- Trending Now:
കൊച്ചി: ആഭ്യന്തര വിമാന യാത്രക്കാർക്കായി 1,799 രൂപ മുതൽ ആരംഭിക്കുന്ന നിരക്കുകളുമായി എയർ ഇന്ത്യ എക്സ്പ്രസ് ടൈം ടു ട്രാവൽ സെയിൽ പ്രഖ്യാപിച്ചു. ഈ വർഷം സെപ്റ്റംബർ 30 വരെയുള്ള യാത്രകൾക്കായി ജനുവരി 11 വരെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകളാണ് പ്രത്യേക നിരക്കിൽ ലഭിക്കുക.
എയർ ഇന്ത്യ എക്സ്പ്രസിൻറെ കൊച്ചിയിൽ നിന്നുള്ള ബെംഗളൂരു, ഹൈദരാബാദ്, ന്യൂഡൽഹി സർവീസുകൾക്കും തിരുവനന്തപുരത്ത് നിന്നുള്ള ബെംഗളൂരു ചെന്നൈ സർവീസുകൾക്കും കണ്ണൂരിൽ നിന്നുള്ള ബെംഗളൂരു തിരുവനന്തപുരം സർവീസുകൾക്കും കോഴിക്കോട് നിന്നുള്ള ആഭ്യന്തര സർവീസുകൾക്കും ടൈം ടു ട്രാവൽ സെയിലിൻറെ ഭാഗമായുള്ള പ്രത്യേക ടിക്കറ്റ് നിരക്കുകൾ ബാധകമാണ്. കൂടാതെ എയർലൈനിൻറെ നെറ്റ്വർക്കിലുടനീളം സെയിലിൻറെ ഭാഗമായി ഡിസ്ക്കൗണ്ടുകളും ലഭിക്കും.
35 ബോയിംഗ് 737, 28 എയർബസ് എ320 എന്നിവയുൾപ്പെടെ 63 വിമാനങ്ങളുള്ള എയർ ഇന്ത്യ എക്സ്പ്രസ് 31 ആഭ്യന്തര, 14 അന്താരാഷ്ട്ര വിമാനത്താവളങ്ങളിലേക്കായി പ്രതിദിനം 325-ലധികം വിമാനസർവീസുകൾ നടത്തുന്നുണ്ട്.
ന്യൂപാസ് റിവാഡ്സ് പ്രോഗ്രാമിൻറെ ഭാഗമായി, വെബ്സൈറ്റിൽ ലോഗിൻ ചെയ്ത് ടിക്കറ്റെടുക്കുന്ന ഹൈഫ്ലയർ, ജെറ്റ്സെറ്റർ ബാഡ്ജുകളുള്ള അംഗങ്ങൾക്ക് എക്സ്പ്രസ് എഹെഡ് മുൻഗണനാ സേവനങ്ങൾ സൗജന്യമായി ലഭിക്കും. ടാറ്റ ന്യൂപാസ് റിവാഡ്സ് പ്രോഗ്രാമിലെ അംഗങ്ങൾക്ക് ഭക്ഷണം, സീറ്റുകൾ, ബാഗേജുകൾ, മാറ്റം, റദ്ദാക്കൽ ഫീസ് ഇളവുകൾ എന്നിവ പോലുള്ള എക്സ്ക്ലൂസീവ് മെമ്പർ ആനുകൂല്യങ്ങൾക്ക് പുറമേ 8 ശതമാനം വരെ ന്യൂകോയിൻസും ലഭിക്കും. ലോയൽറ്റി അംഗങ്ങൾക്ക് പുറമേ, വിദ്യാർത്ഥികൾ, മുതിർന്ന പൗരന്മാർ, ചെറുകിട ഇടത്തരം സംരംഭങ്ങൾ, ആശ്രിതർ, സായുധ സേനാംഗങ്ങൾ എന്നിവർക്കും എയർ ഇന്ത്യ എക്സ്പ്രസിൻറെ വെബ്സൈറ്റിലും മൊബൈൽ ആപ്പിലും പ്രത്യേക നിരക്കുകൾ ലഭിക്കും.
എയർ ഇന്ത്യ എക്സ്പ്രസ് അടുത്തിടെ നവീകരിച്ച ബ്രാൻഡ് ഐഡൻറിറ്റി അനാവരണം ചെയ്തിരുന്നു. വൈവിധ്യമാർന്ന ഗൊർമേർ ഭക്ഷണം, സുഖപ്രദമായ ഇരിപ്പിടങ്ങൾ, എയർഫ്ലിക്സ് ഇൻ-ഫ്ലൈറ്റ് എക്സ്പീരിയൻസ് ഹബ്, എക്സ്ക്ലൂസീവ് ലോയൽറ്റി ആനുകൂല്യങ്ങൾ എന്നിവ എയർലൈൻ വാഗ്ദാനം ചെയ്യുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.