Sections

എയര്‍ ഇന്ത്യയും വിസ്താര എയര്‍ ലൈന്‍സും ഒന്നാകുന്നു

Monday, Dec 05, 2022
Reported By MANU KILIMANOOR

2024-ഓടെ സംയോജനം പൂര്‍ത്തിയാകും

വിസ്താര എയര്‍ ഇന്ത്യയുമായി ലയിച്ചു.എയര്‍ ഇന്ത്യയുടെ അടുത്തിടെ നിയമിതനായ സിഇഒ കാംബെല്‍ വില്‍സണ്‍ ആണ് എയര്‍ ഇന്ത്യയുടെ വിസ്താര വിമാന കമ്പിനിയുമായുള്ള ലയന വാര്‍ത്ത പുറത്ത് വിട്ടത്.2013 നവംബറില്‍  സിംഗപ്പൂര്‍ എയര്‍ലൈന്‍സും ടാറ്റ ഗ്രൂപ്പ് ജെവിയുംഇന്ത്യന്‍ വ്യോമയാന രംഗത്ത് നിരവധി നേട്ടങ്ങള്‍ കൈവരിച്ചതായും അദ്ദേഹം പറഞ്ഞു.

''വിസ്താരയുടെ വിജയത്തിന് കാരണമായ ആളുകള്‍, സംവിധാനങ്ങള്‍, പ്രക്രിയകള്‍ എന്നിവ എയര്‍ ഇന്ത്യയുടെ Vihaan.AI പരിവര്‍ത്തന പരിപാടിയെ ശക്തിപ്പെടുത്തുകയും ഇപ്പോള്‍ നടന്ന ലയന പ്രക്രിയ എയര്‍ ഇന്ത്യയെ കൂടുതല്‍ ശക്ത്തിപ്പെടുത്തുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ലോകമെമ്പാടും ഇന്ത്യയെ അഭിമാനത്തോടെ പ്രതിനിധീകരിക്കുന്ന ക്ലാസ് എയര്‍ലൈന്‍ ആയി എയര്‍ ഇന്ത്യ മാറും എന്ന്, ''അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.എയര്‍ ഇന്ത്യയിലേക്ക് വിസ്താരയും എയര്‍ ഏഷ്യയും കൂടിച്ചേര്‍ന്നതോടെ, എയര്‍ ഇന്ത്യ ബ്രാന്‍ഡിന് കീഴിലുള്ള വളര്‍ച്ചയ്ക്ക് വേഗം കൂടി ' CRISIL ഇന്‍ഫ്രാസ്ട്രക്ചര്‍ അഡൈ്വസറിയിലെ ട്രാന്‍സ്പോര്‍ട്ട് & ലോജിസ്റ്റിക്സിന്റെ ഡയറക്ടറും പ്രാക്ടീസ് ലീഡറായ ജഗന്നാരായണന്‍ പത്മനാഭന്‍ നിരീക്ഷിച്ചു. 

''ശക്തനായ ഒരു കളിക്കാരന്റെ ആവിര്‍ഭാവം ഈ മേഖലയ്ക്ക് വളരെയധികം ഗുണം ചെയ്യും. സിംഗപ്പൂര്‍ എയര്‍ലൈന്‍സുമായുള്ള തന്ത്രപരമായ ബന്ധം മൂലം മികച്ച ഇന്‍-ക്ലാസ് സേവനവും വര്‍ദ്ധിച്ച നെറ്റ്വര്‍ക്ക് കവറേജും തുടര്‍ന്നും ലഭിക്കുന്നതിനാല്‍ യാത്രക്കാര്‍ക്ക് പ്രയോജനം ലഭിക്കും,'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.2024-ഓടെ സംയോജനം പൂര്‍ത്തിയാകും. കരാറിന്റെ ഭാഗമായി സിംഗപ്പൂര്‍ എയര്‍ലൈന്‍സ് എയര്‍ ഇന്ത്യയില്‍ 2,059 കോടി രൂപ നിക്ഷേപിക്കും, ഇത് 25.1 ശതമാനം ഓഹരി പങ്കാളിത്തമാണ്.ഇത് ഇരുപക്ഷത്തിനും ഗുണം ചെയ്യുന്ന സജീവമായ ഇടപെടലിനെ സൂചിപ്പിക്കുന്നു,'' വ്യോമയാന ഉപദേശക എടി-ടിവിയിലെ മാനേജിംഗ് പങ്കാളി സത്യേന്ദ്ര പാണ്ഡെ പറഞ്ഞു.

ഡല്‍ഹി (നോയിഡ), മുംബൈ (നവി മുംബൈ) എന്നിവിടങ്ങളിലെ രണ്ട് പുതിയ മെട്രോ വിമാനത്താവളങ്ങളും മികച്ച സമ്പദ്വ്യവസ്ഥയും ഉള്ളതിനാല്‍, ലയനം പൂര്‍ത്തിയാകുന്നതോടെ ഇന്ത്യന്‍ വ്യോമയാന മേഖലയില്‍ ഇതൊരു സുപ്രധാന വര്‍ഷമായി മാറും.കൂടാതെ, നയത്തിന്റെ അടിസ്ഥാനത്തില്‍, 2024 ഒരു പൊതു തിരഞ്ഞെടുപ്പ് വര്‍ഷമായതിനാല്‍ ഇപ്പോഴത്തെ സര്‍ക്കാരിന്റെ നിലപാടുകള്‍ സാമ്പത്തിക രാഷ്ട്രീയ മേഖലകളില്‍ ചര്‍ച്ച ചെയ്യപ്പെടും. അതിനാല്‍, ഇന്ധനത്തിന്മേലുള്ള നികുതി സംബന്ധിച്ച നയപരമായ തീരുമാനങ്ങള്‍ ഉണ്ടാകാന്‍ ഇടയുണ്ട്.വമ്പന്‍ ലയന പദ്ധതികള്‍ ടാറ്റ ഗ്രൂപ്പിനെ പ്രതിസന്ധിയിലാക്കിയേക്കാം. എയര്‍ ഇന്ത്യ, വിസ്താര, എയര്‍ ഏഷ്യ ഇന്ത്യ, എയര്‍ ഇന്ത്യ എക്സ്പ്രസ് എന്നിങ്ങനെ നാല് വ്യത്യസ്ത കമ്പനികളെ ലയിപ്പിക്കാനുള്ള കഠിനമായ ശ്രമം നടക്കുകയാണ്.അടുത്തിടെ നിയമിതനായ സിഇഒ കാംബെല്‍ വില്‍സന്റെ മേല്‍നോട്ടത്തില്‍ ആക്രമണോത്സുകരായ എയര്‍ ഇന്ത്യ, അതിന്റെ വിമാന പാതയില്‍ വരുന്ന എല്ലാ അവസരങ്ങളും പരമാവധി പ്രയോജനപ്പെടുത്താന്‍ തീരുമാനി ച്ചതായി തോന്നുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.