Sections

883 രൂപ മുതൽ ടിക്കറ്റ് നിരക്ക് എയർ ഇന്ത്യ എക്സ്പ്രസിൽ സ്പ്ലാഷ് സെയിൽ

Thursday, Jun 27, 2024
Reported By Admin
Air India Express Launches its Biggest Ever Splash Sale with fares as low as ₹883

കൊച്ചി: 883 രൂപ മുതൽ ആരംഭിക്കു വിമാന ടിക്കറ്റുമായി എയർ ഇന്ത്യ എക്സ്പ്രസ് അതിന്റെ ഏറ്റവും വലിയ സ്പ്ലാഷ് സെയിൽ ആരംഭിച്ചു. 2024 സെപ്റ്റംബർ 30 വരെയുള്ള യാത്രകൾക്കായി ജൂ 28 വരെ എയർ ഇന്ത്യ എക്സ്പ്രസ് വെബ്സൈറ്റിലൂടെയും (airindiaexpress.com) മൊബൈൽ ആപ്പിലൂടെയും ബുക്ക് ചെയ്യു ടിക്കറ്റുകളാണ് 883 രൂപ മുതലുള്ള എക്സ്പ്രസ് ലൈറ്റ് നിരക്കിൽ ലഭിക്കുക. മറ്റ് ബുക്കിംഗ് ചാനലുകളിലൂടെയും ബുക്ക് ചെയ്യു ടിക്കറ്റുകൾ 1096 രൂപ മുതലുള്ള എക്സ്പ്രസ് വാല്യൂ നിരക്കിലും ലഭിക്കും.

വെബ്സൈറ്റിലൂടെ ബുക്ക് ചെയ്ത് ചെക്ക് ഇൻ ബാഗേജ് ഇല്ലാതെ യാത്ര ചെയ്യുവർക്ക് എക്സ്പ്രസ് ലൈറ്റ് നിരക്കുകളിൽ പ്രത്യേക ഡിസ്ക്കൗണ്ട് ലഭിക്കും. എക്സ്പ്രസ് ലൈറ്റ് നിരക്കുകളിൽ 3 കിലോ അധിക ക്യാബിൻ ബാഗേജ് സൗജന്യമായും ലഭിക്കും. കൂടുതൽ ലഗേജ് ഉള്ളവർക്ക് ആഭ്യന്തര വിമാനങ്ങളിൽ 15 കിലോ ചെക്ക് ഇൻ ബാഗേജിന് 1000 രൂപയും അന്താരാഷ്ട്ര വിമാനങ്ങളിൽ 20 കിലോയ്ക്ക് 1300 രൂപയുമാണ് ഈടാക്കുക.

വെബ്സൈറ്റിലൂടെ ടിക്കറ്റെടുക്കു എയർ ഇന്ത്യ എക്സ്പ്രസ് ലോയൽറ്റി അംഗങ്ങൾക്ക് 100 മുതൽ 400 രൂപ വരെ പ്രത്യേക കിഴിവിന് പുറമേ 8 ശതമാനം വരെ ന്യൂ കോയിനുകൾ, 50 ശതമാനം കിഴിവിൽ ബിസ്, പ്രൈം സീറ്റുകൾ, 25 ശതമാനം കിഴിവിൽ ഗോർമേർ ഭക്ഷണം, 33 ശതമാനം കിഴിവിൽ പാനീയങ്ങൾ എിവയും ലഭിക്കും. വിദ്യാർഥികൾ, മുതിർ പൗരർ, ചെറുകിട ഇടത്തരം സംരംഭകർ, ഡോക്ടർ, നഴ്സ്, സായുധ സേനാംഗങ്ങൾ, അവരുടെ ആശ്രിതർ എിവർക്കും വെബ്സൈറ്റിലൂടെയും മൊബൈൽ ആപ്പിലൂടെയും പ്രത്യേക കിഴിവിൽ ടിക്കറ്റ് ബുക്ക് ചെയ്യാം.

ബിസിനസ് ക്ലാസിന് തത്തുല്യമായ എക്സ്പ്രസ് ബിസ് നിരക്കുകൾ എയർ ഇന്ത്യ എക്സ്പ്രസിന്റെ എല്ലാ പുതിയ ബോയിംഗ് 737-8 വിമാനങ്ങളിലും ലഭ്യമാണ്. മികച്ച യാത്രാ അനുഭവത്തിനായി 58 ഇഞ്ച് വരെ സീറ്റുകൾ തമ്മിൽ അകലമുള്ള എക്സ്പ്രസ് ബിസ് വിഭാഗത്തിലേക്ക് ടിക്കറ്റ് മാറ്റുതിനും അവസരമുണ്ട്. അതിവേഗ വികസനത്തിന്റെ ഭാഗമായി ഓരോ മാസവും പുതിയ നാല് വിമാനങ്ങളാണ് എയർ ഇന്ത്യ എക്സ്പ്രസിന്റെ ഫ്ലീറ്റിലേക്ക് ഉൾപ്പെടുത്തുത്. 2023 ഒക്ടോബറിന് ശേഷം ഉൾപ്പെടുത്തിയ 20 ലധികം പുതിയ വിമാനങ്ങളിൽ 4 മുതൽ 8 വരെ ബിസ് ക്ലാസ് സീറ്റുകളുമുണ്ട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.