- Trending Now:
രാജ്യത്തെ ടെലികോം കമ്പനികള്‍ നിരക്ക് വര്‍ദ്ധനവ് ലക്ഷ്യമിടുന്നതായി സൂചന. ഇതിന്റെ ആദ്യപടിയെന്നോളം എയര്‍ടെല്‍ പ്രീപെയ്ഡ് പ്‌ളാനുകളില്‍ 57 ശതമാനം വര്‍ദ്ധനവ് വരുത്തിയിട്ടുണ്ട്. രണ്ട് സര്‍ക്കിളുകളിലാണ് നിരക്ക് വര്‍ദ്ധിപ്പിച്ചത്. ഹരിയാനയിലും ഒഡിഷയിലുമാണ് ആദ്യഘട്ടത്തില്‍ എയര്‍ടെല്‍ നിരക്ക് വര്‍ദ്ധനവ് നടപ്പില്‍ വരുത്തിയത്. മറ്റു സര്‍ക്കിളുകളിലും ഉടന്‍ നടപ്പാക്കും.
99 രൂപയുടെ പ്‌ളാനിന് ഇനി മുതല്‍ 155 രൂപ നല്‍കേണ്ടി വരും. 2021ലും സമാനമായ നിരക്ക് വര്‍ദ്ധനവ് ചില സര്‍ക്കിളുകളില്‍ എയര്‍ടെല്‍ നടപ്പിലാക്കിയിരുന്നു. അന്ന് 79 രൂപയുടെ റീച്ചാര്‍ജ് പ്‌ളാന്‍ 99 ആയിട്ടാണ് വര്‍ദ്ധിപ്പിച്ചത്. 28 ദിവസം വാലിഡിറ്റിയുള്ള പ്‌ളാനുകളും, 155 രൂപയ്ക്ക് താഴെയുള്ള പ്‌ളാനുകളും നിറുത്താന്‍ എയര്‍ടെല്‍ ആലോചിക്കുന്നതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ എയര്‍ടെല്ലിന്റെ ചുവടുപിടിച്ച് മറ്റു സ്വകാര്യ ടെലികോം കമ്പനികളും ഉടന്‍തന്നെ നിരക്ക് വര്‍ദ്ധനവ് പ്രഖ്യാപിച്ചേക്കും. 5ജി ലേലത്തിന് വേണ്ടി 1.5 ലക്ഷം കോടി രൂപയാണ് രാജ്യത്തെ സ്വകാര്യ ടെലികോം കമ്പനികള്‍ക്ക് മുടക്കേണ്ടി വന്നത്. ഇത് നിരക്ക് വര്‍ദ്ധവിലൂടെ ഉപഭോക്താക്കളില്‍ നിന്നുതന്നെ ഈടാക്കാനാണ് ശ്രമം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.