- Trending Now:
എയര്‍പോര്‍ട്ടിന് സമാനമായ അടിസ്ഥാനസൗകര്യവികസനമാണ് ലക്ഷ്യമിടുന്നത്
സംസ്ഥാനത്തെ വിവിധ റെയില്‍വേ വികസന പദ്ധതികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനും പുതിയ വികസനം നടപ്പിലാക്കാനുമുളള പദ്ധതിയുമായി റെയില്‍വെ. സംസ്ഥാനത്തെ മൂന്ന് റെയില്‍വെ സ്റ്റേഷനുകളില്‍ എയര്‍പോര്‍ട്ടിന് സമാനമായ അടിസ്ഥാനസൗകര്യവികസനമാണ് ലക്ഷ്യമിടുന്നത്. എറണാകുളം സൗത്ത്, നോര്‍ത്ത്, കൊല്ലം റെയില്‍വേ സ്റ്റേഷനുകളാണ് വികസിപ്പിക്കുന്നത്. ഷോപ്പിംഗ് ഏരിയ, കഫറ്റീരിയ, വെയിറ്റിംഗ് റൂം, ബഹുനില പാര്‍ക്കിംഗ്, വൈഫൈ തുടങ്ങിയവ ഈ സ്റ്റേഷനുകളില്‍ ഉണ്ടാകും.
എറണാകുളം സൗത്തില്‍ ആറ് പ്ലാറ്റ്ഫോമുകളെയും ബന്ധിപ്പിച്ച് 25 മീറ്റര്‍ വീതിയില്‍ മേല്‍ക്കൂരയും മെട്രോ സ്റ്റേഷനിലേക്കുള്ള നടപ്പാതയും നിര്‍മിക്കും. എറണാകുളം സൗത്ത്, നോര്‍ത്ത് സ്റ്റേഷനുകളുടെ വികസനം 2024 ജൂലൈയോടെ പൂര്‍ത്തിയാകും. 2023 ഡിസംബറോടെ കൊല്ലം സ്റ്റേഷന്‍ വികസനം പൂര്‍ത്തിയാക്കും. തൃശൂര്‍, ചെങ്ങന്നൂര്‍ സ്റ്റേഷനുകളുടെ നവീകരണത്തിനുള്ള പദ്ധതി തയ്യാറാക്കിവരികയാണ്. നഗരങ്ങളുമായി ബന്ധപ്പെട്ട് ആധുനിക സൗകര്യങ്ങളുള്ള ഒരു ട്രാന്‍സ്‌പോര്‍ട്ട് ഹബ്ബാണ് ഉദ്ദേശിക്കുന്നത്.
നേമം സ്റ്റേഷന്‍ സാറ്റ്‌ലൈറ്റ് സ്റ്റേഷനായി മാറും. നേമം സ്റ്റേഷന്റെ വികസനത്തിനായി സ്റ്റേഷനില്‍ നിന്ന് ദേശീയപാതയിലേക്ക് 200 മീറ്റര്‍ കൂടി ഏറ്റെടുക്കാനാണ് ഉദ്ദേശിക്കുന്നത്. ഇത് കൂടി കണക്കിലെടുത്ത് എസ്റ്റിമേറ്റ് പുതുക്കും. സ്ഥലം ലഭ്യമായാല്‍ ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കും. നേമത്തെ തിരുവനന്തപുരം സെന്‍ട്രലിന്റെ സാറ്റ്‌ലൈറ്റ് സ്റ്റേഷനാക്കി മാറ്റുകയാണ് ലക്ഷ്യം. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനിലെത്തുന്ന ട്രെയിനുകള്‍ പ്ലാറ്റ്‌ഫോം ഒഴിയുന്നത് വരെ പുറത്ത് കാത്തുനില്‍ക്കുന്ന സ്ഥിതിക്ക് ഇതോടെ മാറ്റമുണ്ടാകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.