- Trending Now:
കാര്‍ഷിക മേഖലയിലെ യന്ത്രവല്‍ക്കരണം, മത്സ്യബന്ധന മേഖലയിലെ ആധുനിക വല്‍ക്കരണം, ടൂറിസം തുടങ്ങിയ മേഖലയിലും
ടൂറിസം സഹകരണത്തിന്റെ ഭാഗമായി വിയറ്റ്‌നാമില്‍ നിന്ന് കേരളത്തിലേക്ക് വിമാന സര്‍വീസ് ആരംഭിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണനയില്‍. വിഷയം ഗൗരവമായി പരിഗണിക്കാന്‍ വിയറ്റ്‌നാമിലെ ബെന്‍ട്രി പ്രവിശ്യാ ചെയര്‍മാന്‍ ട്രാന്‍ നഗോക് ടാമും സംഘവും മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയില്‍ തീരുമാനമായി.
വിയറ്റ് ജെറ്റ് എയര്‍ലൈന്‍സ് അധികൃതമായി ചര്‍ച്ച നടത്തിയ കാര്യം അറിയിച്ച മുഖ്യമന്ത്രിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കാര്‍ഷിക മേഖലയിലെ യന്ത്രവല്‍ക്കരണം, മത്സ്യബന്ധന മേഖലയിലെ ആധുനിക വല്‍ക്കരണം, ടൂറിസം എന്നിവയില്‍ കേരളത്തോട് സഹകരിക്കാന്‍ അവര്‍ താല്‍പ്പര്യപ്പെട്ടെന്നും ഐടി, ഉള്‍പ്പെടെയുള്ള മേഖലകളില്‍ കേരളത്തിന്റെ സേവനം വിയറ്റ്‌നാമിന് ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.