- Trending Now:
സംസ്ഥാനത്ത് ഒരു കുപ്പി മദ്യം ഉത്പാദിപ്പിക്കുമ്പോള്‍ 3.50 രൂപ നഷ്ട്ടമെന്ന് എക്‌സൈസ് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍. സ്പിരിറ്റ് വില വര്‍ധന മദ്യ ഉത്പാദനത്തെ ബാധിച്ചു. കേരളത്തില്‍ 750 രൂപ വരെ വിലവരുന്ന മദ്യത്തിന് ക്ഷാമം നേരിടുന്നു. ബാറുകളിലും, ബെവ്‌കോ ഔട്ട്‌ലറ്റുകളിലും ഇവ കിട്ടാനില്ല. ഇടത്തരം മദ്യ ബ്രാന്റുകളുടെ വിതരണം കമ്പനികള്‍ കുറച്ചത് ബെവ്കോയെയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
മദ്യ വില കൂട്ടൻ നീക്കം ; സർക്കാർ ഉൽപ്പാദിപ്പിയ്ക്കുന്ന ജവാൻ റമ്മിനും വില കൂടും... Read More
മദ്യ വില ഉടന്‍ വര്‍ധിപ്പിക്കില്ലെന്നും,വിലകുറഞ്ഞ മദ്യത്തിന് ക്ഷാമം നേരിടുന്നതായും, ജവാന്‍ ബ്രാന്‍ഡിന്റെ ഉത്പാദനം കൂട്ടുന്നത് ആലോചിക്കുമെന്നും മന്ത്രി വ്യക്തമാക്കി. മദ്യ ബ്രാന്‍ഡുകളുടെ വിതരണം കമ്പനികള്‍ കുറച്ചത് ബെവ്കോയെയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.മദ്യ വില ഉടന്‍ വര്‍ദ്ധിപ്പിക്കില്ലെന്നും എന്നാല്‍ ഇക്കാര്യം പരിഗണിക്കുന്നുണ്ടെന്നും എക്‌സൈസ് മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.