Sections

എയർ ഇന്ത്യ എക്‌സ്പ്രസിൻറെ പുതിയ ബോയിംഗ് 737 മാക്‌സ്-8 എയർക്രാഫ്റ്റുകൾ എത്തുന്നു

Saturday, Sep 30, 2023
Reported By Admin
Air India Express

കൊച്ചി: രണ്ട് പുതിയ ബോയിംഗ് 737 മാക്സ്-8 എയർക്രാഫ്റ്റുകൾ സ്വന്തമാക്കി എയർ ഇന്ത്യ എക്സ്പ്രസ്. എയർ ഇന്ത്യ ഗ്രൂപ്പ് ബോയിംഗിന് നൽകിയ വൻ ഓർഡറിൽ നിന്നുള്ള ആദ്യ വിമാനങ്ങളാണ് ഇവ. വാഷിംഗ്ടണിലെ ബോയിംഗ് കേന്ദ്രത്തിൽ നിന്നാണ് എയർ ഇന്ത്യ എക്സ്പ്രസ് പുതിയ ബോയിംഗ് 737 മാക്സ്-8 എയർക്രാഫ്റ്റുകളുടെ ഡെലിവറി എടുത്തത്.

ഇന്ധനക്ഷമതയുള്ളതും സാങ്കേതികമായി ഏറെ പുരോഗമിച്ചതുമായ ബോയിംഗ് 737-8 എയർക്രാഫ്റ്റുകൾ അതിൻറെ മികച്ച പ്രകടനത്തിനും യാത്രസുഖത്തിനും പേരുകേട്ടതാണ്. ഇത് അതിഥികളുടെ യാത്രാനുഭവം ഏറെ മെച്ചപ്പെടുത്തുമെന്നതിൽ സംശയം വേണ്ട. എയർ ഇന്ത്യ എക്സ്പ്രസിന് അതിൻറെ ഡൊമസ്റ്റിക്, ഇൻറർനാഷണൽ നെറ്റ് വർക്ക് വിപുലീകരിക്കാൻ പുതിയ വിമാനങ്ങളുടെ വരവ് സഹായകമാകും.

എയർ ഇന്ത്യ എക്സ്പ്രസിൻറെ കൂടുതൽ സുസ്ഥിരമായ പ്രവർത്തനത്തിനുള്ള നിർണായകമായ ചുവടുവയ്പാണ് പുതിയ 737 മാക്സ്-8 എയർക്രാഫ്റ്റുകൾ. അതിൻറെ നൂതന സാങ്കേതിക വിംഗ് ലെറ്റുകളും കാര്യക്ഷമതയുള്ള എഞ്ചിനുകളും ഉപയോഗിച്ച് ഇന്ധന ഉപയോഗത്തിലും എമിഷനിലും 20 ശതമാനം കുറവ് കൈവരിക്കാൻ കഴിയും. കൂടാതെ പഴയ മോഡലുകളെ അപേക്ഷിച്ച് ശബ്ദമലിനീകരണത്തിൽ 50 ശതമാനം കുറവും ഉണ്ട്. കൂടാതെ എയർഫ്രെയിം പരിപാലന ചെലവിൽ 14 ശതമാനത്തോളം കുറവും വാഗ്ദാനം ചെയ്യുന്നുണ്ട്.

എയർ ഏഷ്യ ഇന്ത്യയുമായുള്ള ലയനത്തിനു ശേഷമുള്ള എയർ ഇന്ത്യ എക്സ്പ്രസിൻറെ മാറ്റത്തിൻറെ മാർഗരേഖ നേരത്തെ അവതരിപ്പിച്ചിരുന്നു. രണ്ട് എയർലൈനുകളും അവരുടെ സംയുക്തശൃംഖലയിലുള്ള നൂറിലധികം റൂട്ടുകളിലെ യാത്രക്കാർക്കായുള്ള ഇൻറർലൈൻ അറേഞ്ച്മെൻറുകളും ആരംഭിച്ചു. രണ്ട് എയർലൈനുകൾക്കുമായുള്ള 56 വിമാനങ്ങളിലൂടെ ഇന്ത്യ, മിഡിൽ ഈസ്റ്റ്, തെക്കുകിഴക്കൻ ഏഷ്യ എന്നിവിടങ്ങളിലായുള്ള 44 ലക്ഷ്യസ്ഥാനങ്ങളെയാണ് ബന്ധിപ്പിക്കുന്നത്. 250 ലധികം റൂട്ടുകളിലാണ് സർവീസ്. അന്തിമ ലയനത്തിനു മുമ്പു തന്നെ ഇരു എയർലൈനുകളും അവരുടെ സേവനങ്ങളും ഉത്പന്നങ്ങളും സംയോജിപ്പിച്ചിരുന്നു. ഇതിൽ ഗൊർമേർ ഇൻ-ഫ്ളൈറ്റ് ഡൈനിംഗ് മെനു, എക്സ്പ്രസ് പ്രൈം സീറ്റിംഗ്, എക്സ്പ്രസ് എഹെഡ് പ്രയോറിറ്റി സർവീസസ് എന്നിങ്ങനെ അതിഥികളുടെ മൊത്തത്തിലുള്ള യാത്രാനുഭവം മെച്ചപ്പെടുത്താൻ ഉതകുന്ന സേവനങ്ങൾ ഉൾപ്പെടുന്നു. എയർ ഇന്ത്യ എക്സ്പ്രസിലേക്കും എയർ ഏഷ്യ ഇന്ത്യയിലേക്കുമുളള ടിക്കറ്റുകൾ സംയോജിത വെബ്സൈറ്റായ airindiaexpress.com വഴി ബുക്ക് ചെയ്യാനാകും. കൂടാതെ യാത്രക്കാർക്ക് ഈ വെബ്സൈറ്റു വഴി സേവനങ്ങൾ ആവശ്യപ്പെടാനും ഡൊമസ്റ്റിക്, ഇൻറർനാഷണൽ റൂട്ടുകളിലേക്കുള്ള ചെക്ക് ഇൻ സാധ്യമാക്കാനും സാധിക്കും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.