- Trending Now:
സ്വകാര്യ വ്യവസായ എസ്റ്റേറ്റ് ആരംഭിക്കുന്നതിന് താൽപര്യമുള്ളവരിൽ നിന്നും ആലപ്പുഴ ജില്ലാ വ്യവസായ കേന്ദ്രം അപേക്ഷ ക്ഷണിച്ചു. അഞ്ച് ഏക്കറിനും 10 ഏക്കറിനും ഇടയിലുള്ള ഭൂമിയിൽ സ്റ്റാൻഡേർഡ് ഡിസൈൻ ഫാക്ടറിയും 10 ഏക്കറിനും 15 ഏക്കറിനും ഇടയിലുള്ള ഭൂമിയിൽ സ്വകാര്യ വ്യവസാന എസ്റ്റേറ്റും ആരംഭിക്കാവുന്നതാണ്. വ്യവസായ എസ്റ്റേറ്റിൽ പൊതുസൗകര്യങ്ങൾ വികസിപ്പിക്കുന്നതിന് മൂന്നു കോടി രൂപ വരെ സർക്കാർ ധനസഹായം ലഭിക്കും. അപേക്ഷകൾ ഫെബ്രുവരി 28 ന് മുമ്പ് www.industry.kerala.gov.in എന്ന വെബ്സൈറ്റ് മുഖേന സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ആലപ്പുഴ ജില്ലാ വ്യവസായ കേന്ദ്രവുമായോ താലൂക്ക് വ്യവസായ ഓഫീസുമായോ ബന്ധപ്പെടുക.
ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.