലഭിക്കും. മാസത്തിലോ. പാദത്തിലോ, അര്‍ധ വാര്‍ഷികമോ, വാര്‍ഷിക രീതിയിലോ ആയി നിക്ഷേപകര്‍ക്ക് പ്രീമിയം നല്‍കാവുന്നതാണ്. പ്രീമിയം കാലയളവ് നിക്ഷേപകര്‍ക്ക് തെരഞ്ഞെടുക്കാം. സുരക്ഷിതവും മികച്ചതുമായ ധാരാളം നിക്ഷേപ മാര്‍ഗങ്ങള്‍ ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷന്‍സ് ഓഫ് ഇന്ത്യ (എല്‍ഐസി) ഉപയോക്താക്കള്‍ക്ക് നല്‍കി വരുന്നുണ്ട്. തങ്ങളുടെ ഭാവി സുരക്ഷിതവും ആശങ്കാ രഹിതവുമാക്കുവാന്‍ ആഗ്രഹിക്കുന്ന ഏതൊരു നിക്ഷേപകര്‍ക്കും എല്‍ഐസിയ്ക്ക് കീഴിലെ വിവിധ നിക്ഷേപ പദ്ധതികളില്‍ തങ്ങള്‍ക്ക് അനുയോജ്യമായത് തെരഞ്ഞെടുക്കാവുന്നതാണ്. അതേ സമയം എല്‍ഐസി ജീവന്‍ പ്രഗതി എന്ന പദ്ധതിയിലൂടെ ദിവസേന 200 രൂപ വീതം നിക്ഷേപം നടത്തിയാല്‍ 28 ലക്ഷം രൂപയുടെ നേട്ടം സ്വന്തമാക്കുവാന്‍ ഉപയോക്താക്കള്‍ക്ക് സാധിക്കും. നിക്ഷേപകര്‍ക്ക് മരണ സാധ്യതാ പരിരക്ഷ വാഗ്ദാനം ചെയ്യുക മാത്രമല്ല, എല്‍ഐസി ജീവന്‍ പ്രഗതി യോജന ഇന്‍ഷുറന്‍സ് റഗുലേറ്ററി ആന്റ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ അഥവാ ഐആര്‍ഡിഎയുടെ നയങ്ങള്‍ പിന്തുടരുകയും ചെയ്തുകൊണ്ടാണ് പ്രവര്‍ത്തിക്കുന്നത്.  

 


എല്‍ഐസി ജീവന്‍ പ്രഗതി പോളിസി പ്രകാരം മെച്യൂരിറ്റി കാലയളവ് പൂര്‍ത്തിയാകുമ്പോള്‍ 28 ലക്ഷം രൂപയുടെ നേട്ടം നിക്ഷേപകന് ലഭിക്കണമെങ്കില്‍ ഓരോ മാസവും ഏകദേശം 6,000 രൂപയെങ്കിലും നിക്ഷേപം നടത്തേണ്ടതുണ്ട്. അതായത് ഒരോ ദിവസവും 200 രൂപ നിക്ഷേത്തിനായി മാറ്റി വച്ചാല്‍ മതിയാകും. 20 വര്‍ഷം ഇതേ രീതിയില്‍ പദ്ധതിയില്‍ നിക്ഷേപം തുടര്‍ന്നാല്‍ മെച്യൂരിറ്റി കാലാവധി അവസാനിക്കുമ്പോള്‍ നിങ്ങളുടെ പക്കല്‍ 28 ലക്ഷം രൂപയുണ്ടാകും. ഇതിന് പുറമേ 15,000 രൂപ പെന്‍ഷനും നല്‍കും. എല്‍ഐസിയുടെ ഈ പദ്ധതിയ്ക്ക് കീഴില്‍ മെച്യൂരിറ്റി തുകയ്ക്ക് പുറമേ റിസ്‌ക് പരിരക്ഷാ നേട്ടങ്ങള്‍ കൂടി നിക്ഷേപകന് ലഭിക്കും. നിക്ഷേപത്തിന്റെ ഓരോ 5 വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും പരിരക്ഷ വര്‍ധിച്ചുകൊണ്ടിരിക്കുകയും ചെയ്യും. നിക്ഷേപകന്‍ മരണപ്പെട്ടാല്‍ ചുരുങ്ങിയ ഗ്യാരണ്ടീഡ് തുക മെച്യൂരിറ്റി കാലയളവ് പൂര്‍ത്തിയായതിന് ശേഷമാണ് നോമിനിയ്ക്ക് നല്‍കുക. നോമിനിയായി ചേര്‍ക്കപ്പെട്ട വ്യക്തികള്‍ക്ക് നിക്ഷേപകന്‍ മരണപ്പെടുന്ന സാഹചര്യത്തില്‍ ഒരു ബോണസ് തുകയും എല്‍ഐസി ജീവന്‍ പ്രഗതി പോളിസിയ്ക്ക് കീഴില്‍ നല്‍കും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.