Sections

കേരളത്തിലെ എല്ലാ അംഗൻവാടികളേയും സ്മാർട്ടാക്കും

Saturday, Dec 24, 2022
Reported By admin
kerala

കുഞ്ഞുങ്ങൾ ആദ്യമായി സാമൂഹിക ഇടപെടലുകൾ പഠിക്കുന്നത് അംഗൻവാടികളിൽ നിന്നാണ്


എല്ലാ അംഗൻവാടികളേയും സ്മാർട്ട് അംഗൻവാടികളാക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. കുന്നന്താനം ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിലെ അംഗൻവാടിയുടെ പുതിയ കെട്ടിടം പാലയ്ക്കൽതകിടിയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

250 സ്മാർട്ട് അംഗൻവാടികൾ ഈ സാമ്പത്തിക വർഷം പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. കുട്ടികളുടെ ചിന്തയേയും മനസിനേയും ഉദ്ദീപിപ്പിക്കുന്ന രീതിയിൽ അംഗൻവാടികൾ മാറണം. കുഞ്ഞുങ്ങൾ ആദ്യമായി സാമൂഹിക ഇടപെടലുകൾ പഠിക്കുന്നത് അംഗൻവാടികളിൽ നിന്നാണ്.

ലോകത്തെ കാണുന്നതും സുഹൃത്ത് ബന്ധം സ്ഥാപിക്കുന്നതും അംഗൻവാടികളിൽ നിന്നാണ്. കുട്ടികളുടെ ബൗദ്ധികവും, ശാരീരികവും, മാനസികവുമായ വളർച്ചയ്ക്ക് അംഗൻവാടികൾ വളരെ പ്രധാനപ്പെട്ട പങ്കു വഹിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

കുന്നന്താനം ഗ്രാമ പഞ്ചായത്ത് അഞ്ചാം വാർഡ് കേന്ദ്രമായി പ്രവർത്തിക്കുന്ന 42 -ാം നമ്പർ അങ്കണവാടി 22 വർഷമായി വാടക കെട്ടിടത്തിലാണ് പ്രവർത്തിച്ചിരുന്നത്. പാലയ്ക്കക്കുഴി വീട്ടിൽ അംബികദേവിയും കുടുംബവും സൗജന്യമായി നൽകിയ പത്തു സെന്റ് സ്ഥലത്ത് ജില്ലാ പഞ്ചായത്ത് അംഗം സി.കെ. ലതാകുമാരി 20 ലക്ഷം രൂപ വകയിരുത്തിയാണ് കെട്ടിടം നിർമിച്ചത്. 17 കുട്ടികളാണ് അംഗൻവാടിയിൽ പഠിക്കുന്നത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.