- Trending Now:
കൊച്ചി: ടാറ്റാ ഗ്രൂപ്പിൻറെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ പുതിയ ശക്തമായ ഇന്ത്യയുടെ സത്തയുമായുള്ള പുതിയ ആധുനീക ബ്രാൻഡ് ഐഡൻറിറ്റിയും എയർക്രാഫ്റ്റ് ലിവറിയും അവതരിപ്പിച്ചു.
എയർ ഇന്ത്യ ചരിത്രപരമായി ഉപയോഗിച്ചു വന്നിരുന്ന ഐകോണിക് ഇന്ത്യൻ വിൻഡോ ആകൃതിയെ പുതിയ ബ്രാൻഡ് ഡിസൈൻറെ കേന്ദ്രമാകുന്ന ഗോൾഡ് വിൻഡോയിലേക്ക് പുനർ ആവിഷ്ക്കാരം ചെയ്യുന്നതാണ് പുതിയ രൂപം. സാധ്യതകളുടെ ജാലകത്തെയാണിത് സൂചിപ്പിക്കുന്നത്. എയർ ഇന്ത്യയുടെ പുതിയ ലോഗോ ചിഹ്നം- ദി വിസ്ത ഗോൾഡ് വിൻഡോ ഫ്രെയിമിൻറെ ഉയർച്ചയിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളുകയാണ്. പരിധികളില്ലാത്ത സാധ്യതകൾ, പുരോഗതികൾ, എയർ ലൈനിൻറെ ശക്തിയും ആത്മവിശ്വാസവും ഭാവിയിലേക്കായുള്ള നീക്കം എന്നിവ ഉയർത്തിക്കാട്ടുന്നതാണിത്.
ആഴത്തിലുള്ള ചുവപ്പ്, ഓബർജീൻ, ഗോൾഡ് എന്നീ വർണങ്ങൾ ഉയർത്തിയുള്ളതും ചക്രത്തിൽ നിന്നു പ്രചോദനം ഉൾക്കൊള്ളുന്നതുമാണ് എയർ ഇന്ത്യയുടെ പുതിയ എയർക്രാഫ്റ്റ് ലിവറി (വേഷവിതാനങ്ങൾ). എയർ ഇന്ത്യയുടെ പ്രീമിയവും താങ്ങാനാവുന്നതുമായ സ്ഥാനത്തോട് ആത്മവിശ്വാസത്തോടെ ഇഴുകി ചേരുന്ന പ്രത്യേകമായ രൂപകൽപന ചെയ്ത എയർ ഇന്ത്യ സാൻസ് ഫോണ്ടും ഇതോടൊപ്പമുണ്ട്.
പുതിയ ഇന്ത്യയെ ആഗോളതലത്തിൽ അഭിമാനത്തോടെ പ്രതിനിധീകരിക്കുന്ന വിധത്തിൽ ലോകത്തിൻറെ എല്ലാ ഭാഗങ്ങളിൽ നിന്നുമുള്ള അതിഥികൾക്കു സേവനം നൽകുന്ന ആഗോള നിലവാരമുള്ള എയർലൈനായി എയർ ഇന്ത്യയെ മാറ്റുകയെന്ന ലക്ഷ്യത്തെ പ്രതിഫലിപ്പിക്കുന്നതാണ് മാറ്റങ്ങളോടെയുള്ള പുതിയ ബ്രാൻഡ് എന്ന് എയർ ഇന്ത്യ സിഇഒയും മാനേജിങ് ഡയറക്ടറുമായ കാംപ്ബെൽ വിൽസൺ പറഞ്ഞു.
എയർ ഇന്ത്യയുടെ മഹത്തായ ചരിത്രവും നവീനവും ആവേശകരവുമായ ഭാവിക്കായുള്ള നീക്കങ്ങളും കോർത്തിണക്കി ബ്രാൻഡ് ട്രാൻസ്ഫോർമേഷൻ കമ്പനിയായ ഫ്യൂചർബ്രാൻഡുമായി സഹകരിച്ചാണ് പുതിയ ബ്രാൻഡ് ഐഡൻറിറ്റി രൂപകൽപന ചെയ്തത്. ഇന്ത്യൻ ഹൃദയമുള്ള ഒരു പ്രീമിയം ഗ്ലോബൽ എയർലൈനിനായുള്ള പ്രത്യേകമായുള്ള രൂപകൽപനയാണ് തയ്യാറാക്കിയത്. പുതിയ വേഷവിതാനങ്ങളുമായി എയർ ഇന്ത്യയുടെ ആദ്യ എയർബസ് എ350 എത്തുന്ന 2023 ഡിസംബർ മുതൽ യാത്രക്കാർക്ക് പുതിയ ലോഗോയും കാണാനാവും.
ടാറ്റ ഗ്രൂപ്പ് ചെയർമാൻ എൻ. ചന്ദ്രശേഖരനും എയർ ഇന്ത്യയുടെ സി.ഇ.ഒ.യും എം.ഡി.യുമായ കാംബെൽ വിൽസണും ചേർന്ന് എയർലൈനിൻറെ പുതിയ ബ്രാൻഡ് ഐഡൻറിറ്റി അവതരിപ്പിക്കുന്നു.
ഇന്ത്യയിലേക്കും ഇന്ത്യയിൽ നിന്നും ഇന്ത്യയ്ക്കകത്തും സഞ്ചരിക്കുന്നവരുടെ താൽപര്യമുള്ള എയർലൈൻ എന്ന സ്ഥാനം ശക്തമാക്കുന്ന വിധത്തിൽ അതിഥികളുടെ അനുഭവങ്ങൾ മെച്ചപ്പെടുത്തുന്ന രീതിയിലെ സേവനങ്ങൾക്കായി നിർണായക നിക്ഷേപങ്ങളാണ് എയർ ഇന്ത്യ നടത്തുന്നത്.
എയർ ഇന്ത്യയുടെ വിവിധ മേഖലകളിലായുള്ള പുതിയ ബ്രാൻഡ് ഐഡൻറിറ്റി ദർശിക്കാനായി ഈ ലിങ്ക് ക്ലിക്കു ചെയ്യുക. https://www.airindia.com/in/en/rebrand-kit.html.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.