- Trending Now:
പേടിഎം പേയ്മെന്റ്സ് ബാങ്ക് വഴി ഇനി മുതൽ എല്ലാ ബില്ലുകളും അടയ്ക്കാം. ഫോൺ, വൈദ്യുതി, വെള്ളം തുടങ്ങി വിവിധ സേവനങ്ങളുടെ ബിൽ അടയ്ക്കുന്നതിന് സൗകര്യം ചെയ്ത് കൊടുക്കുന്ന ഭാരത് ബിൽ പേയ്മെന്റ് ഓപ്പറേറ്റിങ് യൂണിറ്റായി ആയി പ്രവർത്തിക്കാൻ തങ്ങൾക്ക് റിസർവ് ബാങ്ക് അന്തിമാനുമതി നൽകിയതായി പേടിഎം പേയ്മെന്റ്സ് ബാങ്ക് അറിയിച്ചു. ഡിടിഎച്ച്, വായ്പാ തിരിച്ചടവ്, ഫാസ്ടാഗ് റീച്ചാർജ്, എഡ്യൂക്കേഷൻ ഫീസ്, ക്രെഡിറ്റ് കാർഡ് ബിൽ, മുൻസിപ്പൽ ടാക്സ് എന്നിവയും പേടിഎം പേയ്മെന്റ്സ് ബാങ്ക് വഴി അടയ്ക്കാൻ സാധിക്കും.
ഭാരത് ബിൽ പേയ്മെന്റ് സിസ്റ്റം നിയന്ത്രിക്കുന്നത് നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയാണ്. ഭാരത് ബിൽ പേയ്മെന്റ് സിസ്റ്റത്തിന് കീഴിലാണ് ഭാരത് ബിൽ പേയ്മെന്റ് ഓപ്പറേറ്റിങ് യൂണിറ്റ് പ്രവർത്തിക്കുക. ഭാരത് ബിൽ പേയ്മെന്റ് ഓപ്പറേറ്റിങ് യൂണിറ്റായി പ്രവർത്തിക്കുന്നതിനാണ് പേടിഎം പേയ്മെന്റ്സ് ബാങ്കിന് റിസർവ് ബാങ്ക് അന്തിമാനുമതി നൽകിയത്.
നിലവിൽ ആർബിഐയുടെ തത്വത്തിലുള്ള അനുമതിയുടെ അടിസ്ഥാനത്തിലാണ് ഈ സേവനങ്ങൾ പേടിഎം പേയ്മെന്റ്സ് ബാങ്ക് നിർവഹിച്ചു വരുന്നത്. 2007ലെ പേയ്മെന്റ് ആന്റ് സെറ്റിൽമെന്റ് സിസ്റ്റംസ് ആക്ട് അനുസരിച്ചാണ് പേടിഎം പേയ്മെന്റ്സ് ബാങ്കിന് ഭാരത് ബിൽ പേയ്മെന്റ് ഓപ്പറേറ്റിങ് യൂണിറ്റായി പ്രവർത്തിക്കാൻ അനുമതി നൽകിയത്. ഇതോടെ ബിൽ പേയ്മെന്റ് സേവനങ്ങൾ നിർവഹിക്കാൻ പേടിഎം പേയ്മെന്റ്സ് ബാങ്കിന് അംഗീകാരം ലഭിച്ചിരിക്കുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.