- Trending Now:
കൊച്ചി: ജമ്മു കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തെ തുടർന്ന് ഏപ്രിൽ 30 വരെ ശ്രീനഗറിലേക്കും തിരിച്ചും ടിക്കറ്റുകൾ ബുക്ക് ചെയ്തവർക്ക് സൗജന്യ റീഷെഡ്യൂളിംഗിനും ക്യാൻസൽ ചെയ്യുന്ന ടിക്കറ്റുകൾക്ക് മുഴുവൻ തുകയും റീഫണ്ടായി ലഭിക്കുന്നതിനും അവസരമൊരുക്കി എയർ ഇന്ത്യ എക്സ്പ്രസ്.
യാത്രക്കാർക്ക് #SrinagarSupport എന്ന് ഹാഷ്ടാഗ് ടൈപ്പ് ചെയ്ത് എ.ഐ. അധിഷ്ഠിത ചാറ്റ് ബോട്ടായ ടിയ വഴിയോ 080 4666 2222/ 080 6766 2222 എന്ന നമ്പറിൽ വിളിച്ചോ ബുക്കിംഗുകൾ അനായാസം ക്രമീകരിക്കാം.
നിലവിൽ എയർ ഇന്ത്യ എക്സ്പ്രസിന് ശ്രീനഗറിൽ നിന്നും ബെംഗളൂരു, ഡൽഹി, ഹൈദരാബാദ്, ജമ്മു, കൊൽക്കത്ത എന്നിവിടങ്ങളിലേക്ക് ആഴ്ച തോറും നേരിട്ടുള്ള 80 വിമാന സർവ്വീസുകളാണുള്ളത്. ശ്രീനഗറിൽ നിന്നും കൊച്ചി, തിരുവനന്തപുരം, അഗർത്തല, അയോധ്യ, ചെന്നൈ, ഗോവ, മുംബൈ, പട്ന, വാരാണസി തുടങ്ങി 26 സ്ഥലങ്ങളിലേക്ക് വൺ സ്റ്റോപ് സർവീസുകളുമുണ്ട്.
പഹൽഗാമിലുണ്ടായ ഈ ദുഃഖകരമായ സാഹചര്യത്തിൽ തങ്ങളുടെ അതിഥികൾക്ക് പൂർണ്ണ പിന്തുണ നൽകുന്നതായും എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.