- Trending Now:
എയര്‍ ഇന്ത്യ എക്സപ്രസിൻെറ മറ്റ് വിമാനങ്ങൾക്കൊപ്പം അന്താരാഷ്ട്ര റൂട്ടുകളിലും കുറഞ്ഞ ചെലവിൽ കാരിയർ സർവീസ് നടത്തിയേക്കും
മലേഷ്യൻ മൾട്ടിനാഷണൽ ലോ കോസ്റ്റ് എയർലൈനായ എയർഏഷ്യക്ക് കീഴിലെ എയര്‍ ഏഷ്യ ഇന്ത്യ വിഭാഗം ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തേക്കും. ക്വാലാലംപൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന എയർലൈൻ ആണിത്. എയര്‍ഏഷ്യ ഇന്ത് എയർ ഇന്ത്യ എക്സ്പ്രസിൽ ലയിപ്പിക്കും എന്നാണ് സൂചന. ദൈർഘ്യം കുറഞ്ഞ റൂട്ടുകളിൽ കുറഞ്ഞ നിരക്കിൽ സേവനം നൽകുന്ന ബജറ്റ് കാരിയറാണ് എയർ ഏഷ്യ. എയര്‍ ഇന്ത്യ എക്സപ്രസിൻെറ മറ്റ് വിമാനങ്ങൾക്കൊപ്പം അന്താരാഷ്ട്ര റൂട്ടുകളിലും കുറഞ്ഞ ചെലവിൽ കാരിയർ സർവീസ് നടത്തിയേക്കും. ടാറ്റ ഗ്രൂപ്പ് ഏറ്റെടുക്കുന്നതോടെ കമ്പനി കുറഞ്ഞ ചെലവിൽ അന്താരാഷ്ട്ര സർവീസുകളും ലഭ്യമാക്കിയേക്കും.
എയര്‍ ഇന്ത്യ എക്‌സ്പ്രസ് ബോയിംഗ് 737 വിമാനങ്ങളും എയർ ഏഷ്യ ഇന്ത്യ എയർബസ് 320 വിമാനങ്ങളുമാണ് പ്രവര്‍ത്തിപ്പിക്കുന്നത്. ലോകോസ്റ്റ് കാരിയറുകൾ ഉപയോഗിക്കുന്ന റിസര്‍വേഷൻ സംവിധാനമാണ് എയർഏഷ്യക്കുള്ളത്. ഇതേ റിസര്‍വേഷൻ സംവിധാനം എയര്‍ ഇന്ത്യ എക്സ്പ്രസും നടപ്പാക്കിയേക്കും. സമാനമായ സേവനങ്ങൾ തന്നെയാകും കമ്പനി ഉപഭോക്താക്കൾക്ക് നൽകുക.
മലേഷ്യയിലെ ഏറ്റവും വലിയ എയർലൈനാണ് എയർഏഷ്യ. ഗ്രൂപ്പിന് കീഴിൽ 25 രാജ്യങ്ങളിലായി 165 ലധികം ആഭ്യന്തര, അന്തർദേശീയ വിമാനങ്ങൾ സര്‍വീസുകൾ ഉണ്ട്.. കൊവിഡ് കാലത്തും എയര്‍ ഏഷ്യ എയര്‍ലൈനുകൾ മികച്ച പ്രകടനം കാഴ്ച വെച്ചതിനുള്ള പുരസ്കാരം ഉൾപ്പെടെ നേടിയിരുന്നു. ഏറ്റവും കുറഞ്ഞ പ്രവര്‍ത്തന ചെലവുള്ള എയര്‍ലൈനുകളിൽ ഒന്നു കൂടെയാണിത്.
ടാറ്റ ഗ്രൂപ്പ് എയർ ഇന്ത്യ ഏറ്റെടുത്തതിന് ശേഷമുള്ള നവീകരിച്ച പുതിയ സർവീസുകൾ ജനുവരി ആദ്യത്തോടെ ആരംഭിച്ചേക്കും. 68 വര്‍ഷങ്ങൾക്ക് ശേഷമാണ് എയര്‍ ഇന്ത്യ ടാറ്റ ഗ്രൂപ്പിൻെറ കൈകളിലേക്ക് തിരിച്ചെത്തിയത്. കടക്കെണിയിലായ എയർ ഇന്ത്യക്ക് വേണ്ടി എയർലൈൻ ഉടമസ്ഥാരായിരുന്ന ടാറ്റ ഗ്രൂപ്പ് തന്നെ ഏറ്റവും വലിയ ലേല തുക സമർപ്പിക്കുകയായിരുന്നു. 18,000 കോടി രൂപയാണ് ടാറ്റ നൽകിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.