Sections

എയർപോർട്ടിൽ കാറ് റെഡി: സൂം കാറുമായി ചേർന്ന് പുതിയ പങ്കാളിത്തതിന് തുടക്കമിട്ട് എയർ ഇന്ത്യ എക്സ്പ്രസ് |Air India Express Partners with Zoom Car

Friday, Jun 21, 2024
Reported By Admin
Air India Express Partners with Zoom Car to Enhance Travel

കൊച്ചി: രാജ്യത്തെ വിവിധ നഗരങ്ങളിൽ പറന്നിറങ്ങുന്ന എയർ ഇന്ത്യ എക്സ്പ്രസിലെ യാത്രക്കാർക്ക് പുത്തൻ അനുഭവം നൽകുന്നതിനായി സൂം കാറുമായി ചേർന്നുള്ള പങ്കാളിത്തതിന് തുടക്കമിട്ട് എയർ ഇന്ത്യ എക്സ്പ്രസ്. യാത്രക്കാർക്ക് ഇഷ്ടമുള്ള കാർ ബുക്ക് ചെയ്യാനും എയർപോർട്ടിൽ നിന്ന് തന്നെ വാഹനമെടുത്ത് സ്വയം ഓടിച്ച് പോകാനുള്ള സംവിധാനമാണ് എയർ ഇന്ത്യ എക്സ്പ്രസ് ഒരുക്കിയിരിക്കുന്നത്. എയർപോർട്ടിൽ നിന്നും വാഹനമെടുത്ത് യാത്രയ്ക്ക് ശേഷം തിരികെ എയർപോർട്ടിൽ തന്നെ വാഹനം പാർക്ക് ചെയ്ത് ആപ്പിലൂടെ ലോഗൗട്ട് ചെയ്യാം എന്നതാണ് പ്രധാന ആകർഷണം.

കൊച്ചി, ബെംഗളൂരു, ഭുവനേശ്വർ, ചെന്നൈ, ഡൽഹി, ഗോവ, ഗുവാഹത്തി, ഹൈദരാബാദ്, ഇൻഡോർ, ജയ്പൂർ, കൊൽക്കത്ത, ലഖ്നൗ, മംഗലാപുരം, മധുരൈ, മുംബൈ, പൂനെ, തിരുച്ചിറപ്പള്ളി, വിജയവാഡ, വിശാഖപട്ടണം എന്നീ നഗരങ്ങളിലെത്തുന്നവർക്ക് എയർ ഇന്ത്യ എക്സ്പ്രസിന്റെ വെബ്സൈറ്റിലൂടെയും (www.airindiaexpress.com) മൊബൈൽ ആപ്പിലൂടെയും സൂം കാറുകൾ ബുക്ക് ചെയ്യാം. ഏത് തരം യാത്രയ്ക്കും ലഗേജിനും അനുയോജ്യമായ തരത്തിൽ മികച്ച റേറ്റിംഗുള്ള വാഹനദാതാക്കളിൽ നിന്നുള്ള എസ്യുവി, സെഡാൻ, ഹാച്ച്ബാക്ക് എന്നിവയും ഇലക്ട്രിക് വാഹനങ്ങളുമാണ് ഒരുക്കിയിട്ടുള്ളത്.

പേപ്പറുകൾ പാടെ ഒഴിവാക്കി ഡ്രൈവിംഗ് ലൈസൻസും തിരിച്ചറിൽ കാർഡും ഒപ്പം ഒരു സെൽഫിയും അപ്ലോഡ് ചെയ്താൽ എയർ ഇന്ത്യ എക്സ്പ്രസിന്റെ വൈബ്സൈറ്റിലൂടെയും മൊബൈൽ ആപ്പിലൂടെയും സൂം കാർ ബുക്ക് ചെയ്യാം. എട്ട് മണിക്കൂർ മുതൽ ദീർഘദൂര യാത്രയ്ക്ക് വരെ അനുയോജ്യമായ പ്ലാനുകളുണ്ട്. സൂം കാറിന്റെ കീ ലെസ് അക്സസ് സംവിധാനം വഴി ഒരു ജീവനക്കാരന്റെ സഹായമില്ലാതെ മൊബൈൽ ആപ്പ് വഴി വാഹനം പിക്ക്-അപ്പ്, ഡ്രോപ്പ് ഓഫ് ഉൾപ്പടെ ചെയ്യാനും സാധിക്കും. യാത്ര പുറപ്പെടുന്നതിന് 60 ദിവസം മുതൽ എട്ട് മണിക്കൂർ മുൻപ് വരെ ഈ സേവനം ബുക്ക് ചെയ്യാം.

എയർ ഇന്ത്യ എക്സ്പ്രസിന്റെ വിപുലമായ ഫ്ലീറ്റ് സൗകര്യങ്ങളും ആഡ് ഓൺ പാക്കുകളും ഉൾപ്പെടുത്തി യാത്രക്കാരുടെ ഏത് ആവശ്യങ്ങളും നിറവേറ്റുന്നതാണ് സൂം കാറുമായുള്ള ഈ പങ്കാളിത്തം. എയർപോർട്ടിൽ നിന്നും സമീപ നഗരങ്ങളിലേക്കുള്ള യാത്ര വളരെയധികം അനായാസമാക്കാനും യാത്രക്കാർക്ക് മുൻപില്ലാത്ത വിധം മികച്ച അനുഭവം നൽകാനും ഇതിലൂടെ സാധിക്കും.

എയർ ഇന്ത്യ എക്സ്പ്രസിലെ ഓരോ യാത്രക്കാർക്കും വ്യക്തിഗത അനുഭവം നൽകുന്നതിൽ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് എയർ ഇന്ത്യ എക്സ്പ്രസ് ചീഫ് കൊമേഴ്സ്യൽ ഓഫീസർ അങ്കുർ ഗാർഗ് പറഞ്ഞു. വ്യത്യസ്ഥമായ സേവന നിരക്കുകളും ഉത്പ്പന്നങ്ങളും അടങ്ങിയ ഒരു 'മെനു' കൊണ്ടുവന്നതൊടെ യാത്രക്കാർക്ക് അവർ ആഗ്രഹിക്കുന്ന തരത്തിൽ യാത്രകൾ ആസൂത്രണം ചെയ്യാനും നടപ്പിലാക്കാനും സാധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സൂം കാർ സേവനം ഉപയോഗിക്കുന്നവർക്ക് മെച്ചപ്പെട്ടതും വ്യക്തിഗതവുമായി യാത്രാനുഭവം നൽകാനാണ് ശ്രമിക്കുന്നതെന്നും എയർ ഇന്ത്യ എക്സ്പ്രസുമായുള്ള ഈ സഹകരണം ഞങ്ങളുടെ ലക്ഷ്യത്തിലേക്കുള്ള ചവിട്ടുപടിയാണെന്നും സൂം കാറിന്റെ സഹ സ്ഥാപകനും സിഇഒയുമായ ജോർജ് മോർഗൻ പറഞ്ഞു. ഓൺലൈനിൽ നിന്നും ഭക്ഷണം വാങ്ങുന്ന അത്ര ലാഘവത്തിൽ എയർ പോർട്ട് ഡെലിവറി സേവനം ഉപയോഗിച്ച് കാർ എടുക്കാനും അതുവഴി കൂടുതൽ നഗരങ്ങൾ അടുത്തറിയാനും സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.