Sections

അൽഗോ ഭാരത് 'ഇംപാക്ട് പിച്ച്' മത്സരം: സ്റ്റാർട്ടപ്പുകൾക്കായി കെഎസ്യുഎമ്മിൻറെ ബ്രീഫിങ് സെഷൻ വ്യാഴാഴ്ച

Tuesday, Jul 30, 2024
Reported By Admin
AlgoBharat announces impact pitch competition

കൊച്ചി: ആഗോളതലത്തിൽ വെബ്3 സെല്യൂഷനുകൾ വികസിപ്പിക്കുന്ന നിർമ്മാതാക്കൾക്കും സ്ഥാപനങ്ങൾക്കും പിന്തുണ നൽകുന്ന അൽഗോറാൻഡ് ഫൗണ്ടേഷൻറെ അൽഗോ ഭാരത് 'റോഡ്2 ഇംപാക്റ്റ് പിച്ച് മത്സരം' സംഘടിപ്പിക്കുന്നു.

മത്സരത്തിന് മുന്നോടിയായി ഇംപാക്റ്റ് പിച്ചിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർക്കായി കേരള സ്റ്റാർട്ടപ്പ് മിഷനും (കെഎസ്യുഎം) കേരള ബ്ലോക്ക് ചെയിൻ അക്കാദമിയും സംയുക്തമായി ബ്രീഫിങ് സെഷൻ നടത്തും.
സ്റ്റാർട്ടപ്പ് മിഷൻറെ കളമശേരി സെൻററിൽ വ്യാഴാഴ്ച (ആഗസ്റ്റ് ഒന്ന്) നടക്കുന്ന ബ്രീഫിങ് സെഷനിലൂടെ മത്സരാർത്ഥികൾക്കുള്ള മാർഗനിർദേശങ്ങൾ ലഭിക്കും.

ഇംപാക്റ്റ് പിച്ചിനെക്കുറിച്ചുള്ള സംശയനിവാരണത്തിനും മത്സരത്തിൽ പങ്കെടുക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ നടത്തുന്നതിനും മത്സരാർത്ഥികൾക്ക് ഈ സെഷൻ സഹായകമാകും.

നൂതനത്വവും സംരംഭകത്വവും പ്രോത്സാഹിപ്പിക്കുന്നതിനായാണ് അൽഗോറാൻഡ് ഫൗണ്ടേഷൻ ഇംപാക്ട് പിച്ച് മത്സരം സംഘടിപ്പിക്കുന്നത്. അൽഗോറാൻഡിൻറെ ബ്ലോക്ക് ചെയിൻ സാങ്കേതികവിദ്യ ഉപയോഗിച്ച് പുതിയ ആശയങ്ങളിലൂടെ ഫലപ്രദമായ പരിഹാരങ്ങൾ വികസിപ്പിക്കുന്നതിനും ഇതിലൂടെ ലക്ഷ്യമിടുന്നു.

തിരുവനന്തപുരം ടെക്നോപാർക്കിലെ പാർക്ക് സെൻററിൽ ആഗസ്റ്റ് 10 നാണ് 'ഇംപാക്ട് പിച്ച്' ഫൈനൽ മത്സരം നടക്കുന്നത്. വെബ്3 മേഖലയിലെ ഏറ്റവും മികച്ച ആശയങ്ങൾ ഏകോപിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ഫൈനൽ മത്സരം. പുത്തൻ ആശയങ്ങളുള്ള സ്റ്റാർട്ടപ്പുകൾക്ക് മത്സരത്തിൽ പങ്കെടുക്കാം.

വ്യക്തിഗതമായി പങ്കെടുക്കാനാകുന്ന ഡെവലപ്പർ ട്രാക്ക്, ടീമുകൾക്കായുള്ള സ്റ്റാർട്ടപ്പ് ട്രാക്ക് എന്നീ രണ്ടു വിഭാഗങ്ങളിലായാണ് മത്സരം.

മികച്ച പ്രകടനം നടത്തുന്നവർക്ക് ഡിസംബറിൽ നടക്കുന്ന അൽഗോ ഫൗണ്ടേഷൻ ഇന്ത്യ സമ്മേളത്തിൽ പങ്കെടുക്കാനുള്ള അവസരം ലഭിക്കും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.