- Trending Now:
ഹിന്ദി ചലച്ചിത്ര മേഖലയിലെ വിജയ താരങ്ങളില്‍ ഒരാളാണ് രണ്‍ബീര്‍ കപൂര്‍. സമീപകാല റിപ്പോര്‍ട്ടുകള്‍ പ്രകാരം അദ്ദേഹത്തിന്റെ ആസ്തി ഏകദേശം 330 കോടി രൂപയാണ്. ഒരു പ്രോജക്റ്റിന് 50 കോടിയിലധികം രൂപ അദ്ദേഹം ഈടാക്കുന്നുണ്ട് കൂടാതെ ബ്രാന്‍ഡ് പ്രൊമോഷനുകള്‍ വഴിയും രണ്‍ബീര്‍ മികച്ച വരുമാനം നേടുന്നുണ്ട്. അതുപോലെ തന്നെയാണ് ഭാര്യ ആലിയ ഭട്ടും ഒട്ടും പിറകിലല്ല. ശക്തമായ പ്രകടനം നടത്തുന്ന ആലിയ ഭട്ട് ഒരു സിനിമയ്ക്ക് 5-8 കോടി രൂപ വരെ പ്രതിഫലം വാങ്ങാറുണ്ട്. അവര്‍ക്ക് ഓരോ ബ്രാന്‍ഡില്‍ നിന്നും ഏകദേശം 1-2 കോടി രൂപ വരുമാനം ലഭിക്കും. റിപ്പോര്‍ട്ടുകള്‍ പ്രകാരം ആലിയയുടെ ആസ്തി 150 കോടിയിലധികം വരും. എന്നാല്‍ ഇവര്‍ രണ്ടുപേരുടെയും വിവാഹവും കോടികള്‍ വരുമാനമുണ്ടാക്കിയ ചടങ്ങായിരുന്നു.
രണ്‍ബീറിനും ആലിയയ്ക്കും മുമ്പ്, കത്രീനയും വിക്കിയും അവരുടെ വിവാഹത്തിന്റെ ടെലികാസ്റ്റ് അവകാശം ആമസോണ്‍ പ്രൈം വീഡിയോയ്ക്ക് വിറ്റതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. പ്രമുഖ OTT പ്ലാറ്റ്‌ഫോമായ ആമസോണ്‍ പ്രൈം വീഡിയോ 80 കോടി രൂപയ്ക്ക് വിറ്റിരുന്നു. ഇക്കാരണത്താല്‍, വിവാഹത്തെക്കുറിച്ചുള്ള എല്ലാ വിശദാംശങ്ങളും മറച്ചുവെക്കാന്‍ അവര്‍ അതിഥികളെ കരാറില്‍ ഒപ്പുവയ്പ്പിച്ചു എന്നായിരുന്നു റിപ്പോര്‍ട്ട്. ഇതെകാര്യം തന്നെയാണ് ആലിയ രണ്‍ബീര്‍ ദമ്പതികളെക്കുറിച്ചും കേള്‍ക്കുന്നത്.ബോളിവുഡ് ലൈഫ്' റിപ്പോര്‍ട്ട് പ്രകാരം, രണ്‍ബീറിന്റെയും ആലിയയുടെയും വിവാഹം വരും മാസങ്ങളില്‍ OTT പ്ലാറ്റ്‌ഫോമില്‍ സ്ട്രീം ചെയ്യും. അതിന്റെ അവകാശം 90-110 കോടി രൂപയ്ക്ക് വിറ്റുപോയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍, ഇതേ കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.വിവാഹം കഴിഞ്ഞ ശേഷം സല്‍ക്കാരചടങ്ങുകള്‍ വെട്ടിച്ചുരുക്കി ഇരുവരും ജോലിത്തിരക്കുകളില്‍ മുഴുകിയിരിക്കുകയാണ്. രണ്‍ബീര്‍ തന്റെ സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ചുകഴിഞ്ഞു.രണ്‍ബീറും ആലിയയും ചേര്‍ന്നാല്‍ മൊത്തം ആസ്തി ഏകദേശം 500 കോടി രൂപയാണ്. അടുത്തതായി അയന്‍ മുഖര്‍ജി സംവിധാനം ചെയ്യുന്ന അവരുടെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായ ബ്രഹ്‌മാസ്ത്രയിലാണ് ഇരുവരും അഭിനയിക്കുന്നത്. ചിത്രം 2022 സെപ്റ്റംബര്‍ 9 ന് റിലീസ് ചെയ്യും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.