Sections

തയ്യൽ പരിശീലന ക്ലാസിലേക്ക് അപേക്ഷ ക്ഷണിച്ചു

Tuesday, Nov 05, 2024
Reported By Admin
Tailoring training session for women in Alappuzha district

ആലപ്പുഴ: ജില്ലാ വനിതാ ശിശു വികസന ഓഫീസും സങ്കൽപ്പ് ഹബ്ബ് ഫോർ എംപവർമെന്റ് ഓഫ് വിമണും റോട്ടറി ക്ലബ്ബ് ഓഫ് ആലപ്പി ഈസ്റ്റും സംയുക്തമായി നടപ്പിലാക്കുന്ന മൂന്ന് മാസം ദൈർഘ്യമുള്ള തയ്യൽ പരിശീലന ക്ലാസിലേക്ക് അപേക്ഷ ക്ഷണിച്ചു.

18നും 45നും മദ്ധ്യേ പ്രായമുള്ള ചെറുകിട സംരംഭരാകാൻ താൽപര്യമുള്ള ജില്ലയിലെ വനിതകൾക്ക് അപേക്ഷിക്കാം. വിധവകളും, ബിപിഎൽ വിഭാഗത്തിൽ ഉൾപ്പെടുന്നവർക്കും മുൻഗണന. ആകെ പത്ത് പേർക്ക് പരിശീലന ക്ലാസിൽ പങ്കെടുക്കാം. താത്പര്യമുള്ളവർ മതിയായ രേഖകൾ സഹിതം നവംമ്പർ 10 ന് മുൻപായി dwcdoalpy@gmail.com എന്ന ഇ മെയിൽ വിലാസത്തിൽ അപേക്ഷ സമർപ്പിക്കാം. ഫോൺ: 9605153620, 9074526300.



തൊഴിൽ അധിഷ്ഠിത കോഴ്സുകളെക്കുറിച്ചും തൊഴിൽ വാർത്തകളെക്കുറിച്ചുമുള്ള നിരന്തര അപ്ഡേഷനുകൾക്കായി https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക...


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.