Sections

അജാക്സ് എഞ്ചിനീയറിങ് ഐപിഒ ഫെബ്രുവരി 10 മുതൽ

Thursday, Feb 06, 2025
Reported By Admin
Ajax Engineering IPO Opens on February 10 – Price Band ₹599-₹629

കൊച്ചി: അജാക്സ് എഞ്ചിനീയറിങ് ലിമിറ്റഡിൻറെ പ്രാഥമിക ഓഹരി വിൽപന (ഐപിഒ) ഫെബ്രുവരി 10 മുതൽ മുതൽ 12 വരെ നടക്കും. നിലവിലുള്ള നിക്ഷേപകരുടെ 20,180,446 ഇക്വി ഓഹരികളുടെ ഓഫർ ഫോർ സെയിലാണ് ഐപിഒയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഒരു രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 599 രൂപ മുതൽ 629 രൂപ വരെയാണ് പ്രൈസ് ബാൻഡ് നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞത് 23 ഇക്വിറ്റി ഓഹരികൾക്കും തുടർന്ന് 23ൻറെ ഗുണിതങ്ങൾക്കും അപേക്ഷിക്കാം. ഓഹരികൾ എൻഎസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്യും.

ഐസിഐസിഐ സെക്യൂരിറ്റീസ് ലിമിറ്റഡ്, സിറ്റി ഗ്രൂപ്പ് ഗ്ലോബൽ മാർക്കറ്റ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ജെഎം ഫിനാൻഷ്യൽ ലിമിറ്റഡ്, നുവാമ വെൽത്ത് മാനേജ്മെൻറ് ലിമിറ്റഡ്, എസ്ബിഐ ക്യാപിറ്റൽ മാർക്കറ്റ്സ് ലിമിറ്റഡ് എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജർമാർ.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.