Sections

എയര്‍ ഏഷ്യ ഇന്ത്യയെ ഏറ്റെടുക്കാന്‍ എയര്‍ ഇന്ത്യ

Wednesday, Jun 15, 2022
Reported By MANU KILIMANOOR

ഇന്ത്യന്‍ നഗരങ്ങളില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്ക് ആണ് എയര്‍ ഇന്ത്യ എക്സ്പ്രസ് സര്‍വീസ് നടത്തുന്നത്

 

എയര്‍ ഏഷ്യ ഇന്ത്യയെ പൂര്‍ണമായി  ഏറ്റെടുക്കാന്‍ എയര്‍ ഇന്ത്യയ്ക്ക് മത്സര കമ്മീഷന്‍ അനുമതി നല്‍കി. നിലവില്‍ എയര്‍ ഏഷ്യയുടെ 83.67 ശതമാനം ഓഹരികളാണ് ടാറ്റാ സണ്‍സിന്റെ കൈവശമുള്ളത്. ഇത് എയര്‍ ഇന്ത്യയ്ക്ക് ലഭിക്കുന്നതോടെ എയര്‍ ഇന്ത്യയുടെ വിപണി വിഹിതം 15.7 0% ആയി ഉയരും.

എയര്‍ ഇന്ത്യയുടെ ഉപകമ്പനിയായ എയര്‍ ഇന്ത്യ എക്സ്പ്രസ് ആഭ്യന്തര സര്‍വീസുകള്‍ നടത്തുന്നില്ല. ഇന്ത്യന്‍ നഗരങ്ങളില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്ക് ആണ് എയര്‍ ഇന്ത്യ എക്സ്പ്രസ് സര്‍വീസ് നടത്തുന്നത്.

2020 ഡിസംബറിലാണ് ടാറ്റ സണ്‍സ് എയര്‍ എഷ്യ ഇന്ത്യയിലെ ഓഹരി പങ്കാളിത്തം 83.67 ശതമാനമായി ഉയര്‍ത്തിയത്.

മത്സര കമ്മീഷന്റെ അനുമതി ലഭിച്ചതോടെ എയര്‍ഇന്ത്യ ഇന്‍വെസ്റ്റ്മെന്റ് ലിമിറ്റഡ് മലേഷ്യന്‍ ഗ്രൂപ്പായ എയര്‍ഏഷ്യ ബര്‍ഹാഡില്‍ നിന്ന് ബാക്കിയുള്ള 16.33 ശതമാനം ഓഹരികള്‍ വാങ്ങും. ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കിയതോടെ എയര്‍ ഇന്ത്യയും ടാറ്റാ സണ്‍സും എയര്‍ഇന്ത്യ ഇന്‍വെസ്റ്റ്മെന്റ് ലിമിറ്റഡ് ഇന്ത്യയും സംയുക്ത സംരംഭമായി മാറും. തുടര്‍ന്ന് എയര്‍ഏഷ്യ ഇന്ത്യ ആഭ്യന്തര ചരക്ക് സേവനങ്ങളും ചാര്‍ട്ടട് ഫ്‌ളൈറ്റ് സേവനങ്ങളും നല്‍കുമെന്ന് ഏര്‍ ഇന്ത്യ വ്യക്തമാക്കി.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.