- Trending Now:
ഇന്ത്യയിലെ 75% ആളുകളും കൃഷിയെ ആശ്രയിച്ച് ജീവിക്കുന്നവരാണെന്ന് നിങ്ങള്‍ക്ക് അറിയാമല്ലോ ?.ഫലഭൂഷ്ഠമായ മണ്ണ്,മികച്ച കാലാവസ്ഥ,പ്രകൃതി സമ്പത്ത് കൃഷിക്ക് ഏത് തരത്തിലും മികച്ച നാടാണ് നമ്മുടേത്.പക്ഷെ കര്‍ഷകര്‍ ഇപ്പോഴും സമരവും പ്രതിഷേധവുമായി ഭരണകൂടത്തിന്റെ വാതിലുകള്‍ മുട്ടിക്കൊണ്ടെയിരിക്കുന്നു.കാര്‍ഷികവൃത്തിയില്‍ ജീവിക്കുന്ന സമൂഹത്തിന്റെ ഏറിയ പങ്കും ദരിദ്രരരാണെന്നതാണ് സത്യം.ഇവിടുത്തെ സമ്പത്തിന്റെ നട്ടെല്ല് കൃഷി ആയിട്ടും കര്‍ഷകരൊക്കെ അരപട്ടണിയിലാണ്.ഇന്ത്യയിലെ കര്‍ഷകരുടെ സ്ഥിതി അനുദിനം വഷളായികൊണ്ടിരിക്കെ നമുക്ക് കര്‍ഷകര്‍ സാമ്പത്തിക ഭദ്രത കൈവരിച്ച ഒരു നാട്ടിലെ സ്ഥിതി നോക്കിയാലോ ?
ലോകത്തില്‍ കൃഷിയുടെയും കര്‍ഷകരുടെയും പറുദീസ എന്ന വിളിക്കാവുന്ന നാടാണ് അയര്‍ലണ്ട്.മിതശീതോഷ്ണ കാലവസ്ഥ,വര്‍ഷത്തില്‍ ഭൂരിഭാഗവും ലഭിക്കുന്ന മഴവെള്ളം,ഭൂപ്രകൃതി,മണ്ണ് ഒപ്പം മടിയില്ലാതെ കൃഷിയിലേക്ക് കടക്കുന്ന ജനങ്ങള്‍ അയര്‍ലണ്ടിലെ മലനരഹിതമായ നദികളും കാറ്റും കൃഷിയെ പ്രോത്സാഹിപ്പിച്ചുകൊണ്ടെയിരിക്കുന്നു.
ആയിരക്കണക്കിന് വര്‍ഷങ്ങള്‍ പഴക്കമുണ്ട് അയര്‍ലണ്ടിലെ കൃഷിയ്ക്കും കൃഷിരീതികള്‍ക്കും.ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് അയര്‍ലന്‍ഡ്, കൗണ്ടി 'മയോയില്‍' കണ്ടെടുത്തപ്പെട്ടാ രേഖകള്‍ പ്രകാരം, ബിസി 4000- ത്തിന്റെ തുടക്കത്തില്‍, അത് വരെ അലഞ്ഞുതിരിഞ്ഞ് വേട്ടയാടി നടന്നിരുന്നാ ആദിമമനുഷ്യര്‍, പിന്നീട് കൂട്ടമായി ഒന്നിച്ച് താമസിച്ചു, ബാര്‍ലിയും, ഗോതമ്പും കൃഷി ചെയ്യാന്‍ തുടങ്ങിയതായി കണ്ടെത്തുകയുണ്ടായി. പിന്നീട് ഉഴുതു മറിക്കാന്‍ കുതിരകളും കലപ്പയും കൃഷിയില്‍ പരീക്ഷണങ്ങള്‍ നടത്താന്‍ പുരാതന കാലം തൊട്ട് അയര്‍ലണ്ട് ശര്മിച്ചിരുന്നു.
കാബേജ്,ബീന്‍സ്,ഉള്ളി,കാരറ്റ് തുടങ്ങിയ പച്ചക്കറികളും,സ്‌ട്രോബെറി,പ്ലം,ആപ്പിള്‍ പോലുള്ള പഴവര്‍ഗ്ഗങ്ങളുമായിരുന്നു അയര്‍ലണ്ടിലെ പ്രധാന വരുമാനസ്രോതസ്സ്.അതിനൊപ്പം ഫാമിംഗിലും കന്നുകാലി,ആട്,പന്നി വളര്‍ത്തലിലും ആ രാജ്യം പുരോഗതി കൈവരിച്ചു.പതിനാറാം നൂറ്റാണ്ടില്‍ ഉരുളകിഴങ്ങ് കൃഷികൂടി ആരംഭിച്ചതോടെയാണ് ഇവിടുത്തെ കര്‍ഷകര്‍ സാമ്പത്തികമായി വളര്‍ന്നത്.
2010-ലെ, ദി ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സര്‍വ്വീസ് സെന്റര്‍ ഡബ്ലിനെ കണക്കുകള്‍ പ്രകാരം, അയര്‍ലന്‍ഡിലെ പ്രധാനവരുമാന സ്രോതസില്‍ ഒന്നാമത് നില്‍ക്കുന്നതാണ് ഇവിടുത്തെ കാര്‍ഷികമേഖല. കൃഷിക്ക് ശേഷമോണ് ഖനനം, വ്യവസായം, ഫാര്‍മസ്യൂട്ടിക്കല്‍, മത്സ്യബന്ധനം തുടങ്ങിയാ മറ്റ് വരുമാന മേഖലകള്‍ കടന്ന് വരുന്നത്. കൂടാതെ, രാജ്യത്തിലെ GDP- യുടെ 2 ശതമാന വിഹിതവും വന്ന് ചേരുന്നത് വിവിധയിനം കാര്‍ഷികമേഖലയിലൂടെയാണ്.
മുഴുവന്‍ സമയ കൃഷിക്കാരായി ഒരു ലക്ഷത്തി നാല്പത്തി അയ്യായിരം പേര്‍ ഇവിടെ ജോലി ചെയ്യുന്നുണ്ട് എന്നാണ് അഗ്രിലാന്‍ഡ് ഓഫ് അയര്‍ലണ്ടിന്റെ വെബ്സൈറ്റില്‍ പറയുന്നത്, പാര്‍ട്ട് ടൈം കൃഷിക്കാരായി രണ്ട് ലക്ഷത്തില്‍ പരം ജനങ്ങളും ജോലി ചെയ്യുന്നു. അയര്‍ലന്‍ഡിലെ ആകെയുള്ള ജനസംഖ്യ, 5.01 മില്യണ്‍ ആണെന്ന് ഓര്‍ക്കണം.ഇവിടുത്തെ ഒരു കര്‍ഷകന് ശരാശരി 80 ഏക്കറെങ്കിലും കൃഷി ഭൂമിയുണ്ടെന്നാണ് 2019ലെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
മണ്ണില്‍ പണിയെടുക്കുന്നാ കൃഷിക്കാരെ മാറ്റി നിര്‍ത്തിയാല്‍, ഈ രാജ്യത്തില്‍ കൂടുതല്‍ കൃഷിക്കാരും ജോലി ചെയ്യുന്നാ മറ്റൊരു പ്രധാന മേഖലയാണ് കന്നുകാലികള്‍ വളര്‍ത്തലും, അതിന്റ വിപണനവും.മീറ്റ് ഇന്‍ഡസ്ട്രി അയര്‍ലണ്ടിന്റെ കണക്കുകള്‍ അനുസരിച്ച് 2019ലെ മാംസ കയറ്റുമതിയിലൂടെ മാത്രം 4.9 ബില്യണ്‍ യൂറോയാണ് അയര്‍ലണ്ട് നേടിയെടുത്തത്.
കര്‍ഷകരെ ആവോളം പ്രോത്സാഹിപ്പിക്കുന്ന പിന്തുണയ്ക്കുന്ന സര്‍ക്കാര്‍ തന്നെയാണ് ആ രാജ്യത്തിന്റെ കാര്‍ഷിക വളര്‍ച്ചയുടെ നട്ടെല്ല്.ഒട്ടുമിക്ക സര്‍ക്കാര്‍ പദ്ധതികളും പ്രവര്‍ത്തനങ്ങളും കര്‍ഷകരെ സഹായിക്കാന്‍ വേണ്ടി പ്രത്യേകം തയ്യാറാക്കപ്പെട്ടവയാണ്.റൂറല്‍ എന്‍വയോണ്‍മെന്റല്‍ പ്രൊട്ടക്ഷന്‍ സ്‌കീമിന് കീഴിലുള്ള ഫാം അസിസ്റ്റ് സ്‌കീമില്‍ വരുമാനം കുറവുള്ള കര്‍ഷകരെ കണ്ടെത്തി അവര്‍ക്ക് ഭൂമിയില്‍ കൂടുതല്‍ കൃഷി ഇറക്കുവാനുള്ള സഹായവും നികുതി ഇളവും,വെള്ളം പോലുള്ള അടിസ്ഥാന സൗകര്യങ്ങള്‍ മിതമായ നിരക്കില്‍ സര്‍ക്കാര്‍ എത്തിച്ചു നല്‍കുന്നു.
അടുത്തകാലത്ത് അയര്‍ലണ്ട് പാര്‍ലമെന്റില്‍ പാസാക്കിയ ദി കോമണ്‍ അഗ്രികള്‍ച്ചറല്‍ പോളിസ് നിയമ പ്രകാരം 40 വയസിന് മുകളിലുള്ള കര്‍ഷകരായ സ്ത്രീകള്‍ക്ക് 60 ശതമാനവും 40 വയസില്‍ താഴെയുള്ള കര്‍ഷകരായ സ്ത്രീകള്ഡക്ക് 40 ശതമാനവും പ്രത്യേക ഗ്രാന്റ് ലഭ്യമാക്കുന്നു.ഇതിന്റെ പ്രയോജനം കാര്‍ഷിക മേഖലയില്‍ ജോലി ചെയ്യുന്ന 70000ത്തിലെ സ്ത്രീകള്‍ക്ക് ലഭിക്കുന്നുണ്ട്.
ഇതൊക്കെ കൂടാതെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ചന്തകള്‍,കാര്‍ഷിക സ്‌റ്റോളുകള്‍,ഫാം ഫെസ്റ്റിവല്‍,നൂതനകൃഷിരീതികള്‍,സാങ്കേതിക കൃഷി ഉപകരണങ്ങള്‍ക്കുള്ള നികുതി ഇളവ്,ചെറുപ്പക്കാരെ ആകര്‍ഷിക്കാന്‍ അഗ്രികള്‍ച്ചറല്‍ കോഴ്‌സുകള്‍ അടക്കം പല പദ്ധതികളും അയര്‍ലണ്ട് നടപ്പിലാക്കിയിട്ടുണ്ട്.
ദി ഐറിഷ് ടൈംസ് 2020ല്‍ തെരഞ്ഞെടുത്ത രാജ്യത്തെ ശതകോടീശ്വരന്മാരില്‍ 17 പേരില്‍ 4 പേരും കൃഷിയും ഫാമിംഗുമായി പ്രവര്‍ത്തിക്കുന്നവരായിരുന്നു.ചുരുക്കി പറഞ്ഞാല്‍ അയര്‍ലണ്ടില്‍ കൂടുതല്‍ സമ്പന്നരും മെച്ചപ്പെട്ട ജീവിതം നയിക്കുന്നവരും കര്‍ഷകര്‍ തന്നെയാണ്.
അയര്‍ലണ്ടുമായി താരതമ്യപ്പെടുത്തുമ്പോള്‍ മറ്റെല്ലാ പ്രകൃതി എല്ലാ സാഹചര്യങ്ങളും കനിഞ്ഞു നല്‍കിയിട്ടും കര്‍ഷകര്‍ക്ക് വളരാനോ കൃഷിയില്‍ വികസിക്കാനോ കഴിയാതെ പോകുന്നതിന്റെ കാരണം എത്രയും വേഗം കണ്ടെത്തിയില്ലെങ്കില്‍ ഇന്ത്യന്‍ സാമ്പത്തിക മേഖലയില്‍ നിന്ന് കൃഷി എന്നെന്നേക്കുമായി മാഞ്ഞ് പോകുക തന്നെ ചെയ്യും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.