- Trending Now:
കാർഷിക വികസന കർഷക ക്ഷേമ വകുപ്പ്, കൃഷി എഞ്ചിനിയറിംഗ് വിഭാഗം സംസ്ഥാനമൊട്ടാകെ നടത്തിവരുന്ന, കാർഷിക യന്ത്രോപകരണങ്ങളുടെ സർവ്വീസ് ആന്റ് റിപ്പയറിംഗ് ക്യാമ്പുകളുടെ ഭാഗമായുള്ള, ആലങ്ങാട് ബ്ലോക്കിലെ രണ്ടാം ഘട്ട ക്യാമ്പ്, കോട്ടപ്പുറത്തുള്ള ആലങ്ങാട് എ.ഡി.എ. ഓഫീസിൽ ഫെബ്രുവരി 29-ന് രാവിലെ 10 ന് നടത്തും. കർഷകരുടെയും കാർഷിക കൂട്ടായ്മകളുടെയും സ്വകാര്യ വ്യക്തികളുടെയും കേടുപാടകൾ സംഭവിച്ച്, പ്രവർത്തന രഹിതമായി കിടക്കുന്ന, കാർഷിക യന്ത്രസാമഗ്രികൾ ക്യാമ്പിൽ പ്രവർത്തന ക്ഷമമാക്കും.
യന്ത്രങ്ങളുടെ റിപ്പയറിംഗും മൈനർ റിപ്പയറുകൾക്ക് ആവശ്യമായ സ്പെയർ പാർട്സുകളുടെ വിലയും സൗജന്യമായിരിക്കും (പരമാവധി 1,000 രൂപ).കാർഷിക യന്ത്രങ്ങൾ റിപ്പയർ ചെയ്യാൻ ആഗ്രഹിക്കുന്ന വ്യക്തകൾക്കും കർഷക സംഘങ്ങൾക്കും ഇപ്പോൾ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ ഫോമുകൾക്കും അതതു കൃഷിഭവനുകളുമായോ ആലങ്ങാട് എ.ഡി.എ. ഓഫീസുമായോ എറണാകുളം കാക്കനാടുള്ള കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനിയറുടെ കാര്യാലയവുമായോ ബന്ധപ്പെടുക.
ക്യാമ്പിൽ കാർഷിക മേഖലയിൽ ചെലവ് കുറഞ്ഞ രീതിയിൽ യന്ത്രവത്കരണം പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാന സർക്കാർ, കേന്ദ്ര സർക്കാർ സഹായത്തോടെ നടപ്പിലാക്കിവരുന്ന സബ് മിഷൻ ഓൺ അഗ്രിക്കൾച്ചറൽ മെക്കനൈസേഷൻ, ഡ്രിപ്പ് ഇറിഗേഷൻ എന്നീ പദ്ധതികളുടെ സ്പോട്ട് രജിസ്ട്രേഷൻ ഉണ്ടായിരിക്കും. ഇതിനായി കർഷകൻ, ആധാർ കാർഡ്, പാസ്പോർട്ട് സൈസ് ഫോട്ടോ, കരം അടച്ച രസീത്, ബാങ്ക് പാസ് ബുക്കിന്റെ പകർപ്പ് എന്നിവയും എസ്.സി./എസ്.ടി. വിഭാഗക്കാർ അംഗീകൃത ആനുകൂല്യം ലഭ്യമാകുന്നതിന് ജാതി സർട്ടിഫിക്കറ്റും ഹാജരാക്കണം. (ഫോൺ:9847529216, 9496246073, 8943198880, 9656455460).
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.