Sections

സംസ്ഥാനാടിസ്ഥാനത്തില്‍ വ്യാപാര മേളകള്‍  സംഘടിപ്പിക്കണമെന്ന് കെ. എന്‍ ബാലഗോപാല്‍

Wednesday, Nov 16, 2022
Reported By MANU KILIMANOOR

ഈ സാമ്പത്തിക വര്‍ഷം കേരളം ഒരു ലക്ഷം പുതിയ സംരംഭകരെ പ്രതീക്ഷിക്കുന്നതായി മന്ത്രി

ഐ.ഐ.ടി.എഫ് പോലെയുള്ള വ്യാപാര മേളകള്‍ സംസ്ഥാനാടിസ്ഥാനത്തില്‍ സംഘടിപ്പിക്കണമെന്ന് മന്ത്രി കെ. എന്‍ ബാലഗോപാല്‍. ഈ സാമ്പത്തിക വര്‍ഷം കേരളം ഒരു ലക്ഷം പുതിയ സംരംഭകരെ പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. ന്യൂ ഡല്‍ഹി പ്രഗതി മൈതാനില്‍ ആരംഭിച്ച നാല്പത്തി ഒന്നാമത് ഇന്ത്യ അന്താരാഷ്ട്ര വ്യാപാര മേളയുടെ ഉദ്ഘാടനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉത്പാദനം പോലെ തന്നെ വിപണനവും പ്രധാനമാണ്. നമ്മുടെ ഉത്പന്നങ്ങള്‍ രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ വില്‍പന നടത്താനാകണം. വിവിധയിടങ്ങളില്‍ നടക്കുന്ന വ്യാപാര മേളകള്‍ ഇതിന് സഹായകരമാണ്.ഇത്തരം മേളകള്‍ സംരംഭകര്‍ക്ക് വ്യത്യസ്തമായ അനുഭവങ്ങളാണ് പകരുന്നത്. നമ്മുടെ അനുഭവങ്ങള്‍ പങ്കുവയ്ക്കാനും മറ്റു സംസ്ഥാനങ്ങളുടേത് മനസിലാക്കാനും ഇവ സഹായിക്കുന്നു.കേന്ദ്ര വാണിജ്യ വ്യവസായ വകുപ്പ് മന്ത്രി പിയൂഷ് ഗോയല്‍ മേള ഉദ്ഘാടനം ചെയ്തു. കേന്ദ്ര വാണിജ്യ സഹമന്ത്രിമാരായ സോം പ്രകാശ്, അനുപ്രിയ പട്ടേല്‍, ഉത്തര്‍ പ്രദേശ് എന്നിവ ഫോക്കസ് സംസ്ഥാനങ്ങളുമാണ്.അഫ്ഗാനിസ്ഥാന്‍,ബംഗ്ലാദേശ്, ബഹ്‌റൈന്‍, ബെലാറസ്, ഇറാന്‍, നേപ്പാള്‍, തുര്‍ക്കി, യു. എ. ഇ ഉള്‍പ്പെടെ പന്ത്രണ്ട് വിദേശരാജ്യങ്ങളുടെ പങ്കാളിത്തവും മേളയിലുണ്ട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.