Sections

500 ജെറ്റ്‌ലൈനറുകള്‍ വാങ്ങാനൊരുങ്ങി എയര്‍ ഇന്ത്യയുടെ വമ്പന്‍ നീക്കം

Monday, Dec 12, 2022
Reported By MANU KILIMANOOR

ഇതിനായി ആയിരം കോടി ഡോളറോളം ചെലവഴിക്കുമെന്നാണ് റിപ്പോര്‍ട്ട്

500 ജെനറുകള്‍ വാങ്ങാനൊരുങ്ങി എയര്‍ ഇന്ത്യ. എയര്‍ബസ്, ബോയിങ് എന്നീ കമ്പനികളില്‍ നിന്നാവും വിമാനങ്ങള്‍ വാങ്ങുകയെന്നും വാര്‍ത്താ എജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടുചെയ്തു. ഇതിനായി ആയിരം കോടി ഡോളറോളം ചെലവഴിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ടാറ്റാ ഗ്രൂപ്പ് വാങ്ങിയതിനു പിന്നാലെ വലിയതോതിലുള്ള പുനരുദ്ധാരണത്തിന് എയര്‍ ഇന്ത്യ തയാറെടുക്കുകയാണെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ സഹ ഉടമസ്ഥതയിലുള്ള വിസ്താര എയര്‍ലൈന്‍സ് എയര്‍ ഇന്ത്യയില്‍ ലയിച്ചിരുന്നു.ഇതോടെ 218 വിമാനങ്ങളുമായി എയര്‍ ഇന്ത്യ രാജ്യത്തെ ഏറ്റവും വലിയ രാജ്യാന്തര കാരിയറും രണ്ടാമത്തെ വലിയ ആഭ്യന്തര കാരിയറുമായി മാറിയിരുന്നു. ഏറ്റവും വലിയ ആഭ്യന്തര കാരിയര്‍ ഇന്‍ഡിഗോയാണ്


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.