- Trending Now:
ഈ വര്‍ഷം ഓഗസ്റ്റില്‍ ആരംഭിച്ച എയര്‍ലൈന്‍ രാജ്യത്തെ ചെലവ് കുറഞ്ഞ എയര്‍ലൈനുകളില്‍ ഒന്നാണ്
രാജ്യത്തെ ഏറ്റവും പുതിയ വിമാന കമ്പനിയായ ആകാശ എയര്‍ പത്താമത്തെ ലക്ഷ്യസ്ഥാനത്തേക്ക് പറന്നുയരുന്നു. ഡിസംബര്‍ 10 മുതല്‍ ബെംഗളൂരുവില്‍ നിന്ന് വിശാഖപട്ടണത്തേക്ക് സര്‍വീസ് ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് എയര്‍ലൈന്‍. ഈ വര്‍ഷം ഓഗസ്റ്റില്‍ ആരംഭിച്ച എയര്‍ലൈന്‍ രാജ്യത്തെ ചെലവ് കുറഞ്ഞ എയര്‍ലൈനുകളില്‍ ഒന്നാണ്.
ബെംഗളൂരു-വിശാഖപട്ടണം റൂട്ടില്‍ രണ്ട് പ്രതിദിന ഫ്‌ലൈറ്റുകള്‍ ആകാശ എയര്‍ ആരംഭിക്കും, ആദ്യ ഫ്രീക്വന്‍സി ഡിസംബര്‍ 10 മുതലും രണ്ടാമത്തെ ഫ്രീക്വന്‍സി ഡിസംബര്‍ 12 മുതലും ആരംഭിക്കുമെന്ന് എയര്‍ലൈന്‍ പ്രസ്താവനയില്‍ പറഞ്ഞു. കൂടാതെ ആകാശ എയര്‍ ബെംഗളൂരുവും അഹമ്മദാബാദും തമ്മിലുള്ള കണക്റ്റിവിറ്റി കൂടുതല്‍ വര്‍ധിപ്പിക്കുന്നു.
അടുത്തിടെ ആകാശ എയര്‍, ഇന്ത്യയുടെ ഐടി ഹബ്ബുകളായ പൂനെ, ബെംഗളൂരു എന്നിവിടങ്ങളില്‍ നവംബര്‍ 26-ന് രണ്ട് പ്രതിദിന ഫ്‌ലൈറ്റുകള്‍ ആരംഭിക്കുന്നുവെന്ന് പ്രഖ്യാപിച്ചിരുന്നു. മുംബൈ, അഹമ്മദാബാദ്, ഡല്‍ഹി, ചെന്നൈ, കൊച്ചി, ഗുവാഹത്തി, പൂനെ, വിശാഖപട്ടണം എന്നീ എട്ട് നഗരങ്ങളിലേക്ക് കണക്റ്റ് ചെയ്തുകൊണ്ട് ആകാശ എയര്‍ ഇപ്പോള്‍ ബെംഗളൂരുവിലേക്ക് പ്രതിദിന നോണ്‍-സ്റ്റോപ്പ് ഫ്‌ലൈറ്റുകള്‍ വാഗ്ദാനം ചെയ്യും.
ദക്ഷിണേന്ത്യയിലെ നാലാമത്തെ പ്രധാന നഗരമായി വികസിക്കുന്ന വിശാഖപട്ടണത്തെ ഞങ്ങളുടെ നെറ്റ്വര്‍ക്കിലേക്ക് ചേര്‍ക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ആകാശ എയര്‍ സഹസ്ഥാപകനും ചീഫ് കൊമേഴ്സ്യല്‍ ഓഫീസറുമായ പ്രവീണ്‍ അയ്യര്‍ പറഞ്ഞു. വിശാഖപട്ടണം ഒരു ടയര്‍ II നഗരമാണ്, കൂടാതെ അതിന്റെ തീരദേശ പ്രവര്‍ത്തങ്ങള്‍, റിയല്‍ എസ്റ്റേറ്റ് മേഖലയിലെ കുതിച്ചുചാട്ടം, വ്യാവസായിക സാധ്യതകള്‍ എന്നിവ കാരണം ഇന്ത്യയുടെ വളര്‍ച്ചയെ നയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നു.
അഹമ്മദാബാദ്, ബംഗളൂരു, കൊച്ചി, ചെന്നൈ, മുംബൈ, ഡല്‍ഹി, ഗുവാഹത്തി, അഗര്‍ത്തല, പൂനെ, വിശാഖപട്ടണം എന്നിങ്ങനെ പത്ത് നഗരങ്ങളിലായി മൊത്തം പതിനാല് റൂട്ടുകളിലായി ഡിസംബര്‍ പകുതിയോടെ ആകാശ എയര്‍ അതിന്റെ പ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.