Sections

കോഴിക്കോട്ടെ രണ്ട് പനിമരണം നിപ സംശയം: ജാഗ്രതാ നിർദ്ദേശം

Tuesday, Sep 12, 2023
Reported By Soumya
Nipah

കോഴിക്കോട്: കേരളത്തിൽ ഒരിടവേളയ്ക്ക് ശേഷം വീണ്ടും നിപ വൈറസ് എന്ന് സംശയം. 2018 ൽ നിപ ആദ്യമായി സ്ഥിരീകരിച്ച കോഴിക്കോട് തന്നെയാണ് ഭീതിവിതച്ചുകൊണ്ട് വൈറസ് ബാധ വീണ്ടും ഉള്ളതായി സംശയം. കോഴിക്കോട്ടെ രണ്ട് പനിമരണങ്ങളിൽ അസ്വാഭാവികത. നിപ സംശയിക്കുന്നതായി ആരോഗ്യ വകുപ്പ്. ഇതോടെ കോഴിക്കോട് ജില്ലയിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. മരിച്ച ഒരാളുടെ ബന്ധുക്കളും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.മരിച്ച വ്യക്തികളുടെ സാബിളുകൾ പരിശോധനക്ക് അയച്ചിട്ടുണ്ട്. റിസൽട്ടിന്റെ അടിസ്ഥാനത്തിൽ മാത്രമേ നിപയാണോ എന്നതിൽ സ്ഥിരീകരണം ലഭിക്കുകയുള്ളൂ. മരിച്ച രണ്ട് പേർക്കും നിപ ലക്ഷണങ്ങൾ ഉണ്ടെന്നതാണ് പരിശോധനയ്ക്ക് കാരണം. കൊറോണ പോലെ വളരെ വ്യാപന ശേഷിയുള്ള ഒരു രോഗമല്ല ഇത്. രോഗം മൂർച്ഛിച്ചതിനു ശേഷം രോഗിയുമായി അടുത്ത ഇടപെഴുകുന്നവർക്കാണ് അസുഖസാധ്യത കൂടുതൽ. ഭയമല്ല ജാഗ്രതയാണ് ഈ രോഗത്തിന് വേണ്ടത്.

എന്താണ് നിപ

മലേഷ്യയിലെ കാംപുങ് ബാറു സുംഗായ് നിപാ എന്ന സ്ഥലത്ത് നിന്നാണ് വൈറസിനെ കണ്ടെത്തിയത്. ഇതാണ് നിപ വൈറസ് എന്ന് പേര് വരാൻ കാരണവും. ഇതൊരു ആർഎൻഎ വൈറസാണ്. മൃഗങ്ങളിൽ നിന്നും മൃഗങ്ങളിലേക്ക് പകരുന്ന വൈറസാണ് നിപ. വൈറസ് ബാധയുള്ള വവ്വാലുകളിൽ നിന്നോ പന്നികളിൽ നിന്നോ ഇത് മനുഷ്യരിലേക്ക് പകരാൻ സാധ്യതയുണ്ട്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കും പകരാം. അസുഖ ബാധയുള്ളവരെ പരിചരിക്കുന്നവരിലേക്ക് രോഗം പകരാനും സാധ്യതയുണ്ട്. അതുപോലെ തന്നെ ആശുപത്രി ജീവനക്കാരും വളരെയധികം ശ്രദ്ധിക്കണം. രോഗാണുക്കൾ ശരീരത്തിൽ പ്രവേശിച്ച് 4- 21 ദിവസം വരെ കഴിഞ്ഞാണ് രോഗലക്ഷണങ്ങൾ കാണിക്കുന്നത്.

ലക്ഷണങ്ങൾ

പനിയോട് കൂടിയ ശരീരവേദന, തലവേദന, ക്ഷീണം, ചുമ , തൊണ്ടവേദന ഇവയാണ് പ്രാരംഭ ലക്ഷണം. ചുമ, വയറുവേദന, മനംപിരട്ടൽ, ഛർദി, ക്ഷീണം, കാഴ്ചമങ്ങൽ തുടങ്ങിയ ലക്ഷണങ്ങളും അപൂർവമായി പ്രകടിപ്പിക്കാം.

മുൻ കരുതലുകൾ

  • പക്ഷി മൃഗാദികളുടെ കടിയേറ്റതും, പൊട്ടിയതും പോറലുള്ളതുമായ പഴങ്ങളും പച്ചക്കറികളും കഴിക്കരുത്.
  • തുറന്നതും മുടിവെക്കാത്തതുമായ കലങ്ങളിലുമുള്ള കള്ളുകളും മറ്റുപയോഗിക്കരുത്.
  • വളർത്ത മൃഗങ്ങളുടെ ശരീരശ്രവങ്ങൾ വിസർജൻ എന്നിവയുമായി സമ്പർക്കം ഉണ്ടാകാതിരിക്കുക.
  • ഇടയ്ക്കിടയ്ക്ക് കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് 20 സെക്കന്റെടുത്ത് നന്നായി കഴുകുക. ഇത് ലഭ്യമല്ലെങ്കിൽ ആൾക്കഹോൾ അടങ്ങിയ സാനിറ്റൈസർ ഉപയോഗിച്ച് കൈ വൃത്തിയാക്കണം.
  • രോഗിയുമായി ഒരു മീറ്റർ എങ്കിലും ദൂരം പാലിക്കുകയും രോഗി കിടക്കുന്ന സ്ഥലത്തു നിന്നും അകലം പാലിക്കുകയും ചെയ്യുക.
  • പഴങ്ങൾ കഴിക്കുന്നതിന് മുൻപ് വൃത്തിയായി കഴുകണം.

ആരോഗ്യ സംബന്ധമായ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.