Sections

എയർ ഇന്ത്യ എക്‌സ്പ്രസ് ബ്രാൻഡിൽ വിമാന സർവീസ് നടത്താൻ എയർ ഏഷ്യ ഇന്ത്യക്ക് അനുമതി

Saturday, Jul 29, 2023
Reported By Admin
Air India Express

കൊച്ചി: എയർ ഇന്ത്യയുടെ സബ്സിഡിയറിയായ എയർ ഏഷ്യ ഇന്ത്യയ്ക്ക് എയർ ഇന്ത്യ എക്സ്പ്രസ് എന്ന ബ്രാൻഡിൽ വിമാന സർവീസ് നടത്താൻ റഗുലേറ്ററി സ്ഥാപനങ്ങളുടെ അംഗീകാരം ലഭിച്ചു. ഇരു എയർലൈനുകളുടെയും കസ്റ്റമർ ടച്ച് പോയിൻറുകൾ, ഉൽപന്നങ്ങൾ, സേവനങ്ങൾ തുടങ്ങിയവ ഒരുമിപ്പിക്കുന്നത് ഉൾപ്പെടെയുള്ള സംയോജന നീക്കങ്ങൾ വേഗത്തിലാക്കുന്നതാണ് ഈ നടപടി.

എയർ ഇന്ത്യ എക്സ്പ്രസിനും എയർ ഏഷ്യ ഇന്ത്യയ്ക്കും ഇരു സ്ഥാപനങ്ങളുടേയും നിയമപരമായ ലയനത്തിനു മുന്നോടിയായി വിമാന സർവീസുകൾ എയർ ഇന്ത്യ എക്സ്പ്രസ് എന്ന പൊതു ബ്രാൻഡിൽ നടത്താൻ നിയന്ത്രണ സ്ഥാപനത്തിൽ നിന്നുള്ള ഈ അംഗീകാരം അനുമതി നൽകും. കൂടുതൽ മെച്ചപ്പെട്ട സേവനങ്ങൾ ലഭ്യമാക്കാൻ ഇരു കമ്പനികളുടേയും ഇതു സഹായിക്കും.

സംയോജനവുമായി ബന്ധപ്പെട്ട നിരവധി നിർണായക ചുവടു വെപ്പുകളാണ് കഴിഞ്ഞ ഏതാനും മാസങ്ങളിൽ എയർ ഇന്ത്യ എക്സ്പ്രസും എയർ ഏഷ്യ ഇന്ത്യയും നടത്തിയത്. മാർച്ച് മാസത്തിൽ സംയോജിത വെബ്സൈറ്റായ മശൃശിറശമലഃുൃലൈ.രീാ അവതരിപ്പിച്ച് ഇരു എയർലൈനുകളുടേയും സേവനങ്ങൾ ഒറ്റ സംവിധാനത്തിലൂടെ അനുഭവിക്കാൻ അവസരം നൽകി.

ഫ്ളൈറ്റിലെ അനുഭവങ്ങൾ മെച്ചപ്പെടുത്തുന്നതിന് എയർ ഇന്ത്യ എക്സ്പ്രസ് ഗൊർമേർ ഇൻ ഫ്ളൈറ്റ് ഡൈനിങ് മെനു അവതരിപ്പിച്ചിരുന്നു. കൂടാതെ എക്സ്പ്രസ് എഹെഡ് മുൻഗണന സേവനങ്ങൾ ഇരു എയർലൈനുകളിലേക്കും വിപുലമാക്കിയിരുന്നു. മുൻഗണനാ ചെക് ഇൻ, ബോർഡിങ്, ലഗേജ് തുടങ്ങിയവയാണ് ഇതിലൂടെ നൽകുക. മറ്റു നിരവധി സേവനങ്ങളും പൊതു സബ് ബ്രാൻഡുകളും ഇരു എയർലൈനുകളും സംയോജിപ്പിക്കും.

എയർ ഇന്ത്യ എക്സ്പ്രസ് 20 ഇന്ത്യൻ നഗരങ്ങളിൽ നിന്ന് 14 അന്താരാഷ്ട്ര കേന്ദ്രങ്ങളിലേക്കാണ് സർവീസ് നടത്തുന്നത്. എയർ ഏഷ്യ ഇന്ത്യ 19 ആഭ്യന്തര കേന്ദ്രങ്ങളിലേക്കും. ഇരു ശൃംഖലകളുടേയും സംവിധാനങ്ങൽ സംയോജിപ്പിക്കുന്നത് യാത്രക്കാർക്ക് കൂടുതൽ വിപുലമായ സൗകര്യങ്ങൾ പ്രദാനം ചെയ്യും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.